കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധീരനും കോണ്‍ഗ്രസിന് മാലിന്യമായോ? പാര്‍ട്ടിയുടെ കേരളത്തിലെ അടിത്തറ ഇളകിയെന്ന് എംവി ജയരാജന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടാണ് വി എം സുധീരന്‍ കെ പി സി സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ചത്. രാജിക്കാര്യം കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ കത്തിലൂടെയാണ് അറിയിച്ചത്. തന്നെ പാര്‍ട്ടിയില്‍ നിന്ന് അവഗണിക്കുന്നെന്ന നിലപാട് സുധീരനുണ്ടായിരുന്നു എന്നാണ് സൂചന. ഈ സാഹചര്യത്തിലായിരുന്നു അദ്ദേഹം രാജിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ പല തീരുമാനങ്ങളും ഏകപക്ഷീയമാണെന്നും കൂടിയാലോചനകള്‍ ഇല്ലെന്ന ആക്ഷേപം അദ്ദേഹം ഉയര്‍ത്തിരുന്നു.

സുധാകരന്‍ ഇഫക്ട്; യൂത്ത് കോണ്‍ഗ്രസില്‍ കൂട്ടപ്പുറത്താക്കല്‍, പണിയെടുക്കാത്തവര്‍ പടിക്ക് പുറത്ത്സുധാകരന്‍ ഇഫക്ട്; യൂത്ത് കോണ്‍ഗ്രസില്‍ കൂട്ടപ്പുറത്താക്കല്‍, പണിയെടുക്കാത്തവര്‍ പടിക്ക് പുറത്ത്

ഇക്കാര്യങ്ങള്‍ അദ്ദേഹം നേരത്തെ ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വി എം സുധീരന്റെ അപ്രതീക്ഷിത രാജിയുടെ കാരണമെന്താണെന്ന് വ്യക്തമാക്കാന്‍ കെ പി സി സി ഇതുവരെ തയ്യാറയിട്ടില്ല. രാജി ഏത് സാഹചര്യത്തിലായാലും പിന്‍വലിക്കാന്‍ വിഎം സുധീരനോട് ആവശ്യപ്പെടുമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

സുധീരനെ അനുനയിപ്പിക്കാൻ തിരക്കിട്ട നീക്കവുമായി കോൺഗ്രസ് നേതൃത്വം; നേരിട്ടെത്തി സതീശൻസുധീരനെ അനുനയിപ്പിക്കാൻ തിരക്കിട്ട നീക്കവുമായി കോൺഗ്രസ് നേതൃത്വം; നേരിട്ടെത്തി സതീശൻ

1

എന്നാല്‍ ഇപ്പോഴിതാ സുധീരന്റെ രാജിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെ പരഹിസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. വി.എം സുധീരനും കോണ്‍ഗ്രസിന് മാലിന്യമായോ ? എന്ന തലക്കെട്ടില്‍ തുടങ്ങുന്ന കുറിപ്പ് പങ്കുവച്ചാണ് എംവി ജയരാജന്‍ പരഹിസിക്കുന്നത്. ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തില്‍ സുധീരന്റെ നിര്‍ദ്ദേശങ്ങള്‍ പരിഹസിച്ച് തള്ളിയതും രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കിയെന്ന വിമര്‍ശനത്തെ പുച്ഛിച്ചു തള്ളിയതും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചേര്‍ന്നാണെന്ന് എംവി ജയരാജന്ഡ കുറ്റപ്പെടുത്തി.

2

ജയരാജന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ, വി.എം സുധീരനും കോണ്‍ഗ്രസിന് മാലിന്യമായോ? മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.എം സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവെച്ചത് മാലിന്യമായതുകൊണ്ടാണോ?. തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ തുടര്‍ച്ചയായ തിരിച്ചടിക്കും ദയനീയ പരാജയത്തിനും തകര്‍ച്ചക്കും കാരണം ജനവിരുദ്ധ ആഗോളവല്‍ക്കരണ - സ്വകാര്യവല്‍ക്കരണ നയമാണെന്ന് നേരത്തെ പ്രതികരിച്ച ആളാണ് വി.എം സുധീരന്‍.

3

വര്‍ഗ്ഗീയതയ്‌ക്കെതിരെ മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന ഗാന്ധിയന്‍ പാരമ്പര്യം പലപ്പോഴും കോണ്‍ഗ്രസ് നേതൃത്വത്തെ ഓര്‍മ്മിപ്പിക്കാറുമുണ്ട്. സംഘപരിവാര്‍ മനസ്സുള്ള പുതിയ കെപിസിസി പ്രസിഡന്റിന് വി.എം സുധീരന്‍ ഒരു തലവേദന തന്നെയാണ്.
ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തില്‍ സുധീരന്റെ നിര്‍ദ്ദേശങ്ങള്‍ പരിഹസിച്ച് തള്ളിയതും രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കിയെന്ന വിമര്‍ശനത്തെ പുച്ഛിച്ചു തള്ളിയതും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചേര്‍ന്നാണ്.

4

കേരളത്തിലെ കോണ്‍ഗ്രസിന്റെ അടിത്തറ ഇളകിക്കഴിഞ്ഞു. സുധീരന്റെ രാജി പിന്‍വലിപ്പിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞാലും ഇളകിയ അടിത്തറ തുന്നിച്ചേര്‍ക്കല്‍ എളുപ്പമല്ല. 'മാലിന്യങ്ങളായിരിക്കും' ഇളകിയ അടിത്തറയിലൂടെ ഊര്‍ന്നിറങ്ങി അടിത്തറ തന്നെ ഇല്ലാതാക്കുന്നതാമെന്നും എംവി ജയരാജന്‍ വ്യക്തമാക്കി. ജയരാജന്‍ പങ്കുവച്ച പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam
5

അതേസമയം, വിഎം സുധീരന്റെ രാജിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ വി എം സുധീരനെ പോലുള്ള മുതിര്‍ന്ന നേതാക്കന്മാര്‍ കളം വിട്ടൊഴിയുന്നത് ഒട്ടും ആരോഗ്യകരമല്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യന്‍ പ്രതികരിച്ചത്.

രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നു അദ്ദേഹം രാജി വെച്ചത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. അനാരോഗ്യമാണ് അദ്ദേഹം കാരണമായി പറയുന്നതെങ്കിലും പാര്‍ട്ടി പുനഃസംഘടന അടക്കം വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസമാണ് രാജിക്ക് പിന്നിലെന്നു മാധ്യമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരത്തിലൊരു പ്രചരണം പാര്‍ട്ടിക്ക് ദോഷകരമാണെന്നും അദ്ദേഹം പറയുന്നു.

English summary
VM Sudheeran Resignation: CPM leader MV Jayarajan Says base of Congress in Kerala has been shaken
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X