'തൊപ്പിക്ക് വീട്ടുകാരുമായി യാതൊരു ബന്ധവുമില്ല', നാണക്കേടാണെന്ന് നാട്ടുകാര്‍; യൂട്യൂബ് പൂട്ടിയേക്കും
കണ്ണൂര്‍: വളാഞ്ചേരിയിലെ ഒരു കട ഉദ്ഘാടന ചടങ്ങിനിടെ അശ്ലീല പദ പ്രയോഗം നടത്തിയ തൊപ്പി എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദ് വീട്ടുകാരുമായി അധികം അടുപ്പം പുലര്‍ത്തിയിരുന്നില്ല. കണ്ണൂരിലെ മാങ്ങാടാണ് ഇയാളുടെ സ്വദേശം. കുറച്ചു കാലങ്ങളായി വീട്ടുകാരുമായി വലിയ അടുപ്പം പുലര്‍ത്തിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിഹാദിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നാണ് നിഹാദും പറയുന്നത്.
'നിഹാദിന് ഒരു യൂട്യൂബ് ചാനലുള്ളതായി പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ അതു വഴി നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയില്ല'- വീട്ടുകാര്‍ പറയുന്നു. തൊപ്പിയുടെ യൂട്യൂബ് വീഡിയോയ്‌ക്കെതിരെ നാട്ടുകാരും അമര്‍ഷം പ്രകടിപ്പിക്കുന്നുണ്ട്. യൂട്യൂബിലൂടെ ആഭാസകരമായ വീഡിയോ ചെയ്യുന്ന തൊപ്പിയുമായി നാട്ടുകാര്‍ അധികം ബന്ധം പുലര്‍ത്തുന്നില്ല.

നാട്ടിലെ ആരുമായി ബന്ധം കാത്തു സൂക്ഷിക്കുന്ന വ്യക്തിയല്ല തൊപ്പി. ഞങ്ങളുടെ നാട്ടുകാരാനാണെന്ന് പറയുന്നത് തന്നെ നാണക്കേടാണെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, തൊപ്പിക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ യൂട്യൂബ് ചാനല്‍ ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ പൊലീസ് എടുത്തേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി തൊപ്പിയുടെ മുറിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഫോണുകള്‍ അടക്കമുള്ളവ പൊലീസ് വിശദമായി പരിശോധിച്ചു. മറ്റ് വകുപ്പുകള്‍ ചുമത്തേണ്ട തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം എറണാകുളത്തെ താമസ സ്ഥലത്ത് നിന്ന് വാതില്‍ തല്ലിപ്പൊളിച്ചാണ് പൊലീസ് തൊപ്പിയെ അറസ്റ്റ് ചെയ്തത്.
ചെറുപ്പം മുതലേ ഗെയിമിംഗില്‍ തല്‍പ്പരനായ തൊപ്പി ഗെയിമിംഗ് പ്ലാറ്റ്‌ഫോമിലൂടെയാണ് ആദ്യം കുട്ടികള്‍ക്കിടെയില്‍ തൊപ്പി ശ്രദ്ധിക്കപ്പെടുന്നത്. ഇന്‍സ്റ്റഗ്രാം റീല്‍സ് കുട്ടികള്‍ക്കിടയില്‍ കൂടുതല്‍ ആരാധകരെ നേടിക്കൊടുത്തു. അമേരിക്കന്‍ യൂട്യൂബറായ ഐ ഷോ സ്പീഡറുടെ അനുകരണമാണ് തൊപ്പി നടത്തുന്നതെന്ന വിമര്‍ശനമുണ്ട്.
അതേസമയം, ചെറുപ്പം മുതലേ അനുഭവിച്ച കാര്യങ്ങളെ കുറിച്ച് തൊപ്പി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. വീട്ടില്‍ തനിക്ക് കര്‍ശന നിയന്ത്രണങ്ങളായിരുന്നെന്ന് തൊപ്പി പറഞ്ഞിരുന്നു. 'പാട്ട് കേള്‍ക്കാന്‍ പാടില്ല, സിനിമ കാണാന്‍ പാടില്ല, ഗെയിം കളിക്കരുത്. ഭീകരമായ മതപരമായ ചുറ്റുപാടയിരുന്നു. അങ്ങനെയാണ്, ഞാന്‍ ഒരു കടയില്‍ കയറി പണം മോഷ്ടിക്കുന്നത്. അന്ന് എന്നെ നാട്ടുകാര്‍ പിടികൂടി. ഒരേ വീട്ടിലാണ് താമസമെങ്കിലും എന്റെ ഉപ്പ അതിന് ശേഷം എന്നോട് മിണ്ടിയിട്ടില്ല. ഉമ്മയ്ക്ക് എന്നോട് സ്‌നേഹമുണ്ട്. അനിയന്‍ പോലും തനിക്ക് സപ്പോര്‍ട്ട് തന്നില്ല'- തൊപ്പി അഭിമുഖത്തില്‍ പറഞ്ഞു.












Click it and Unblock the Notifications