കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി: പ്രതികളെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥര്‍ക്ക് ഭീഷണി

  • By Aswathi
Google Oneindia Malayalam News

വിയ്യൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ജയിലില്‍ മര്‍ദ്ദിച്ചെന്നതാണ് ഇപ്പോള്‍ സിപിഎം ഉയര്‍ത്തിക്കൊണ്ടുവരുന്ന ആരോപണം. പ്രതികളുമായി പാര്‍ട്ടിക്ക് ബന്ധമുള്ളതുകൊണ്ടല്ലെന്നാണ് പാര്‍ട്ടി പറയുന്നത്. മുമ്പും ജയില്‍ മര്‍ദ്ദനങ്ങള്‍ക്കെതിരെ പാര്‍ട്ടി ശബ്ദമുയര്‍ത്തിയിട്ടുണ്ടെന്നും അക്കൂട്ടത്തിലാണ് ടിപി വധക്കേസിലെ പ്രതികളെ ജയില്‍ മര്‍ദ്ദിച്ചതിനെതിരെ പ്രതിഷേധിക്കുന്നതെന്നും സിപിഎം വാദിക്കുന്നു.

സംഗതി എന്തോ ആകട്ടെ. പാര്‍ട്ടിയ്ക്ക് കൊലക്കേസിലെ പ്രതികളുമായി ബന്ധമില്ലെന്ന് പാര്‍ട്ടിയും ഉണ്ടെന്ന് ഇതരപാര്‍ട്ടി പ്രര്‍ത്തകരും വാദിക്കുന്നു. ഇതിനിടയില്‍ സിപിഎം പ്രവര്‍ത്തകര്‍ ജയിലില്‍ പ്രതികളെ സന്ദര്‍ശിച്ചതും വിവാദമായി. എന്നാലിതാ ഒന്നു കൂടെ. പാര്‍ട്ടിയുടെ പേരില്‍ പ്രതികളെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിക്കത്ത്. ടിപി വധക്കേസിലെ പ്രതികളെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് കാണിച്ച് ജയില്‍ സൂപ്രണ്ടിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.

tp-murder-accuse

ടിപി വധക്കേസിലെ പ്രതികളെ ആരോട് ചോദിച്ചിട്ടാണ് മര്‍ദ്ദിച്ചതെന്ന് കത്തില്‍ ചോദിക്കുന്നു. മര്‍ദ്ദിച്ചവരെ പാര്‍ട്ടി കൈകാര്യം ചെയ്യുമെന്നാണ് ഭീഷണി. ടിപി വധക്കേസിലെ പ്രതികളുടെ ബന്ധുക്കള്‍ വിയ്യൂര്‍ ജയില്‍ പടിക്കല്‍ നിരാഹാര സമരം നടത്തിയ തിങ്കളാഴ്ചയാണ് കത്ത് ലഭിച്ചത്. കത്ത് ജയില്‍ സൂപ്രണ്ട് വിയ്യൂര്‍ പൊലീസിന് കൈമാറി. ആലുവയില്‍ നിന്നാണ് കത്ത് അയച്ചിരിക്കുന്നത്.

നേരത്തെയും ജയില്‍ സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തി ഫോണ്‍ കോളുകള്‍ വന്നിട്ടുണ്ട്. ഐജിയാണെന്നും വിജിലന്‍സാണെന്നും പറഞ്ഞാണ് ഫോണ്‍ വരാറത്രെ. ആലുവയില്‍ നിന്നു തന്നെയാണ് അന്നും ഭീഷണി വന്നത്. പ്രതികളെ ഫോണ്‍ രേഖ വച്ച് പിടികൂടുകയും ചെയ്തിട്ടുണ്ട്.

English summary
Viyyoor jail superintendent got a threat letter from Aluva.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X