• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, മൃതദേഹം റീ പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തയ്യാർ'; റിഫയുടെ കുടുംബം

Google Oneindia Malayalam News

കോഴിക്കോട്: മലയാളി വ്ലോഗർ റിഫ മെഹ്നുവിന്റെ മരണത്തില്‍ പ്രതികരിച്ച് റിഫയുടെ കുടുംബം. ആവശ്യമെങ്കില്‍ മൃതദേഹം റീ പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തയ്യാറാണെന്ന് കുടുംബം വ്യക്തമാക്കി. റിഫയുടെ മരണത്തില്‍ തങ്ങളുടെ കയ്യിൽ ഭര്‍ത്താവിനും സുഹൃത്തിനും എതിരായ തെളിവുകൾ ഉണ്ടെന്ന് കുടുംബം പറഞ്ഞു.

റിഫ മെഹ്നുവിന്റെ പിതാവ് റാഷിദാണ് പ്രതികരിച്ച് രംഗത്ത് വന്നത്. വിഷയത്തില്‍ മന്ത്രി എകെ ശശീന്ദ്രനെ നേരിട്ട് കണ്ട് റാഷിദ് പരാതി നല്‍കി. തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റാഷിദ്.

'റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഭര്‍ത്താവ് മെഹ്നുവിന് എതിരെ തങ്ങളുടെ പക്കല്‍ തെളിവുണ്ട്. ഭര്‍ത്താവിന്റെ സുഹൃത്ത് ജംഷാദിനും മരണത്തില്‍ പങ്കുണ്ട്.മെഹ്നാസ് പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്. പൊലീസ് ഇവരെ ചോദ്യം ചെയ്യണം' - കുടുംബം ആവശ്യപ്പെട്ടു.

1

പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ തികഞ്ഞ പ്രതീക്ഷയാണ് ഉളളതെന്നും റിഫയുടെ പിതാവ് പ്രതികരിച്ചു. അതേസമയം, റിഫ മെഹ്നുവിന്റെ മരണത്തില്‍ കേസെടുത്തതിന് പിന്നാലെ കൂടുതല്‍ പേരെ ചോദ്യം തയ്യാറാവുകയാണ് പൊലീസ്. മരണത്തില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതും പൊലീസ് അന്വേഷിച്ചു വരികയാണ്. എന്നാൽ, റിഫ മെഹ്നു‌വിന്റെ മരണത്തിൽ ഭർത്താവ് മെഹനാസിന് എതിരെ ഇന്നലെ പോലീസ് കേസ് എടുത്തിരുന്നു.

തകർപ്പൻ എപ്പിസോഡുകൾ! ബിഗ് ബോസില്‍ പുതിയ ക്യാപ്റ്റന്‍; ടാസ്ക്കുകൾ ഇനി ഗംഭീരമാകുംതകർപ്പൻ എപ്പിസോഡുകൾ! ബിഗ് ബോസില്‍ പുതിയ ക്യാപ്റ്റന്‍; ടാസ്ക്കുകൾ ഇനി ഗംഭീരമാകും

2

റിഫയുടെ അമ്മ നൽകിയ പരാതിയിൽ കാക്കൂർ പൊലീസാണ് കേസെടുത്തത്. മാനസികമായും ശാരീരികമായും ഉപദ്രവിച്ചു, ആത്മഹത്യാ പ്രേരണ എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. റിഫയെ മാർച്ച് 1 - ന് പുലർച്ചെ ദുബായ് ജാഹിലിയയിലെ ഫ്ലാറ്റിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്.

cmsvideo
  കോഴിക്കോട്; റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം വീണ്ടും നടത്താന്‍ തയ്യാറാണെന്ന് കുടുംബം
  3

  ഇതിന് പിന്നാലെ കാക്കൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ മാനസികമായും ശാരീരികമായും റിഫ പീഡനത്തിന് ഇരയായി എന്നും ഇതാണ് റിഫയുടെ മരണത്തിന് കാരണമായെന്നും കണ്ടെത്തി. ദുബായിയിൽ നിന്നും റിഫയുടെ മൃതദേഹം നാട്ടിൽ എത്തിച്ചാണ് സംസ്കരിച്ചത്. ശേഷം, മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ മെഹ്നാസിന് എതിരെ കേസെടുക്കണം എന്ന് ആവിശ്യപ്പെട്ട് റിഫയുടെ മാതാവും പിതാവും സഹോദരനും രംഗത്ത് എത്തി. റൂറൽ എസ്പി എ.ശ്രീനിവാസിനാണ് കുടുംബം പരാതി നൽകിയത്.

  ഷീ ഈസ് നൈസ്; ദീപ്തി സതിയാണ് ബാക്കി പറയാൻ വയ്യ; വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ഫാൻസ് പിള്ളേർ

  5

  ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എ സ് പിയുടെ നിർദേശ പ്രകാരം കാക്കൂർ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ അന്വേഷത്തിന്റെ ഭാഗമായി റിഫയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴിയും പൊലീസ് രേഖപ്പെടുത്തി.അതേസമയം, റിഫയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് മെഹ്നാസ് മർദ്ദിച്ചതായും ഇയാളുടെ പീഡനം സഹിക്കാൻ കഴിയാതെ ആണ് റിഫ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞിരുന്നു.

  5

  റിഫ മെഹ്നു‌വും മെഹനാസിനും ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. ഇരുവരും വിവാഹിതരായത് 3 വർഷം മുൻപാണ്. കാസർകോട് നീലേശ്വരം സ്വദേശിയാണ് മെഹ്നാസ്. നിലവിൽ ഇയാൾ നാട്ടിഷ ഉണ്ട്. കഴിഞ്ഞ ജനുവരി 24 - ന് ആയിരുന്നു റിഫ മെഹ്നു പർദ കമ്പനിയിൽ ജോലിക്കായി ദുബായിൽ എത്തിയത്. ഇവർക്ക് 2 വയസ്സുള്ള മകനുണ്ട്. ആല്‍ബം നടി കൂടിയാണ് റിഫ. ഇന്‍സ്ററഗ്രാമില്‍ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സാണ് റിഫയ്ക്ക് ഉളളത്.

  7

  അതേസമയം, മരണത്തിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ റിഫ സന്തോഷവതി ആയിരുന്നു എന്നാണ് സഹോദരൻ പറഞ്ഞിരുന്നു. രണ്ട് മണിക്കൂറിനുള്ളിൽ കാര്യമായത് എന്തോ ഫ്ലാറ്റിൽ സംഭവിച്ചു. അതിനു മുമ്പ് റിഫയോട് ചാറ്റ് ചെയ്തിരുന്നു എന്ന് സഹോദരൻ വ്യക്തമാക്കിയിരുന്നു. ഏറെ ധൈര്യം ഉണ്ടായിരുന്ന റിഫയെ തകർത്തു കളയാൻ പാകത്തിൽ എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് മരണത്തിന് പിന്നാലെ സഹോദരൻ പറഞ്ഞത്.

  English summary
  vlogger Rifa Mehnu family is ready for re postmortem, says she wont commit suicide
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X