കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖവുമായി വി.എം സുധീരന്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖവുമായി മൂന്‍കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷം നേതാവും ഇടപെടാന്‍ മടിക്കുന്ന പി.വി അന്‍വര്‍ വിഷയത്തില്‍ പരസ്യമായി രംഗത്തുവരികയും മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തി സമര രംഗത്തിറക്കാനും സുധീരന്റെ ഇടപെടല്‍ കൊണ്ടുസാധിച്ചു.

അക്രമാസക്തമായ ഭീഷണികളും പ്രതിഫലം പ്രഖ്യാപിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് വെങ്കയ്യ നായിഡു

അതോടൊപ്പം പി.വി അന്‍വറിനെതിരെ കഴിഞ്ഞ ദിവസം സുധീരന്‍ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കി. നിയമ ലംഘനം നടത്തിയതായി ആരോപണമുയര്‍ന്ന എം.എല്‍.എക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണു സുധീരന്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷം നേതാവും ഇടപെട്ട് ചെയ്യേണ്ട ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്നും ഇവര്‍വിട്ടുനിന്നതോടെയാണ് കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം സൃഷ്ടിച്ച് സുധീരന്‍ രംഗത്തുവന്നത്.

vmsudeeran

വിഎം സുധീരന്‍

എല്‍.ഡി.എഫ് സ്വതന്ത്ര്യനായ കോടിശ്വരന്‍ എം.എല്‍.എയുടെ നിയമലംഘനങ്ങള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റികളും മുട്ടുമടക്കിയതായി ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസം 'വണ്‍ഇന്ത്യ' അടക്കം റിപ്പോര്‍ട്ട്‌ചെയ്തിരുന്നു. ഈവാര്‍ത്ത വന്ന ദിവസം തന്നെയാണു സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്. ഇതോടെ വിഷയത്തില്‍ മൗനംപാലിച്ചിരുന്ന മലപ്പുറം, കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വങ്ങളും പ്രതിസന്ധിയിലായി.

pic

പി.വി അന്‍വര്‍ വിഷയത്തില്‍ സുധീരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ കോപ്പി.

തുടര്‍ന്ന് അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്കെതിരെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശും അന്‍വര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടു 24മണിക്കൂര്‍ നിരാഹാരമിരിക്കാന്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖും തീരുമാനിച്ചു. ഡിസംബര്‍ 13നു കോഴിക്കോട് കലക്‌ട്രേറ്റിന് മുന്നിലാണു സിദ്ദീഖിന്റെ നിരാഹാര സമരം.

അനുദിനം എം.എല്‍.എയുടെ നിയമ ലംഘനങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെ അന്‍വറിനെ പറ്റി ഒന്നുംപറയാതെ ഗെയിലിനെതിരെ മലപ്പുറം ഡി.സി.സി പ്രസിഡന്റ് നടത്തിയ നിരാഹാരസമരവും കോണ്‍ഗ്രസില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അന്‍വറിന്റ കക്കാംപൊടയിലെ നിയമലംഘനം നടത്തിയ പാര്‍ക്കിന്റെ മാനേജര്‍ സ്ഥലത്തെ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റാണെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തിന്റെ പ്രസിഡന്റ് തന്നെയാണ് വെളിപ്പെടുത്തിയത്.

ഇത് കോണ്‍ഗ്രസിന് അന്‍വറിനോടുള്ള മമത വെളിപ്പെടുത്തുന്നതായിരുന്നു. അതോടൊപ്പം മുന്‍കോണ്‍ഗ്രസുകാരനായ അന്‍വര്‍ രമേശ്‌ചെന്നിത്തല യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലിരിക്കുമ്പോള്‍ താന്‍ മലപ്പുറത്തെ യൂത്ത്‌കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്നുവെന്നും നിയമസഭയില്‍ വെളിപ്പെടുത്തിയിരുന്നു. അതോടൊപ്പംതന്നെ തന്റെ പാര്‍ക്കില്‍ നിയമലംഘനങ്ങള്‍ നടക്കുന്നില്ലെന്നും ഇവ പരിശോധിക്കാന്‍ പ്രതിപക്ഷം നേതാവിനെയും എം.എല്‍.എമാരേയും പാര്‍ക്കിലേക്ക് ക്ഷണിക്കുന്നുവെന്നു വെല്ലുവിളിച്ചിട്ടും നേതാക്കളാരും അനങ്ങിയിരുന്നില്ല.വി.ടി ബല്‍റാം എം.എല്‍.എയും സുധീരനും മാത്രമായിരുന്നു അന്‍വറിനെതിരെ നേരത്തെ ശക്തമായ രീതിയില്‍ പ്രതികരിച്ചിരുന്നത്.

പാര്‍ക്കിന് നിയമവിരുദ്ധമായി അനുമതി നല്‍കിയ കക്കാടംപൊയിലിലെ കോണ്‍ഗ്രസ് ഭരണസമിതിയെ പിരിച്ചുവിടണമെന്ന രീതിയില്‍വരെ നേരത്തെ സുധീരന്‍ പ്രതികരിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ രാഷ്ട്രീയം നോക്കാതെ പാര്‍ക്കില്‍നിന്നും അന്‍വറില്‍നിന്നും വന്‍തുക കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വങ്ങള്‍ കൈപ്പറ്റാറുണ്ടെന്നും കോണ്‍ഗ്രസ് ഭാരവാഹികള്‍തന്നെ സമ്മതിക്കുന്നുണ്ട്. ഇത്തരത്തില്‍ അന്‍വറിന്റെ പണംകൈപ്പറ്റുന്നതിനാലാണു പ്രാദേശിക തലത്തില്‍ യാതൊരുവിധ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും അന്‍വറിനെതിരെ ഉണ്ടാകാതിരുന്നത്.

കക്കാടംപൊയിലിലിലെ വാട്ടര്‍തീം പാര്‍ക്കിനെതിരായ യൂത്ത് കോണ്‍ഗ്രസ് സമരം കോഴിക്കോട് ഡി.സി.സി നേതൃത്വം ഏറ്റെടുക്കുമെന്നായിരുന്നു പ്രസിഡന്റ് ടി.സിദ്ദിഖിന്റെ പ്രഖ്യാപനം. മലപ്പുറം ഡി.സി.സി നേതൃത്വം ശക്തമായ സമരം ആരംഭിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശും പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഇവ ഒന്നും ഉണ്ടായില്ലെന്നു മാത്രം. നിലമ്പൂരില്‍ ഡി.എഫ്.ഒ ഓഫീസ് മാര്‍ച്ചില്‍ മലപ്പുറത്തെ കോണ്‍ഗ്രസിന്റെ പ്രതിഷേധം അവസാനിച്ചു. ഭൂ പരിധി നിയമം ലംഘിച്ച് അന്‍വര്‍ ഭൂമി കൈവശം വെക്കുന്നതായി തെളിവുകള്‍ സഹിതം പുറത്തുവന്നിട്ടും ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം അനങ്ങിയിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചാണു കഴിഞ്ഞ ദിവസം മംഗളം വാര്‍ത്ത നല്‍കിയത്. ഇതിനെ തുടര്‍ന്നു സുധീരന്‍ മുഖ്യമന്ത്രിക്കു പരാതികൂടി നല്‍കിയതോടെ അന്‍വറിനെതിരെ രംഗത്തുവരാന്‍ കോണ്‍ഗ്രസ് നേതൃത്വവും നിര്‍ബന്ധിതരാകുകയായിരുന്നു.

English summary
VM Sudheeran in CPM

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്