കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷ്ണു വധക്കേസ്; 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം

സി പി എം കാരനായ വിഷ്ണുവിനെ കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫീസിന് സമീപം 2008 ഏപ്രില്‍ ഒന്നിന് വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: വിഷ്ണു വധക്കേസില്‍ 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം. 13ാം പ്രതിക്ക് മാത്രം ജീവപര്യന്തവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു.സി പി എം കാരനായ വിഷ്ണുവിനെ കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫീസിന് സമീപം 2008 ഏപ്രില്‍ ഒന്നിന് വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്. 13 പ്രതികള്‍ കേസില്‍ കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.

പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. പ്രതികളോട് ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചു. എല്ലാപ്രതികളും കുടുംബത്തിന്റെ ദയനീയാവസ്ഥ കോടതിയെ അറിയിച്ചു. ശിക്ഷാകാലാവധി തിരുവനന്തപുരത്തെ ജയിലില്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

 കോടതിയെ ബോധ്യപ്പെടുത്തി

കോടതിയെ ബോധ്യപ്പെടുത്തി

രാഷ്ട്രീയവൈരത്തിന്റെ പേരില്‍ നിരപരാധികളെ പ്രതിയാക്കിയതാണെന്ന് പ്രതിഭാഗം വാദിച്ചു. കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ 13 പ്രതികളെയും അവര്‍ ചെയ്തകുറ്റം കോടതി നേരിട്ട് ബോധ്യപ്പെടുത്തി.

 സിപിഎം

സിപിഎം

കേസിലെ മൂന്നാംപ്രതിയായ കേരളാധിപത്യപുരം രഞ്ജിത്തിനെ വിഷ്ണു കൊല്ലപ്പെട്ട് എട്ടുമാസം പൂര്‍ത്തിയാകുന്നതിന് മുന്‍പ് സി.പി.എം.കാര്‍ കൊലപ്പെടുത്തിയിരുന്നു.

 പ്രതികളെ കാണാന്‍

പ്രതികളെ കാണാന്‍

പ്രതികളെ കാണാന്‍ കോടതി പരിസരത്ത് ബിജെപി പ്രവര്‍ത്തകരും ബന്ധുക്കളുമായി വന്‍ജനക്കൂട്ടം എത്തിയിരുന്നു.

 പ്രതികള്‍

പ്രതികള്‍

സിപിഎം കാരനായ വിഷ്ണുവിനെ കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫീസിന് സമീപം 2008 ഏപ്രില്‍ ഒന്നിന് വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്. പട്ടാപ്പകല്‍ നടന്ന കൊലപാതകത്തില്‍ 16 ബിജെപി പ്രവര്‍ത്തകരായിരുന്നു പ്രതികള്‍.

 162 രേഖകള്‍

162 രേഖകള്‍

162 രേഖകളും 65 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

English summary
Vishnu Murder Case; 11 RSS activists get double imprisonment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X