കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃതാനന്ദമയിക്കെതിരായ പുസ്കത്തിന്‍റെ മലയാളം പരിഭാഷ നിരോധിച്ചു

  • By Meera Balan
Google Oneindia Malayalam News

പത്തനംതിട്ട: അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്വലിന്റെ പുസ്തം ഹോളി ഹെല്‍ എന്ന പുസ്തകത്തിന് മൈത്രി ബുക്‌സ് ഇറക്കിയ പരിഭാഷ നിരോധിച്ചു. മൈത്രി ബുക്‌സ് വിശുദ്ധ നരകം എന്ന പേരില്‍ പുറത്തിറക്കിയ പുസ്‌കത്തിന്റെ മലയാളം പരിഭാഷയാണ് നിരോധിച്ചത്. എന്‍എസ്എസ് ആയുര്‍വേദ കൊളെജിലെ അസി. പ്രഫ. ഡോക്ടര്‍ ശ്രീജിത്ത് കൃഷ്ണ, അമൃതാനന്ദമായി ഭക്താനായ വള്ളംകുന്ന് സ്വദേശി എന്നിവരുടെ ഹര്‍ജി പരിഗണിച്ചാണ് പുസ്തകം നിരോധിച്ചത്.

മുന്‍പ് ഇതേ പേരില്‍ ഡിസി ബുക്‌സും പുസ്‌കതം പുറത്തിറക്കിയിരുന്നു. അത് ഹൈക്കോടതി നിരോധിച്ചിരുന്നു. അതേ പുസ്‌കത്തിന്റെ തനി പകര്‍പ്പാണ് മൈത്രി ബുക്‌സ് പുറത്തിറക്കിയ പുസ്തകമെന്ന് കാട്ടിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്.

Holy Hell

ഗെയ്ല്‍ ടെഡ്വലുമായി മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖവും പുസ്‌കത്തില്‍ പ്രസിദ്ധീകരിചിചരുന്നു. ഹൈക്കോടതി സ്‌റ്റേ ചെയ്ത പുസ്തകം മറ്റൊരു പ്രസാധകര്‍ ഇറ്റക്കിയത് കോടതി വിധിയുടെ ലംഘനമാണെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

ഡിസി ബുക്‌സ്, ജോണ്‍ ബ്രിട്ടാസ്, മൈത്രി ബുക്‌സ്, ഹര്‍ജിക്കാര്‍ എന്നിവരുടെ വാദം കേട്ടശേഷമാണ് കോടതി നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേ ഹര്‍ജിക്കാര്‍ ഡിസി ബുക്‌സിന്റെ പുസ്തകത്തിനെതിരെയും മുന്‍പ് തിരുവല്ല മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു.

English summary
Holy Hell's malayalam translation 'Visudha Narakam' banned in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X