ചിന്നമ്മയ്ക്ക് പരമസുഖം !! ജയിലിൽ രാജകീയ പരിചരണം!! 'തോഴി'യെ ജയിലിൽ റാണിയാക്കാൻ കോടികൾ!!

  • Posted By:
Subscribe to Oneindia Malayalam

ബംഗലൂരു: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന എഐഎഡിഎംകെ നേതാവ് വികെ ശശികലയ്ക്ക് ജയിലിൽ പ്രത്യേക പരിഗണനയെന്ന് റിപ്പോർട്ട്. ശശികലയെയും ഇളവരശിയെയും പാർപ്പിച്ചിരിക്കുന്ന ബംഗളൂരു പരപ്പന അഗ്രഹാര ജയിൽ ഇവർക്കു മാത്രമായി പ്രത്യേക അടുക്കളയും ആഹാരം പാകം ചെയ്യുന്നതിന് പ്രത്യേകം ആളുകളും ഉള്ളതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഡിഐജി ഡി രൂപ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.ജയിൽ സന്ദർശനത്തിനു ശേഷമാണ് ഡിഐജി റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഗുരുതര ചട്ട ലംഘനങ്ങൾ ജയിലിൽ നടക്കുന്നതായി ഡിഐജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു. പ്രത്യേക പരിഗണന ലഭിക്കുന്നതിനായി രണ്ട് കോടി രൂപ ജയിൽ അധികൃതർക്ക് ശശികല കൈക്കൂലി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഡിഐജിയുടെ ആരോപണങ്ങളെ ജയിൽ മേധാവി എച്ച് എൻ സത്യനാരായണ റാവു തളളി.

പ്രത്യേക അടുക്കളയും അടുക്കളക്കാരും

പ്രത്യേക അടുക്കളയും അടുക്കളക്കാരും

മറ്റ് ജയിൽപുള്ളികളിൽ നിന്ന് വ്യത്യസ്തമായി ശശികലയ്ക്കും ഇളവരശിക്കും മാത്രമായി ജയിലിൽ പ്രത്യേക അടുക്കള ഒരുക്കിയിട്ടുണ്ടെന്നാണ് സംശയം. ഇരുവർക്കും ആഹാരം പാകം ചെയ്യുന്നതിന് പ്രത്യേകം ജോലിക്കാരും ഉണ്ടെന്ന് സൂചനകളുണ്ട്.

കോടികൾ നൽകി

കോടികൾ നൽകി

ജയിലിൽ പ്രത്യേക പരിഗണന ലഭിക്കുന്നതിനായി ശശികല ജയിൽ അധികൃതർക്ക് രണ്ട് കോടി രൂപ കൈകകൂലി നൽകിയെന്നാണ് വിവരം. ഡിജിപിക്ക് അടക്കം കൈക്കൂലി കിട്ടിയിട്ടുണ്ടെന്നും ആരോപണം ഉണ്ട്.

റിപ്പോർട്ട് നൽകിയത് ഡിഐജി

റിപ്പോർട്ട് നൽകിയത് ഡിഐജി

ഡിഐജി ഡി രൂപയാണ് ജയിലിൽ നടക്കുന്ന നിയമലംഘനങ്ങൾ വ്യക്തമാക്കി റിപ്പോർട്ട് നൽകിയിരിക്കുന്നത്.ജൂലൈ 10ന് പരപ്പന അഗ്രഹാര ജയിൽ സന്ദർശിച്ച ശേഷമാണ് റിപ്പോർട്ട് നൽകിയത്. ശക്തമായ നടപടി സ്വീകരിക്കണമെന്ന് രൂപ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നു.

റിപ്പോർട്ട് തള്ളി

റിപ്പോർട്ട് തള്ളി

അതേസമയം രൂപയുടെ റിപ്പോർട്ടിലെ ആരോപണങ്ങളെ ജയിൽ മേധാവി എച്ച് എൻ സത്യനാരായണ റാവു തളളി. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് അദ്ദേഹം പറയുന്നത്. ആർക്കും പ്രത്യേക പരിഗണനകളൊന്നും നൽകുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ആരോപണങ്ങൾ വേറെയും

ആരോപണങ്ങൾ വേറെയും

ചട്ടം ലംഘിച്ച് ശശികലയെ കാണാൻ സന്ദർശകരെ അനുവദിച്ചത് നേരത്തെ വിവാദമായിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലെതതിയപ്പോൾ തന്നെ പ്രത്യേക പരിഗണന ശശികല ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനുവദിക്കാനാകില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുകയായിരുന്നു.

ശശികലയ്ക്ക് മാത്രമല്ല

ശശികലയ്ക്ക് മാത്രമല്ല

ശശികലയ്ക്ക് മാത്രമല്ല മറ്റ് പലർക്കും ജയിലിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്റ്റാംപ് പേപ്പർ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അബ്ദുൾ കരിം തെൽഗിക്കും ജയിലിൽ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.ഇയാളുടെ കൈയ്യും കാലും തടവുന്നതിന് ഇയാൾക്ക് വേണ്ടത് ചെയ്തു കൊടുക്കുന്നതിന് മൂന്നോ നാലോ സഹായികൾ ജയിലിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

 മയക്കു മരുന്ന് സുലഭം

മയക്കു മരുന്ന് സുലഭം

ജയിലിൽ മയക്കു മരുന്ന് സുലഭമായി ലഭിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. 25 ജയിൽ പുള്ളികളിൽ മയക്കു മരുന്ന് പരിശോധന നടത്തിയപ്പോൾ 18 പേരും മയക്കു മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.

English summary
AIADMK chief VK Sasikala has managed to get special treatment at the Bengaluru central prison including an exclusive kitchen for her meals, a report by a senior jail official D Roopa says.
Please Wait while comments are loading...