• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളം കാത്തിരുന്ന വിധി: വിസ്മയ കേസില്‍ കിരണ്‍ കുമാർ കുറ്റക്കാരന്‍, മകള്‍ക്ക് നീതി ലഭിച്ചെന്ന് പിതാവ്

Google Oneindia Malayalam News

കൊല്ലം: വിസ്മയ കേസില്‍ ഭർത്താവ് കിരണ്‍കുമാർ കുറ്റക്കാരനെന്ന് കോടതി. കിരണിനെതിരെ ചുമത്തിയിരിക്കുന്ന 304, 306,498 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് പ്രതി കുറ്റക്കാരനാണ് എന്നുള്ള നിഗമനത്തിലേക്ക് കോടതി എത്തിയിരിക്കുന്നത്. കേസില്‍ ശിക്ഷ നാളെ വിധിക്കും. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേസില്‍ കോടതി വിധി പ്രഖ്യാപിക്കുന്നത്. കൊല്ലം അഡീഷനല്‍ സെഷന്‍ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസില്‍ കിരണിന് സുപ്രീം കോടതി അനുവദിച്ച ജാമ്യം കോടതി റദ്ദാക്കുകയും ചെയ്തു.

മെമ്മറി കാർഡില്‍ എന്ത് മാറ്റമാണ് വരുത്തിയത്, ആരായിരുന്നു അതിന് പിന്നിലെന്നും അറിയണം: ആശ ഉണ്ണിത്താന്‍മെമ്മറി കാർഡില്‍ എന്ത് മാറ്റമാണ് വരുത്തിയത്, ആരായിരുന്നു അതിന് പിന്നിലെന്നും അറിയണം: ആശ ഉണ്ണിത്താന്‍

പ്രതി കിരണ്‍ കുമാറും വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായരും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. മകള്‍ക്ക് നീതി ലഭിച്ചെന്നായിരുന്നു വിധി കേട്ട അച്ഛന്റെ പ്രതികരണം. ഒരു വ്യക്തിക്കെതിരേയുള്ള വിധിയല്ല, സ്ത്രീധനം എന്ന സാമൂഹ്യ വിപത്തിനെതിരായ വിധിയായിട്ടാണ് ഇതിനെ കാണുന്നതെന്നായിരുന്നു വിധി വന്നതിന് പിന്നാലെ കേസില്‍ ഹാജരായ പബ്കിക് പ്രോസിക്യൂട്ടർ വ്യക്തമാക്കിയത്.

" പ്രോസിക്യൂഷന്‍ ആരോപിച്ച പ്രധാന കുറ്റകൃത്യങ്ങളായ 304 ബി- സ്ത്രീധന പീഡനത്തെ തുടർന്നുള്ള മരണം, 498 - സ്ത്രീധന പീഡനം, 306 ആത്മഹത്യാ പ്രേരണം, സ്ത്രീധന നിരോധന നിയമത്തിലെ മൂന്ന് നാല് വകുപ്പുകളിലും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 323-ാം വകുപ്പിന്റെ കാര്യം കോടതി വ്യക്തമാക്കിയിട്ടില്ല. ആ വകുപ്പില്‍ വെറുതെ വിട്ടെന്നാണ് മനസ്സിലാക്കുന്നത്. ഒരു വ്യക്തിക്കെതിരേയുള്ള വിധിയല്ല, സ്ത്രീധനം എന്ന സാമൂഹ്യ വിപത്തിനെതിരായ വിധിയായിട്ടാണ് ഇതിനെ കാണുന്നത്'- പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി. പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോടതി വിധിയില്‍ പൂർണ്ണമായും സന്തോഷമുണ്ടെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ രാജ് കുമാറിന്റെ പ്രതികരണം. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഡിജിറ്റല്‍ തെളിവുകള്‍ എല്ലാം കോർത്തിണക്കി കോടതിയില്‍ സമർപ്പിക്കുക എന്നുള്ളതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അക്കാര്യത്തില്‍ എല്ലാവിധ പിന്തുണയും വകുപ്പില്‍ നിന്നും ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

'മഞ്ഞലയിൽ മുങ്ങിത്തോർത്തിയ ധനുമാസ ചന്ദ്രികയോ': പുത്തന്‍ ലുക്കില്‍ ക്യൂട്ടായി ഭാവന

കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച ആത്മഹത്യയായിരുന്നു വിസ്മയയുടേത്. ഭർത്ത്യപീഡനത്തെ തുടർന്ന് ബിഎഎംഎസ് വിദ്യാർത്ഥിനി കൂടിയായ വിസ്മയ ആത്മഹത്യ ചെയ്ത സംഭവം കേരളത്തില്‍ സ്ത്രീധനം എന്ന സാമൂഹ്യ വിപത്തിന് എതിരായ പ്രചരണം വീണ്ടും ശക്തമാവാന്‍ തുടങ്ങി. സർക്കാർ തലത്തില്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തമായ പലനടപടികളും സ്വീകരിച്ചു. കേസില്‍ അകപ്പെട്ടതിന് പിന്നാലെ വിസ്മയയുടെ ഭർത്താവും മുന്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമായ കിരണ്‍കുമാറിനെ മോട്ടോർ വാഹന വകുപ്പ് ജോലിയില്‍ നിന്നും പിരിച്ച് വിട്ടിരുന്നു.

2021 ജൂണ്‍ 21 നായിരുന്നു വിസ്മയയെ ഭർത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് കേസ്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിലും വിസ്മയയെ കിരണ്‍കുമാറും കുടുംബവും നിരന്തരം പീഡിപ്പിച്ചിരുന്നു. വിസ്മയയോട് കിരണ്‍ കുമാർ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുന്നതിന്റെ തെളിവുകള്‍ വിധി വരാനിരിക്കുന്ന ഇന്നത്തെ ദിവസമടക്കം പുറത്ത് വന്നിട്ടുണ്ട്.

വിസ്മയയുടെ കുടുംബം നല്‍കിയ കാറില്‍ തൃപ്തനല്ലാതെ വിലകൂടി കാർ വേണമെന്ന് പറഞ്ഞ് കിരണ്‍കുമാർ വിസ്മയയോട് കലഹിക്കുന്ന സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. തനിക്ക് ഇഷ്ടപ്പെട്ട മോഡലല്ല വാങ്ങി നല്‍കിയതെന്ന് പറഞ്ഞാണ് കിരണ്‍കുമാർ തർക്കത്തിലേർപ്പെടുന്നത്. 'ഹോണ്ടാ സിറ്റിയായിരുന്നു എനിക്കിഷ്ടം. അതിന് വിലക്കൂടുതലാ, അത് നോക്കണ്ടെന്ന് ഞാന്‍ തന്നെ നിങ്ങടെ എച്ചിത്തരം കണ്ടപ്പോ പറഞ്ഞു. വെന്‍റോ എടുത്ത് തരാമെന്ന് ഫിക്സ് ചെയ്തതല്ലേ. രാത്രി വന്നപ്പഴാണ് ഞാനീ സാധനം കണ്ടത്. അപ്പഴേ എന്‍റെ കിളി പോയി' എന്നാണ് പുറത്ത് വന്ന സംഭാഷണത്തില്‍ കേള്‍ക്കാന്‍ കഴിയുന്നത്.

സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ എന്നീ കുറ്റങ്ങളാണ് കിരണ്‍കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും 41 സാക്ഷികളെ വിസ്തരിക്കുകയും 118 രേഖകള്‍ തെളിവില്‍ അക്കമിടുകയും 12 തൊണ്ടിമുതലുകള്‍ നല്‍കുകയും ചെയ്തു.

കിരണ്‍കുമാറിന്റെ പിതാവ് സദാശവിന്‍ പിള്ള, സഹോദരപുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി, പ്രതിയുടെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എന്നിവരേയും കേസില്‍ സാക്ഷി പട്ടികയില്‍ ചേർത്തിരുന്നു. എന്നാല്‍ വിചാരണ വേളയില്‍ ഇവരെല്ലാം കൂറുമാറി. 2020 മെയ് 30 നായിരുന്നു വിസ്മയയും കിരണ്‍കുമാറും തമ്മിലുള്ള വിവാഹം.

cmsvideo
  കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി, നിർണായക വിധി ഇങ്ങനെ | OneIndia Malayalam
  English summary
  vismaya case: Court finds Kiran Kumar guilty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X