കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിഷ്യന്‍ ഗുരുവിന് പുരസ്കാരം നല്‍കിയപ്പോള്‍

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: വിഷ്ണു നാരായണന്‍ നന്പൂതിരിയ്ക്ക് ഇത് മഹത്തായ നിമിഷം. പത്മശ്രീ പുരസ്‌ക്കാരം സ്വന്തം ശിഷ്യനില്‍ നിന്ന് ഏറ്റുവാങ്ങാന്‍ കഴിഞ്ഞതാണ് അദ്ദേഹത്തെ സന്തോഷിപ്പിയ്ക്കുന്നത്. അനാരോഗ്യം മൂലം പത്മ അവാര്‍ഡ് ദില്ലിയിലെത്തി രാഷ്ട്രപതിയില്‍ നിന്ന് സ്വീകരിയ്ക്കാന്‍ കവിയ്ക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയും വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ ശിഷ്യനുമായ ഭരത് ഭൂഷണ്‍ വീട്ടിലെത്തി അദ്ദേഹത്തിന് പുരസ്‌ക്കാരം സമ്മാനിച്ചത്.

ഗുരുവിന് പുരസ്‌ക്കാരം നല്‍കിയത് ജീവിതത്തില്‍ ഏറ്റവും ആദരിയ്ക്കപ്പെട്ട നിമിഷമായി ശിഷ്യനും, ശിഷ്യനില്‍ നിന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങിയത് ഗുരുവിന് മഹത്തായ നിമിഷവുമായി മാറി. കവിയ്ക്ക് പുരസ്‌ക്കാരം സമര്‍പ്പിയ്ക്കാന്‍ തിരുവനന്തപുരം തൈക്കാട്ടെ വസതിയിലാണ് ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സംഘം എത്തിയത്. പുരസ്‌ക്കാര സമര്‍പ്പണവേള വികാരഭരിതമായിരുന്നു. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

പത്മശ്രീ

പത്മശ്രീ

കവി വിഷ്ണു നാരായണന്‍ നമ്പൂതിരിയ്ക്ക് പദ്മശ്രീ അവാര്‍ഡ് സമ്മാനിച്ചു

മഹത്തായ നിമിഷം

മഹത്തായ നിമിഷം

ശിഷ്യനായ ചീഫ് സെക്രട്ടറി ഭരത് ഭൂഷണില്‍ നിന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് മഹത്തായ നിമിഷമെന്ന് കവി വിശേഷിപ്പിച്ചു

ആദരിയ്ക്കപ്പെട്ട അവസരം

ആദരിയ്ക്കപ്പെട്ട അവസരം

ഗുരുവിന് പുരസ്‌കാരം നല്‍കാന്‍ കഴിഞ്ഞതിനെ ജീവിതത്തില്‍ ഏറ്റവും ആദരിയ്ക്കപ്പെട്ട നിമിഷമെന്ന് ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ വിശേഷിപ്പിച്ചു. തൈക്കാട്ടെ കവിയുടെ വീട്ടില്‍ എത്തിയാണ് പുരസ്‌കാരം സമ്മാനിച്ചത്. രാഷ്ട്രുതിയാണ് പത്മ അവാര്‍ഡുകള്‍ സമ്മാനിയ്ക്കുന്നത്. അതിനാല്‍ മറ്റ് ചടങ്ങുകള്‍ സംഘടിപ്പിച്ച് അവാര്‍ഡ് വിതരണം ചെയ്യരുതെന്നാണ് ചട്ടം. തുടര്‍ന്നാണ് സംഘം കവിയുടെ വീട്ടിലെത്തി പുരസ്‌ക്കാരം നല്‍കിയത്

വികാര നിര്‍ഭരം

വികാര നിര്‍ഭരം

ശിഷ്യനും ഗുരുവും തമ്മിലുള്ള വികാര നിര്‍ഡഭരമായ മുഹൂര്‍ത്തങ്ങള്‍ക്ക് കൂടി ചടങ്ങ് വേദിയായി. ശിഷ്യന്റെ ഫോണ്‍ നമ്പര്‍ ഗുരനാഥന്‍ ഓര്‍ത്ത് പറഞ്ഞു. ഗുരു പഠിപ്പിച്ച മഹാകവി മില്‍ട്ടന്റെ 'പാരഡൈസ് ലോസ്റ്റ്' എന്ന വിഖ്യാത കവിത ശിഷ്യന്‍ ചൊല്ലി

English summary
Vishnu Narayanan Namboothiri receives Padma Sree from chief secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X