വിഴിഞ്ഞം പ്രതിഷേധം; പുരോഹിതരുടെ വാഹന നമ്പര്‍ എഴുതിയെടുത്ത് പൊലീസ്, സമരക്കാരുമായി ഉന്തും തള്ളും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണ സ്ഥലത്തേക്ക് കയറി ഇന്നും സമരക്കാരുടെ പ്രതിഷേധം. എല്ലാ ആവശ്യങ്ങളും അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സമരക്കാര്‍. സമരക്കാരെ തടയാനുപയോഗിച്ച ബാരിക്കേഡുകള്‍ മറിച്ചിട്ടാണ് പദ്ധതി പ്രദേശത്തേക്ക് സമരക്കാര്‍ പ്രവേശിച്ചത്.
ഇതിനിടെ, സമരസ്ഥലത്ത് എത്തിയ പുരോഹിതരുടെ വാഹന നമ്പര്‍ പൊലീസ് എഴുതിയെടുത്തതും സംഘര്‍ഷത്തിന് വഴിവച്ചു. കണ്ണാംതുറ, കൊച്ചുതോപ്പ്, വലിയതോപ്പ് മേഖലകളില്‍ നിന്നുള്ളവരാണ് ഇന്ന് സമരം നടത്തിയിരുന്നത്. പൊലീസ് മനപൂര്‍വം പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്ന് സമരക്കാര്‍ ആരോപിച്ചു.

അതേസമയം, സമര സമിതിയുമായി ഇന്ന് മന്ത്രിതല സമിതി ചര്‍ച്ച നടത്തിയേക്കും എന്നാണ് വിവരം. നേരത്തെ പുനരധിവാസം ഉള്‍പ്പടെ 5 കാര്യങ്ങളില്‍ നടപടി ഉണ്ടാകും എന്ന് സര്‍ക്കാര്‍ തത്വത്തില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സമരത്തെ തള്ളിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോടെ സമരം കൂടുതല്‍ കടുപ്പിക്കാനാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം.

മണ്ണെണ്ണ സബ്‌സിഡി നടപ്പാക്കണമെങ്കില്‍ 266 കോടി രൂപ പ്രതിവര്‍ഷം ചെലവ് വരും. ഇത് നിലവിലെ സാഹചര്യത്തില്‍ താങ്ങാനാവില്ലെന്നും കേന്ദ്രത്തിന്റെ സഹായം തേടുമെന്നും സര്‍ക്കാര്‍ സമരസമിതിയെ അറിയിക്കും. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ചുള്ള പഠനം അടക്കം ഏഴ് ആവശ്യങ്ങളും അംഗീകരിക്കും വരെ സമരത്തില്‍ നിന്ന് പിന്നോട്ട് പോകേണ്ടെന്ന ഉറച്ച നിലപാടിലാണ് സമരക്കാര്‍.

തിങ്കളാഴ്ച വീണ്ടും കടല്‍ മാര്‍ഗം തുറമുഖം ഉപരോധിക്കാനാണ് സമരക്കാരുടെ പദ്ധതി. അതിനിടെ ക്രമസമാധാന വിഷയങ്ങളില്‍ ഇന്നലെ ജില്ലാതല സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നെങ്കിലും സമവായത്തില്‍ എത്താനായില്ല. സമരം ഇന്ന് ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തെ തുടര്‍ന്നുണ്ടാകുന്ന തീരശോഷണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് സമരം.

അതേസമയം സമരം അവസാനിപ്പിക്കാന്‍ നടത്തിയ സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. ക്രമസമാധാന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയിലും മന്ത്രിമാരായ ആന്റണി രാജു, ജി.ആര്‍.അനില്‍ എന്നിവരുടെ നേതൃത്വത്തിലും ചര്‍ച്ച നടത്തിയിരുന്നത്. എന്നാല്‍, ക്രിയാത്മകമായ ചര്‍ച്ച നടന്നില്ല എന്നും സര്‍വകക്ഷി യോഗം പ്രഹസനമായിരുന്നു എന്നും സമരസമിതി നേതാക്കള്‍ ആരോപിച്ചു.
ഈ പോസ് കൊള്ളാമോ..? പൂനം ബജ്‌വയുടെ അഡാര്‍ ചിത്രങ്ങള്‍












Click it and Unblock the Notifications