കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള വോട്ട് വ്യത്യാസം 0.26 ശതമാനം മാത്രം,പക്ഷെ സീറ്റില്‍ അന്തരം 46

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്ത് കൂറ്റൻ ലീഡുമായാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുമുന്നണി അധികാരത്തിലേറിയിരിക്കുന്നത്. 2016 ൽ 91 സീറ്റുകൾ നേടിയതിൽ നിന്നും 8 സീറ്റുകൾ അധികമായി നേടിക്കൊണ്ടായിരുന്നു വിജയം. കഴിഞ്ഞ തവണ ചുവന്ന 11 ജില്ലകളും ഇക്കുറിയും ചുവന്ന് തുടുത്തു. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമെല്ലാം മികച്ച വിജയം നേടാൻ ഇടതുമുന്നണിക്ക് കഴിഞ്ഞു.

സിപിഎമ്മിന് തനിച്ച് തന്നെ കേവല ഭൂരിപക്ഷത്തിനോടടുത്ത് സീറ്റുകൾ നേടാൻ സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. അതേസമയം സീറ്റുകളിൽ വൻ കുതിപ്പ് നടത്തിയെങ്കിലും വോട്ട് വിഹിതത്തിൽ നേരിയ വ്യത്യാസം മാത്രമേ എൽഡിഎഫും യുഡിഎഫും തമ്മിലുള്ളൂ. തിരഞ്ഞെടുപ്പ് കമ്മീഷൻറെ വെബ്സൈറ്റിൽ നൽകിയ കണക്കുകള്ഡ പ്രകാരം എൽഡിഎഫിന് 38.5 ശതമാനം വോട്ടും (ഇടത് സ്വന്ത്രർക്ക് ലഭിച്ച സീറ്റുകൾ ഉൾപ്പെടുത്താതെ) യുഡിഎഫിന് 34.56 ശതമാനം വോട്ടുമാണ് (കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റുകൾ ഉൾപ്പെടുത്താതെ) ലഭിച്ചിരിക്കുന്നത്. സിപിഎമ്മും കോൺഗ്രസും തമ്മിലും നേരിയ വ്യത്യാസം മാത്രമേ ഉള്ളൂ. പരിശോധിക്കാം

കൊവിഡ്19: ഇന്ത്യയില്‍ മൂന്നാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ നടന്നുകൊണ്ടിരിക്കുന്നു

സിപിഎമ്മിന് ലഭിച്ചത്

സിപിഎമ്മിന് ലഭിച്ചത്

വോട്ട് ശതമാനത്തിൽ സിപിഎമ്മാണ് മുന്നില്‍, 25.38 ശതമാനം. ലഭിച്ചതാകട്ടെ 67 സീറ്റുകൾ. എന്നാൽ കോൺഗ്രസിന് ലഭിച്ച വോട്ട് വിഹിതം 25.12 ശതമാനം ആണ്. അതായത് ഇരു പാർട്ടികളും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും 0.26 ശതമാനം. കോൺഗ്രസിന് തനിച്ച് ലഭിച്ച സീറ്റുകളോ 21 ഉം. 2016 ലും 21 സീറ്റുകളിലായിരുന്നു കോൺഗ്രസ് ജയിച്ചിരുന്നത്.

സിപിഐക്കും ലീഗിനും

സിപിഐക്കും ലീഗിനും

എൽഡിഎഫിൽ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ സിപിഐയ്ക്ക് ലഭിച്ചത് 7.58 ശതമാനം വോട്ടുകളാണ്. 23 സീറ്റിൽ മത്സരിച്ച സിപിഐ 17 സീറ്റിലാണ് ഇത്തവണ വിജയിച്ചത്. മറുവശത്ത് യുഡിഎഫിൽ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ ലീഗിന് 8.27 ശതമാനം വോട്ട് നേടായി. അതായത് സിപിഐയെക്കാൾ 0.69 ശതമാനം വോട്ട് ഷെയർ അധികം. ലീഗിന് 15 സീറ്റുകളിലായിരുന്നു വിജയിക്കാൻ സാധിച്ചത്.

തമിഴ്നാട് 'ഒറ്റയ്ക്ക്' പിടിച്ചെടുത്ത് ഡിഎംകെ..ഇനി സ്റ്റാലിൻ യുഗം.. 75 ൽ ഒതുങ്ങി അണ്ണാഡിഎംകെ..ബിജെപിക്ക് 4തമിഴ്നാട് 'ഒറ്റയ്ക്ക്' പിടിച്ചെടുത്ത് ഡിഎംകെ..ഇനി സ്റ്റാലിൻ യുഗം.. 75 ൽ ഒതുങ്ങി അണ്ണാഡിഎംകെ..ബിജെപിക്ക് 4

 മറ്റ് പാർട്ടികൾക്ക് ലഭിച്ചത്

മറ്റ് പാർട്ടികൾക്ക് ലഭിച്ചത്

ഇരുമുന്നണികളിലേയും മറ്റ് പാർട്ടികളുടെ വോട്ട് വിഹിതം ഇങ്ങനെ-എൽഡിഎഫിൽ കേരള കോൺഗ്രസ് എം -3.28 ശതമാനം, ജനതാദള്‍ സെക്കുലര്‍ 1.28,എൻസിപി 0.99 ശതമാനം എന്നിങ്ങനെയാണ് വോട്ട് വിഹിതം. ഇതിൽ എൽഡിഎഫിൽ കേരള കോൺഗ്രസ് എം 5 സീറ്റിലും ,ജെഡിഎസ് -2, എൻസിപി-2, എൽജെഡി-1, ഐഎൻഎൽ-1, കോൺഗ്രസ് എസ്-1, ആർഎസ്പി ലെനിനിസ്റ്റ്-1, കേരള കോൺഗ്രസ് ബി -1, ജനാധിപത്യ കേരള കോൺഗ്രസ് ഒന്ന് ഇങ്ങനെയാണ് ഘടകക്ഷികൾക്ക് ലഭിച്ച സീറ്റുകൾ.

ബിജെപി സംപൂജ്യർ

ബിജെപി സംപൂജ്യർ

യുഡിഎഫിൽ കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗത്തിന് 2 സീറ്റ്, മാണി സി കാപ്പന്റെ എൻസികെ,കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം, ആർഎംപി എന്നിവർക്ക് ഓരോ സീറ്റുകൾ വീതവുമാണ് ലഭിച്ചത്. അതേസമയം 11.3 ശതമാനം വോട്ട് വിഹിതം ലഭിച്ച ബിജെപിക്ക് ആവട്ടെ കേരളത്തിൽ ഒരു സീറ്റിൽ പോലും വിജയിക്കാൻ സാധിച്ചില്ല. സഖ്യത്തിലെ മറ്റ് പാർട്ടികളുടെ വോട്ട് ശതമാനം കൂടി പരിഗണിക്കുമ്പോൾ വോട്ട് ശതമാനം ഇനിയും ഉയർന്നേക്കും.

'കീഴാറ്റൂരിനെ അടിച്ച് മേലാറ്റൂരാക്കി';'ജെല്ലിക്കെട്ട് നടത്തിയ രാജേഷിന്റെ വിജയം,ശ്രീജിത്ത് പണിക്കരുടെ മറുപടി'കീഴാറ്റൂരിനെ അടിച്ച് മേലാറ്റൂരാക്കി';'ജെല്ലിക്കെട്ട് നടത്തിയ രാജേഷിന്റെ വിജയം,ശ്രീജിത്ത് പണിക്കരുടെ മറുപടി

സ്റ്റൈലിഷ് ആയി നടി അനന്യ പാണ്ഡേ, ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
BJP leaders reaction to failure in kerala assembly election

English summary
vote difference b/w CPM and congress is only 0.26 per cent, but the difference in seats is 46
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X