
'അങ്ങനെ തോന്നിയതുകൊണ്ടാണ് ഇതിന് മുതിര്‍ന്നത്, കണ്ടെത്തിയത് ഫേസ്ബുക്കിലൂടെ'; വൈറല്‍ ദമ്പതികള്‍ പറയുന്നു
78കാരനായ കല്യാണപ്പയ്യനേയും 61 കാരി കല്യാണപ്പെണ്ണിനേയും ആരും മറന്നുകാണിലല്ലോ. കഴിഞ്ഞ ദിവസമാണ് സോമന് നായരുടേയും ബീന കുമാരിയുടേയും കല്യാണം കഴിഞ്ഞത്. സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഇപ്പോള്‍ നവദമ്പതികള്‍ തങ്ങളുടെ വിവാഹം വിശേഷം പങ്കുവെച്ചെത്തിയിരിക്കുകയാണ്.
എങ്ങനെയാണ് പരിചയപ്പെട്ടതെന്നും വിവാഹത്തിലേക്ക് എത്തിയതെന്നും ദമ്പതികള്‍ തുറന്നുപറയുന്നു. വണ്‍ഇന്ത്യ മലയാളത്തിനോടായിരുന്നു തങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള ഇവരുടെ പ്രതികരണം.. വിശദമായി വായിക്കാം...

വൈറല്‍ ആവാതെ രഹസ്യമായി നടത്താമെന്ന് വിചാരിച്ച ചടങ്ങായിരുന്നു. ഈ പ്രായത്തില്‍ എന്താണ് ആള്‍ക്കാരുടെ മനോഭാവം, എങ്ങനെ പ്രതികരിക്കും എന്നറിയില്ല. പക്ഷേ ഞങ്ങള്‍ക്ക് പരസ്പരം ഇഷ്ടപ്പെട്ടു.. ഒത്തുജീവിക്കണമെന്ന് തോന്നി. എന്റെ ഏകാന്തതയില്‍ നിന്ന് ഒരു മാറ്റം വരണമെന്ന് തോന്നി അതുകൊണ്ടാണ് ഞാന്‍ ഇതിന് മുതിര്‍ന്നത്. ഇങ്ങനെയൊന്നും ആകുമെന്ന് പ്രതീക്ഷിച്ചില്ല. ഇപ്പോള്‍ ആള്ക്കാര് ധാരാളം നല്ല കമന്റ് തന്നു. ഇത് മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമാകട്ടെ....സോമൻ നായർ പറഞ്ഞു
സ്വന്തം വീട്ടില്‍ എന്തിനായിരുന്നു ആ 8ാം ക്ലാസുകാരന് വിചിത്രസംഭവങ്ങള്‍ ചെയ്തത്? ഞെട്ടിക്കുന്ന കാരണം

11 വർഷമായി കിടപ്പിലായിരുന്ന സോമന് നായരുടെ ഭാര്യ മരണപ്പെട്ട ശേഷമാണ് വീണ്ടും ഒരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. മൂന്നുമക്കളും ചെറുമക്കളും അടങ്ങുന്ന കുടുംബം തന്നെയാണ് സോമന് നായരുടെ രണ്ടാം വിവാഹത്തിനായി മുന്‍കൈ എടുത്തത്. അങ്ങനെയാണ് രണ്ട് മക്കളുടെ അമ്മയായ ബീന കുമാരിയെ കണ്ടെത്തുന്നത്. ഇവരുടെ ഭർത്താവ് പത്ത് വർഷം മുമ്പ് മരണപ്പെട്ടിരുന്നു.

ഫേസ്ബുക്കിലൂടെയാണ് തന്റെ സഖിയെ കണ്ടുപിടിച്ചതെന്ന് സോമന് നായര്‍ പറഞ്ഞു. ഡിവോഴ്സ മാട്രിമോണി വഴിയാണ് ബീന കുമാരിയെ കണ്ടുപിടിച്ചത്.' ഇദ്ദേഹത്തിന്ഡറെ ഒരു ബന്ധുവാണ് പറഞ്ഞത്. പത്ത് വര്‍ഷമായി വിധവയാണ്.ഏകാന്തത അനുഭവിക്കുന്ന ആളാണെന്നും നിങ്ങള്‍ക്ക് പറ്റിയ ആളാണെന്നും പറഞ്ഞു. ഭാര്യയുടെ ആണ്ടിന് ശേഷമായിരുന്നു ഇതിന് കൂടുതല്‍ വേഗത വന്നത്.

ആദ്യം ഇതിനോട് താല്പര്യമില്ലായിരുന്നു,എന്റെ ആങ്ങളയും ഇദ്ദേഹമായിരുന്നു സംസാരിച്ചത്. പിന്നെ എല്ലാവരും പറഞ്ഞു. ചെറുപ്രായത്തിലെ ഇത്രയും ദുരിതമൊക്കെ അനുഭവിച്ചിരിക്കുന്നതിലേക്ക് ഇത് ഒരു സമാധാനപരമായി ജീവിതമായിരിക്കുമെന്ന് എല്ലാവരും പറഞ്ഞു, പുള്ളിയുടെ കഥകളും കാര്യങ്ങളും സംസാരിച്ചു, ഫ്രണ്ട്ലി ആയിരുന്നു, ബീന കുമാരി പറഞ്ഞു...

മക്കള്‍ക്ക് എന്റെ സ്ഥിതി മനസ്സിലായി. അവരെല്ലാവരും പോകുമ്പോള്‍ ഞാന്‍ ഇവിടെ ഒറ്റയ്ക്കാണ്. കൊച്ചുമകള്‍ സ്കൂളില്‍ പോയി മരുമോന് ജോലിക്ക് പോകും മകളും ജോലിക്ക് പോകും. എനിക്ക് ആരെങ്കിലുമില്ലെങ്കില്‍ ശരിയാവില്ല. എന്റെ ഭാര്യ എന്നെ അത്രമാത്രം എന്നെ സ്നേഹിച്ചിട്ടുണ്ടെന്ന് എനിക്കറിയാം...ഒരു ദിവസം ഞാന്‍ സന്ധ്യക്ക് ഞാന്‍ വീണു. പക്ഷേ അതൊരു അത്ഭുതമായിരുന്നു. പിന്നീട് പെട്ടെന്ന് എന്റെ മൂത്തമകള്‍ പറഞ്ഞു അച്ഛന് ഒരു കൈത്താങ്ങ് വേണമെന്നും. മരുമകന് ബീനയെ കണ്ടു, സംസാരിച്ചു, കാരണവസ്ഥാനത്ത് നിന്ന് എല്ലാം ചെയ്തു...

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വെച്ചായിരുന്നു തിരുവനന്തപുരം ചിറയിൻകീഴ് കീഴ്വിലം പെരുമാമഠം വീട്ടില്‍ സോമന് നായരും കുട്ടനാട് തലവടി തുടങ്ങിയിൽ ബീനാകുമാരിയും വിവാഹിതരായത്. മക്കളേയും കൊച്ചുമക്കളേയും സാക്ഷിയാക്കി താലി ചാർത്തിയത്. വ്യോമസേന മുൻ ഉദ്യോഗസ്ഥനും എയർഫോഴ്സ് അസോസിയേഷൻ തിരുവനന്തപുരം ചാപ്റ്റർ എക്സിക്യൂട്ടിവ് അംഗവുമാണ് സോമന് നായർ.