വിഴിഞ്ഞം സംഘര്‍ഷം; വൈദികരടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്, വധശ്രമ കുറ്റം ചുമത്തി
തിരുവനന്തപുരം: തുറമുഖ നിര്‍മ്മാണത്തിന് കല്ലുകളുമായെത്തിയ ലോറികള്‍ തടഞ്ഞതിന് പിന്നാലെ വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷത്തില്‍ വൈദികര്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ്. സമരം വീണ്ടും സംഘര്‍ഷത്തിലേക്ക് കടന്നതിന്റെ പശ്ചാത്തലത്തിലാണിത്. വധശ്രമം അടക്കമുള്ള കേസുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ മുല്ലൂരിലെ വീടുകളുള്‍പ്പടെ തുറമുഖ വിരുദ്ധ സമരക്കാര്‍ കല്ലെറിഞ്ഞിരുന്നു.

ഈ സാഹചര്യത്തിലാണ് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചത്. ശനിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാര്‍ ഉള്‍പ്പടെ 21 പേര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ സമാധാനമായി സമരം ചെയ്യുന്നവരെ അടിച്ചൊതുക്കാനാണ് സര്‍ക്കാരും അദാനിയും സര്‍ക്കാരും ശ്രമിക്കുന്നതെന്ന് ഫാദര്‍ യുജീന്‍ പെരേര പറഞ്ഞു. സ്ത്രീകളെ അടക്കം അക്രമിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി.
നിര്‍മ്മണ പ്രവര്‍ചത്തനങ്ങള്‍ തടയരുതെന്ന് സമരക്കാരോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ 25 ട്രക്കുകളിലായി കല്ലുമായി അദാനി തുറമുഖ കമ്പനി ശനിയാഴ്ച മുല്ലൂരിലെ പദ്ധതി പ്രദേശത്ത് എത്തിയിരുന്നു. ഇതേ തുടര്‍ന്ന് തുറമുഖ കവാടത്തിലുള്ള സമരക്കാര്‍ വാഹനത്തെ തടഞ്ഞു. ഇവര്‍ റോഡില്‍ കുത്തിയിരുന്ന് ഉപരധ സമരം നടത്തുകയായിരുന്നു.
എന്നാല്‍ പദ്ധതിയെ അനുകൂലിക്കുന്നവര്‍ വാഹനങ്ങള്‍ കടത്തിവിടണമെന്ന ആവശ്യവുമായി രംഗത്തെത്തിയതോടെ വാക്കേറ്റവും സംഘര്‍ഷമുണ്ടായി.അതേസമയം, വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ പൊലീസിനോട് സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം. നിര്‍മ്മാം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമം തീരദേശ വാസികള്‍ തടഞ്ഞതോടെ സംഘര്‍ഷം ഉടലെടുത്തതിന്റെ പശ്ചാത്തലത്തിലാണിത്.
അവധിയിലുള്ളവര്‍ തിരികെയെത്തണം. വിഴിഞ്ഞത്തിന് പുറമെ മറ്റ് തീരമേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമരത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഏറ്റുമുട്ടിയ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.












Click it and Unblock the Notifications