Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ചിട്ടും കാര്യമില്ല; വെള്ളാപ്പള്ളിയുടെ നീക്കത്തിന് തടസ്സം വിഎസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് മൈക്രോഫിനാന്‍സ് കേസില്‍ നിന്ന് തലയൂരാനുള്ള എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നീക്കം പാളി. മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചും പ്രകീര്‍ത്തിച്ചും അദ്ദേഹത്തിന്റെ വിശ്വസ്തനായ മുതിര്‍ന്ന അഭിഭാഷകനെ മുന്‍നിര്‍ത്തിയും വിജിലന്‍സ് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള വെള്ളാപ്പള്ളിയുടെ നീക്കത്തിനാണ് വിഎസാണ് ഇപ്പോള്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചിരിക്കുന്നത്.

തട്ടിപ്പ് കേസ് അട്ടിമറിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ നടത്തുന്ന ചെപ്പിടി വിദ്യകളൊന്നും വിലപ്പോകില്ലെന്നും പാവപ്പെട്ട സ്ത്രീകളെ സാമ്പത്തികമായി ചൂഷണം ചെയ്ത വെള്ളാപ്പള്ളി നടേശനെതിരായ കേസില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതപാലിക്കണമെന്നും വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി വെള്ളാപ്പള്ളി ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വിഎസിന്റെ ഈ നീക്കം.

 റദ്ദാക്കാന്‍

റദ്ദാക്കാന്‍

മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ സീനിയര്‍ അഭിഭാഷകന്‍ എംകെ ദാമോദരനെ രംഗത്തിറക്കി മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിപ്പിക്കാനായിരുന്നു വെള്ളാപ്പള്ളിയുടെ നീക്കം.

 കടുത്ത പ്രതിരോധം

കടുത്ത പ്രതിരോധം

ഇക്കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ നിലപാട് കടുപ്പിച്ചാലും സര്‍ക്കാര്‍ അഭിഭാഷകന്‍ കടുത്ത പ്രതിരോധം ഹൈക്കോടതിയില്‍ സ്വീകരിക്കില്ലെന്ന കണക്ക്കൂട്ടലിലായിരുന്നു ഈ നീക്കം. എന്നാല്‍ ഈ 'ധാരണ'യെല്ലാം തെറ്റിച്ചാണ് രൂക്ഷ വിമര്‍ശനവുമായി വിഎസ് രംഗത്തിറങ്ങിയിരിക്കുന്നത്.

 ജാഗ്രത പുലര്‍ത്തണം

ജാഗ്രത പുലര്‍ത്തണം

കേസ് അട്ടിമറിക്കാനുള്ള ഇത്തരം ചെപ്പടി വിദ്യകള്‍ വിലപ്പോകില്ലെന്നും സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിക്കെതിരെ പരാതിക്കാരനായ വിഎസ് തന്നെ ഹൈക്കോടതിയെ സമീപിക്കുന്നത് സംസ്ഥാന സര്‍ക്കാരിനും നിര്‍ണ്ണായകമാണ്.

സന്ദര്‍ശനം നടത്തി

സന്ദര്‍ശനം നടത്തി

കേസില്‍പ്പെട്ട ശേഷം വെള്ളാപ്പള്ളി മുഖ്യമന്ത്രി പിണറായിയുമായി വേദി പങ്കിട്ടതും ഔദ്യോഗിക വസതിയില്‍ സന്ദര്‍ശനം നടത്തിയതുമെല്ലാം വിജിലന്‍സ് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്ന പ്രചരണത്തിന് കാരണമായിരുന്നു.

 മൈക്രോഫിനാന്‍സ് തട്ടിപ്പ്

മൈക്രോഫിനാന്‍സ് തട്ടിപ്പ്

എസ്എന്‍ഡിപി ശാഖകള്‍ കേന്ദ്രീകരിച്ച് മൈക്രോഫിനാന്‍സ് തട്ടിപ്പ് നടത്തി വെള്ളാപ്പളളി കോടികള്‍ തട്ടിച്ചു എന്ന് വിജിലന്‍സിനു മുന്‍പാകെ പരാതിയുമായി എത്തിയത് നേരത്തെ വിഎസ് ആയിരുന്നു. കേസില്‍ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. ഈ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാണ് വെള്ളാപ്പള്ളിയുടെ ആവശ്യം.

സന്ദര്‍ശന വേളയില്‍

സന്ദര്‍ശന വേളയില്‍

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തി വെള്ളാപ്പള്ളി നടേശന്‍ ചര്‍ച്ച നടത്തിയിരുന്നു. എസ്എന്‍ ട്രസ്റ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണ് എത്തിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ ഏറ്റവും ശക്തനായ മുഖ്യമന്ത്രിയാണ് പിണറായിയെന്ന് പുകഴ്ത്തുകയും തുടര്‍ന്ന് മൈക്രോ ഫിനാന്‍സ് കേസില്‍ തനിക്കൊന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വിഎസിന്റെ പ്രസ്താവന എത്തിയതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+