ബോബി ചെമ്മണ്ണൂരിനെ പൊളിച്ചടുക്കി വിഎസ്.. വന്‍ തട്ടിപ്പ്.. സർക്കാർ ഇടപെട്ട് ജ്വല്ലറി പൂട്ടിക്കണം
Recommended Video

തിരുവനന്തപുരം: പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിനെതിരെ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. ഈ സ്ഥാപനം നടത്തുന്ന നിയമവിരുദ്ധമായ സാമ്പത്തിക തട്ടിപ്പുകള്‍ സംബന്ധിച്ച് സെബിയുടെ റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ചെറിയ ചിട്ടിതട്ടിപ്പുകളേക്കാള്‍ ഭീമമായ തട്ടിപ്പാണ് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറിയുടെ പേരില്‍ നടക്കുന്നതെന്നും സിഡി ബോബി എന്ന ആളാണ് ഇതിന്റെ പ്രമോട്ടറെന്നും വിഎസ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.

ചെമ്മണ്ണൂരിന്റെ തട്ടിപ്പ് ചൂണ്ടിക്കാട്ടി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനടക്കം പരാതി നല്‍കിയിരുന്നുവെങ്കിലും ഇതുവരെ നടപടിയൊന്നും സ്വീകരിച്ചില്ലെന്നും വിഎസ് ആരോപിക്കുന്നു. സ്വര്‍ണ നിക്ഷേപങ്ങള്‍ക്കുള്ള അഡ്വാന്‍സ് തുകയുടെ മറവില്‍ ചെമ്മണ്ണൂര്‍ ഡിപ്പോസിറ്റ് സ്‌കീമുകള്‍ നടത്തുന്നതായി സെബി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരത്തില്‍ പല സംസ്ഥാനങ്ങളില്‍ നിന്നായി നിയമവിരുദ്ധമായി ആയിരം കോടിയിലധികം സമാഹരിച്ചതായും സെബി റിപ്പോര്‍ട്ടിലുണ്ട്. ഇപ്പോഴും പരസ്യങ്ങളിലൂടെ പൊതുജനങ്ങളില്‍ നിന്നും കോടിക്കണക്കിന് രൂപ ഈ സ്ഥാപനം തട്ടിയെടുക്കുകയാണ്. ഈ തട്ടിപ്പിന് ജനങ്ങളെ വിട്ടുകൊടുക്കുന്ന നടപടി തീരെ ശരിയല്ലെന്നും സര്‍ക്കാര്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടുകയും നിയമവിരുദ്ധമായ ഈ സ്ഥാപനം അടച്ച് പൂട്ടാന്‍ വേണ്ട നടപടി സ്വീകരിക്കുകയും വേണമെന്നും വിഎസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications