കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതൃമാറ്റമില്ല; ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് വിഎം സുധീരന്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് ദ്വിദിന വിശകലന ക്യാമ്പ് സമാപിച്ചു. വിമര്‍ശനങ്ങള്‍ സഹിഷ്ണുതയോടെ നേരിട്ട് ഒറ്റക്കെട്ടായി മുമ്പോട്ടു പോകാനാണ് ക്യാമ്പില്‍ തീരുമാനമായത്. നേതൃമാറ്റമെന്ന ആവശ്യം തത്കാലം പാര്‍ട്ടി നേതൃത്വം മാറ്റിവെച്ചു.

ക്യാമ്പിന് ശേഷം പാര്‍ട്ടി നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുമ്പോട്ടുപോകുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. നേതൃത്വത്തില്‍ മാറ്റമില്ലെങ്കിലും വാര്‍ഡ്തലം മുതലുള്ള കെപിസിസി കമ്മറ്റികള്‍ പുന:സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ച പഠിക്കാനും പരാതികള്‍ വിശകലനം ചെയ്യാനും വി.ഡി. സതീശന്‍ കണ്‍വീനറായ ഉപസമിതിയെ നിയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു.

vm-sudheeran

ഇതുസംബന്ധിച്ച് നാല് മേഖലകളിലെ സമിതികള്‍ മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. മദ്യനയത്തില്‍ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നെങ്കിലും കെ.പി.സി.സി നിലപാടില്‍ മാറ്റമില്ലെന്നും സുധീരന്‍ വ്യക്തമാക്കി. വിമര്‍ശനങ്ങള്‍ പുഞ്ചിരിയോടെ നേരിടണമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍ണി പറഞ്ഞു.

കണ്ണീരു കുടിപ്പിക്കും വിധം ആര്‍. ശങ്കറിനെയും കെ.കരുണാകരനെയും വിമര്‍ശിച്ചിട്ടുണ്ട്. വിമര്‍ശനങ്ങളെ അവര്‍ പുഞ്ചിരിയോടെയാണ് നേരിട്ടത്. സംഘപരിവാര്‍ സംഘടനകളുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരു ബന്ധവും പാടില്ലെന്നും ആന്റണി പറഞ്ഞു. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. തോല്‍വിയില്‍ ദുഃഖമോ ജയത്തില്‍ അമിത ആഹ്ലാദമോ പാടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

English summary
VM Sudheeran press meet over KPCC Camp Executive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X