സീറ്റ് കലാപം തീര്‍ക്കാന്‍ 'പോയി' സുധീരന്‍ ലീഗിന്‍റെ സ്വന്തം ആളായി മാറി
കോഴിക്കോട്: തിരുവമ്പാടി സീറ്റ് മുസ്ലീം ലീഗിന്റേത് തന്നെയെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. ഇത് സംബന്ധിച്ച് തര്‍ക്കമില്ലെന്നും വിഎം സുധീരന്‍, തിരുവമ്പാടി സീറ്റ് ഇത്തവണ കോണ്‍ഗ്രസിന് വിട്ടു നല്‍കാമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയില്‍ പികെ കുഞ്ഞാലിക്കുട്ടി ഉമ്മന്‍ചാണ്ടിയ്ക്ക് നല്‍കിയ കത്ത് പുറത്ത് വന്നതോടെയാണ് വിവാദങ്ങള്‍ തലപൊക്കിയത്.
കത്ത് പുറത്ത് വന്നതില്‍ കുഞ്ഞാലിക്കുട്ടിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതോടെ കോണ്‍ഗ്രസ്-ലീഗ് ബന്ധം ഉലയുന്നെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചു. തുടര്‍ന്ന് തിരുവമ്പാടി സീറ്റിനെച്ചൊല്ലി തര്‍ക്കമില്ലെന്ന് സുധീരന്‍ പറഞ്ഞു. സാമുദായിക സംഘടനകളുമായി അടിസ്ഥാന പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ പരിഹാരം കാണണമെന്നും സുധീരന്‍ വ്യക്തമാക്കി.

മലയോര കര്‍ഷക വികസന സമിതി സീറ്റിനായി അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് കത്ത് പുറത്ത് വന്നത്. കത്ത് നിഷേധിയ്ക്കാന്‍ കുഞ്ഞാലിക്കുട്ടിയും തയ്യാറായില്ല. തിരുവമ്പാടി സീറ്റ് ലീഗിന്റേതാണെന്നും അവിടെ സ്ഥാനാര്‍ത്ഥിയേയും പ്രഖ്യാപിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇനി ആ കത്ത് ചര്‍ച്ചയാക്കേണ്ടതില്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.












Click it and Unblock the Notifications