ഓഖി ചുഴലിക്കാറ്റ് ദുരന്തം: പിണറായി വിജയനെയും ഉമ്മന്‍ചാണ്ടിയെയും താരതമ്യം ചെയ്ത് സൈബര്‍പോരാളികള്‍

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: വിഴിഞ്ഞം സന്ദര്‍ശിക്കാന്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞതിനു പിന്നാലെ സിപിഎം കോണ്‍ഗ്രസ് അണികള്‍ തമ്മിലുള്ള സൈബര്‍ പോര് രൂക്ഷമായി. പിണറായിയെ ന്യായീകരിച്ച് സിപിഎം സൈബര്‍ പോരാളികളും ഉമ്മന്‍ചാണ്ടിയുടെ ജനകീയ പിന്തുണ വിളിച്ച് പറഞ്ഞ് കോണ്‍ഗ്രസ് സൈബര്‍ പോരാളികളും രംഗത്ത്. വിഴിഞ്ഞത്തെ ജനങ്ങള്‍ മുഖ്യമന്ത്രിയെ തടഞ്ഞതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സൈബര്‍ പോരാളികള്‍ കഴിഞ്ഞ ദിവസം മുതല്‍ വളരെ സജീവമായി രംഗത്തുണ്ട്.

സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ചിലര്‍ ശ്രമിക്കുന്നു; വിദ്വേഷ രാഷ്ട്രീയം രാജ്യത്തിനു ഭീഷണി

coverpic

പിണറായി വിജയനെ പലതരത്തില്‍ ട്രോളിയും കുറ്റം പറഞ്ഞുമാണ് കോണ്‍ഗ്രസ്സുകാര്‍ രംഗത്തുള്ളത്. എന്നാല്‍ തൊട്ടുപുറകെ സംഭവത്തെ ന്യായീകരിച്ചും മാധ്യമങ്ങളെയും കോണ്‍ഗ്രസിനെയും കുറ്റപ്പെടുത്തിയും സിപിഎമ്മുകാര്‍ രംഗത്തെത്തിയിരുന്നു. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേരള സര്‍ക്കാരിനെ പുകഴ്ത്തുന്ന തമിഴ്‌നാട്ടിലെ മത്സ്യതൊഴിലാളികളുടെ വീഡിയോ ക്ലിപ്പാണ് സിപിഎം പ്രവര്‍ത്തകരുടെ പ്രധാന ആയുധം.

ummenchandy

എന്നാല്‍ ഉമ്മന്‍ചാണ്ടി വിഴിഞ്ഞത്തെ ജനങ്ങളുടെ പരാതി കേള്‍ക്കുന്ന ഫോട്ടോയാണ് കോണ്‍ഗ്രസുകാരുടെ പ്രധാന ആയുധം. പിണറായിയെ ആരും തടഞ്ഞില്ലെന്നും മന:പൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച ജനങ്ങളോട് കാര്യം പറഞ്ഞ് തിരിച്ചുപോവുകയായിരുന്നു എന്നും സിപിഎം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസത്തെ സംഭവത്തെ ന്യായീകരിക്കുന്നുണ്ട്.

 congress

കണ്ണൂര്‍ ചാലയില്‍ 2012ല്‍ നടന്ന ടാങ്കര്‍ ദുരന്തം നടന്നപ്പോള്‍ 5 കിലോമീറ്ററല്ല 500 കിലോമീറ്റര്‍ മണിക്കൂറുകള്‍ യാത്രചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംഭവ സ്ഥലത്തെത്തിയെന്നും.  ഉമ്മന്‍ചാണ്ടി അപകട സ്ഥലം സന്ദര്‍ശിക്കുന്ന ഫോട്ടോ ഇന്നത്തെ മഹാതമ്പുരാന് സമര്‍പ്പിക്കുന്നു എന്ന തലക്കെട്ടോടുകൂടിയുള്ള ഫോട്ടോയുമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തുള്ളത്. ഓഖി ചുഴലിക്കാറ്റ് ദുരന്തം നടന്നിട്ട് സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ വൈകിയ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പോസ്റ്റ്.

cpm

വിഴിഞ്ഞത്ത് ഉണ്ടായ സംഭവം മാധ്യമ-കോണ്‍ഗ്രസ് സൃഷ്ടിയാണെന്നാണ് സിപിഎം സൈബര്‍ പോരാളികള്‍ ന്യായീകരിക്കുന്നത്. മുഖ്യമന്ത്രി വരുമ്പോള്‍ മന:പൂര്‍വ്വം പ്രതിഷേധമുണ്ടാക്കി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനായിരുന്നു പരിപാടി. എന്നാല്‍ മുഖ്യമന്ത്രി വരുന്നു പറഞ്ഞുറപ്പിച്ച പോലെ പ്രതിഷേധം ഉണ്ടാക്കുന്നു, അത് വകവെക്കാതെ മുഖ്യമന്ത്രി ജനങ്ങളോട് കാര്യം പറഞ്ഞ് തിരിച്ച് പോകുന്നു എന്നുമാണ് വിഴിഞ്ഞത്ത് നടന്ന സംഭവത്തെക്കുറിച്ച് സിപിഎം പ്രവര്‍ത്തകരുടെ വാദം. എന്നാല്‍ മുഖ്യമന്ത്രി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കൊണ്ടാണ് സംഭവ സ്ഥലത്ത് എത്തിച്ചേരാന്‍ വൈകിയതെന്നുമാണ് ചിലരുടെ വാദം.

English summary
in related to the incident that the kerala cm has been blocked by the people of vizhinjam, the argument between congress and cpm cyber warriors are getting stronger

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്