കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ഇന്ത്യന്‍ സൈന്യമാണ്; കിട്ടിയത് പത്ത് മടങ്ങായി തിരിച്ചു കൊടുക്കും; വൈറലായി സൈനികന്‍റെ കുറിപ്പ്

Google Oneindia Malayalam News

Recommended Video

cmsvideo
കാശ്മീരിൽ ചിന്നി ചിതറിയ സഹോദരങ്ങൾക്കായി പോകുന്നു, സൈനികന്‍റെ കുറിപ്പ്

പത്തനംതിട്ട: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ മലയാളി സൈനികന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. അക്രമത്തെത്തുടര്‍ന്ന് അവധിക്കായി നാട്ടിലേക്ക് പോയ സൈനികരോട് ലീവ് പിന്‍വലിച്ച് തിരിച്ചെത്താന്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരത്തില്‍ ലീവ് തീരും മുമ്പേ മടങ്ങിപ്പോവാന്‍ തയ്യറാകേണ്ടി വന്ന സൈനികനായ രഞ്ജിത് രാജിന്‍റെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്..

അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ലീവ് തീരും മുൻപേ വിളി എത്തി.ഭയമോ സങ്കടമോ അല്ല തോന്നുന്നത്, അഭിമാനം ആണ്. ഇത് നാടിനുവേണ്ടി കാശ്മീരിൽ ചിന്നി ചിതറിയ എന്റെ സഹോദരങ്ങൾക്കായി പോകുന്നതാണ്. ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയും കൂടെ ഉള്ളപ്പോൾ തിരിച്ചടിക്കുക തന്നെ ചെയ്തിരിക്കും.

സൈനികർ അല്ലാത്ത ഭാരതീയർക്ക് ഇതു നാളെയോ മറ്റേനാലോ നടക്കാൻ പോകുന്ന രാഷ്‌ടീയ കോലാഹലത്തിൽ ഇതു മറക്കാൻ കഴിഞ്ഞേക്കും.മീഡിയ രാഷ്ട്രീയ ബുദ്ധിജീവികളേ ചാനലുകളിൽ കയറ്റിയിരുത്തി ഘോരഘോരം രാജ്യസ്നേഹം ഉദ്ഘോഷിക്കും.

army

ഒരുവട്ടം ഞങ്ങളുടെ ഈ യൂണിഫോം ധരിച്ചു കാശ്മീർ ഹൈവേയിലൂടെ യാത്രചെയ്യാൻ ഇവിടുത്തെ രാഷ്ട്രീയകാരെ ഞാൻ സ്വാഗതം ചെയ്യുന്നു. അപ്പോൾ നിങ്ങൾക്കു മനസിലാകും.
the beauty of JOURNEY through heaven valley of India..
ചർച്ചകൾക്കോ ഒത്തുതീർപ്പിനോ ഞങ്ങൾ രാഷ്ട്രിയക്കാരല്ല. ഇന്ത്യൻ ആർമി ആണ്. കിട്ടിയത് പത്തു മടങ്ങായി തിരിച്ചു കൊടുത്തിരിക്കും

ധീര സഹ പ്രവർത്തകർക്ക് ആദരാഞ്ജലികൾ...

English summary
viral facebook post on pulwama attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X