മോദിയെ 'തലക്ക് വെളിവില്ലാത്തവന്‍' എന്ന് വിളിച്ചു... സ്വാമിയെ 'ഉസ്താദ്' തിരുത്തിച്ചു; വീഡിയോ കാണാം

  • By: നരേന്ദ്രന്‍
Subscribe to Oneindia Malayalam

കോഴിക്കോട്: കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോഴിക്കോട് വച്ച് എസ് വൈ എസിന്റെ അകാശ സംരക്ഷണ സമ്മേളനം നടന്നത്. എല്ലാ മതവിഭാഗങ്ങളില്‍ നിന്നും ഉള്ള നേതാക്കള്‍ പങ്കെടുത്ത പരിപാടിയായിരുന്നു അത്.

പരിപാടിയില്‍ പ്രസംഗിക്കവേ ശ്രീ വിശ്വ ഭദ്രാനന്ദ ശക്തിബോധിയാണ് പ്രധാനമന്ത്രിയെ 'തലയ്ക്ക് വെളിവില്ലാത്തവന്‍' എന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയുടെ പേര് അദ്ദേഹം പറഞ്ഞില്ല.

പ്രസംഗത്തിന് ശേഷം വേദിയില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ സമീപത്താണ് സ്വാമി ഇരുന്നത്. അപ്പോഴായിരുന്നു അത് സംഭവിച്ചത്.

വിമര്‍ശനം

വിമര്‍ശനം

നരേന്ദ്ര മോദിയേയും സംഘപരിവാറിനേയും അതി രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു വിശ്വഭദ്രാന്ദ ശക്തിബോധിയുടെ പ്രസംഗം. എന്നാല്‍ അദ്ദേഹം കൂടുതല്‍ ലക്ഷ്യം വച്ചത് മോദിയെ ആയിരുന്നു.

തലയ്ക്ക് വെളിവ്

തലയ്ക്ക് വെളിവ്

തലക്ക് വെളിവില്ല എന്ന് തെളിയിച്ചുകഴിഞ്ഞ പ്രധാനമന്ത്രി ഭരിക്കുന്ന നാട്- എന്നായിരുന്നു ആദ്യത്തെ പ്രയോഗം. ഈ വാക്ക അദ്ദേഹം പലതവണ ആവര്‍ത്തിക്കുകയും ചെയ്തു.

പേര് പറയില്ല

പേര് പറയില്ല

എന്നാല്‍ പ്രധാനമന്ത്രിയുടെ പേര് പറയാന്‍ അദ്ദേഹം തയ്യാറായില്ല. ഇതി തന്റെ നാവ് കൊണ്ട് ആ പേര് ഉച്ഛരിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ആ പേര് പറഞ്ഞ് എന്തിനാണ് തന്റെ നാവ് നാശമാക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

സിന്ദാബാദ്

സിന്ദാബാദ്

രാഷ്ട്രപിതാവായ ഗാന്ധിജി പ്രതിനിധാനം ചെയ്ത് ഹിന്ദു മതത്തിന്റെ ആളായാല്‍ ഇന്ന് രാഷ്ട്രദ്രോഹി ആകും എന്നാണ് സ്വാമി പറഞ്ഞത്. രാജ്യസ്‌നേഹി ആകണമെങ്കില്‍ ഗോഡ്‌സേയ്ക്കും പ്രധാനമന്ത്രിയ്ക്കും സിന്ദാബാദ് വിളിക്കേണ്ട അവസ്ഥയാണെന്നും ദ്ദേഹം പറഞ്ഞു.

സിവില്‍ കോഡ്

സിവില്‍ കോഡ്

രാഷ്ട്രപിതാവിനെ വധിച്ചവരാണ് ഇപ്പോള്‍ ഏക സിവില്‍ കോഡ് എന്ന ഇണ്ടാസ് കാണിച്ച് രാജ്യത്തിന്റെ സമാധാനവും വൈവിദ്ധ്യവും തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വേദിയില്‍

വേദിയില്‍

വേദിയില്‍ എപി അബൂബക്കര്‍ മുസ്ലിയാരുടെ അടുത്തായിരുന്നു വിശ്വഭദ്രാനനന്ദ പ്രസംഗത്തിന് ശേഷം ഇരുന്നത്. അപ്പോള്‍ കാന്തപുരം സ്വാമിയെ തിരുത്തി എന്നാണ് വാര്‍ത്ത.

തിരുത്തി

തിരുത്തി

ഇതേ തുടര്‍ന്ന് വിശ്വ ഭദ്രാനന്ദ തന്റെ ആ പ്രയോഗം പിന്‍വലിച്ചു. അങ്ങനെ വിശേഷിപ്പിച്ചത് നിങ്ങള്‍ക്ക് ബുധിമുട്ടുണ്ടാക്കുന്നുണ്ടെങ്കില്‍ അത് 'ഈ വേദിയില്‍' പിന്‍വലിക്കുന്നുവെന്നും എന്നാല്‍ മറ്റു വേദികളില്‍ പറയുന്നതിന് വേണ്ടി തന്റെ നിഘണ്ടുവിലെ ആദ്യപദമായി അതിനെ എഴുതിച്ചേര്‍ക്കുന്നു എന്നും പറയുന്നു.

വീഡിയോ

ഇതാണ് സ്വാമിയുടെ പ്രസംഗത്തിന്റെ വീഡിയോ. എന്നാല്‍ ഈ വീഡിയോ എഡിറ്റ് ചെയ്ത് സൃഷ്ടിച്ചതാണ്. കാന്തപുരത്തേയും സുന്നികളേയും ചോദ്യം ചെയ്തുകൊണ്ടാണ് ഇത് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.

English summary
Viswa Badrananda Sakthibodhi withdrew his remarks about Prime Minister after Kanthapuram's advice
Please Wait while comments are loading...