Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വിഎം സുധീരന്‍:മന്ത്രിമാരെ നിലയ്ക്ക് നിര്‍ത്താനുള്ള മരുന്ന് ഇവിടെ ഉണ്ട്

തിരുവനന്തപുരം: കരുണാ എസ്‌റ്റേറ്റ് വിഷയത്തില്‍ നിലപാടുറപ്പിച്ച് വിഎം സുധീരന്‍ രംഗത്ത്. മന്ത്രിമാരുടെ ഭാഗത്ത് തെറ്റ് കണ്ടാല്‍ തിരുത്തും. എന്നാല്‍ അനുസരിക്കാത്ത മന്ത്രിമാരെ നിലയ്ക്കു നിര്‍ത്തുമെന്നും വി എം സുധീരന്‍ പറഞ്ഞു. സര്‍ക്കാരിനെ നേര്‍വഴിക്ക് നയിക്കേണ്ട ഉത്തരവാദിത്വം പാര്‍ട്ടിക്കുണ്ടെന്നും കെ പിസിസി നിര്‍വാഹക യോഗത്തില്‍ സുധീരന്‍ വ്യക്തമാക്കി.

. കരുണ എസ്‌റ്റേറ്റ് തീരുമാനം റ്ദ്ദാക്കാന്‍ രണ്ടുതവണറവന്യൂ മന്ത്രി അടൂര്‍പ്രകാശിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉത്തരവ് പിന്‍വലിക്കില്ലെന്ന് മന്ത്രി ഏകപക്ഷീയമായി അറിയിക്കുകയായിരുന്നു. സര്‍ക്കാരിന് ചില സാഹചര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടിവരും എന്നാല്‍ അത് പാര്‍ട്ടിയോട് വിശദീകരിക്കേണ്ട് ബാധ്യത മന്ത്രിക്കുണ്ട്. ഇതാണ് താന്‍ വിമര്‍ശിക്കാന്‍ കാരണമായതെന്നും സുധീരന്‍ വ്യക്തമാക്കി. ഇതേ സമയം സുധീരന്റെ വിമര്‍ശനത്തില്‍ എ ഗ്രൂപ്പ് അതൃപ്തി പ്രകടിപ്പിച്ചു.

vm-sudheeran.

വിഎം സുധീരന്റെ പ്രസ്താവന ഉചിതമായില്ലെന്നും എല്‍ ഡി എഫിനടിക്കാനുള്ള വടിയാണിതെന്നും കെ സുധാകരന്‍ നിര്‍വാഹക യോഗത്തില്‍ പറഞ്ഞു. കരുണ എസ്റ്റേറ്റില്‍ നികുതി സ്വീകരിക്കാന്‍ അനുമതി നല്‍കികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോദേശം വാങ്ങേണ്ടതില്ലെന്ന് പറഞ്ഞുകൊണ്ടാണ് വി എം സുധീരന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.

കരം അടയ്ക്കാനുള്ള ഉത്തരവ് ഭേദഗതി ചെയ്താല്‍ പോരാ പിന്‍വലിക്കുക തന്നെ വേണമെന്ന് വി എം സുധീരന്‍ ശക്തമായ ഭാഷയില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+