Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിനിമാക്കാരാണോ മയക്കുമരുന്ന് കണ്ടുപിടിച്ചത്?' വേദിയില്‍ പൊട്ടിത്തെറിച്ച് ഷൈന്‍ ടോം ചാക്കോ

കൊച്ചി: സിനിമ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെ വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ച് നടന്‍ ഷൈം ടോം ചാക്കോ രംഗത്ത്. മയക്കുമരുന്ന് കണ്ടുപിടിച്ചത് സിനിമാക്കാരാണോ എന്ന ചോദ്യമാണ് ഷൈന്‍ ടോം ചാക്കോ ചോദിച്ചത്. മയക്കുമരുന്ന് ലോകത്തിന്റെ തുടക്കം മുതലേ ഇവിടുള്ളതാണെന്നും ഇപ്പോഴുള്ള ചെറുപ്പക്കാരോ സിനിമക്കാരോ അല്ല ഇതിവിടെ എത്തിക്കുന്നതെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

shine tom chacko

'ഈ ഡ്രഗ്‌സൊക്കെ എത്രകാലമായി കണ്ടുപിടിച്ചിട്ട്. ലോകത്തിന്റെ തുടക്കം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാരാണോ. അത് സിനിമാക്കാരാണോ, അങ്ങനെ പറയുന്ന ആള്‍ക്കാരോട് നിങ്ങള്‍ ചോദിക്കണം. ഇപ്പോഴത്തെ സിനിമക്കാരോ ചെറുപ്പക്കാരോ കൊണ്ടുവന്നതല്ല. എന്റെ മക്കളുടെ കയ്യില്‍ എങ്ങനെ മയക്കുമരുന്നു കിട്ടുന്നു എന്ന് മാതാപിതാക്കള്‍ ചോദിക്കണം'- ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

അതേസമയം, സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്കിടെ വലിയ ചര്‍ച്ചകളാണ് ഉയരുന്നത്. നടന്‍ന്മാരായ ടിനി ടോം, ബാബുരാജ് എന്നിവര്‍ മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ഇതോടെയാണ് സിനിമയിലെ ലഹരി ഉപയോഗത്തെ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.

തന്റെ മകന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചെന്നും, എന്നാല്‍ സിനിമയിലെ ലഹരി ഉപയോഗം പേടിച്ചാണ് വിടാത്തതെന്നുമാണ് ടിനി പറഞ്ഞത്. മലയാള സിനിമയിലെ ഒരു നടന്റെ പല്ലുകള്‍ ലഹരി ഉപയോഗിച്ച് പൊടിഞ്ഞെന്നും അടുത്തത് അയാളുടെ എല്ലുകളാണ് പൊടിയുകയെന്നും ടിനി ടോം പറഞ്ഞു. എന്നാല്‍ ടിനി ടോമിന്റെ പരാമര്‍ശത്തെ എതിര്‍ത്ത് സിനിമ മേഖലയില്‍ നിന്നുള്ളവര്‍ അടക്കം രംഗത്തെത്തിയിരുന്നു. നടന്‍ ധ്യാന്‍ ശ്രീനിവാസന്‍, സംവിധായകന്‍ രഞ്ജന്‍ പ്രമോദ് എന്നിവരാണ് ടിനിയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയത്.

ലഹരി പേടിച്ച് സിനിമയില്‍ മാത്രമല്ല, സ്‌കൂളിലും അയക്കാന്‍ പറ്റില്ല. മകനെ ടിനി ടോം വീട്ടിലെ മുറിയില്‍ അടച്ചിടണം. പുറത്തേക്ക് വിട്ടാല്‍ ലഹരിയാണ്. എവിടെ പോയാലും ലഹരിയാണ്. മകനെ പറഞ്ഞ് മനസിലാക്കണം. ഇത് ചെയ്യാന്‍ പാടില്ലെന്ന് രഞ്ജന്‍ പ്രമോദ് പറഞ്ഞു. ഇതോടൊപ്പം മകനില്‍ അല്‍പം വിശ്വാസം അര്‍പ്പിക്കണം. അരെങ്കിലും എന്തെങ്കിലും കൊടുത്താല്‍ വായിലിട്ടാല്‍ കഴിക്കുന്ന പൊട്ടനല്ല മകന്‍ എന്ന് അംഗീകരിക്കണം. അവന് വെളിവുണ്ടെന്നും അവന്‍ പശുവല്ല, കയറിട്ട് വലിക്കാനെന്നും ടിനി ടോം മനസിലാക്കണമെന്നും രഞ്ജന്‍ പ്രമോദ് പറഞ്ഞിരുന്നു.

ഇതോടൊപ്പം ബാബുരാജിന്റെ ഒരു അഭിമുഖവും ലഹരി ഉപയോഗം കൂടുതല്‍ ചര്‍ച്ചകളിലേക്ക് നയിച്ചു. സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവരുടെ കൃത്യമായ പട്ടിക പൊലീസിന്റെ കയ്യിലുണ്ടെന്നും ലഹരി ഇടപാട് നടത്തി പിടിക്കപ്പെടുന്നവര്‍ ഇത് ആര്‍ക്ക് വേണ്ടിയാണെന്ന് കൃത്യമായി പൊലീസിനോട് പറയുമെന്നുമാണ് ബാബു രാജ് പറഞ്ഞത്. അമ്മയുടെ ഓഫീസില്‍ ഇതുമായി ബന്ധപ്പെട്ട ലിസ്റ്റുണ്ട്. ഞങ്ങള്‍ക്കത് കൃത്യമായി അയച്ചുതരുന്നുണ്ടെന്നും ബാബുരാജ് അഭിമുഖത്തില്‍ പറഞ്ഞു.

ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ലഹരിയുമായി പിടിക്കപ്പെട്ടയാളെ ചോദ്യം ചെയ്തപ്പോള്‍ ആര്‍ക്കുവേണ്ടിയാണിത് കൊണ്ടു പോയതെന്ന് പറയുന്നുണ്ട്. ഇങ്ങനെ പിടിക്കപ്പെട്ടപ്പോള്‍ മൊഴി കൊടുത്തിട്ട് പിന്തുടര്‍ന്നെത്തിയത് ഒരു വലിയ വലിയ നടന്റെ വണ്ടിയുടെ പുറകെയാണ്. അന്ന് ആ വണ്ടി തുറന്നുപരിശോധിച്ചെങ്കില്‍ മലയാള സിനിമ ഇന്‍ഡസ്ട്രി അന്നത്തോടെ തകരുമായിരുന്നെന്നും ബാബുരാജ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+