കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസി വാടകക്ക് കിട്ടുമോ... നടത്തിത്തരാമെന്ന് വിഎസ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: നമ്മുടെ കെഎസ്ആര്‍ടിസിയുടെ പേര് കര്‍ണാടകം കൊണ്ടുപോയിട്ട് ദിവസം അധികമൊന്നും ആയിട്ടില്ല. പെന്‍ഷനും ശമ്പളവും മുടങ്ങി ആകെ പ്രശ്‌നത്തിലാണ് നമ്മുടെ പൊതുമേഖല യാത്രാസംവിധാനം. അതിനിടയിലാണ് ഒരു ചോദ്യം... കെഎസ്ആര്‍ടിസ് വാടകക്ക് തരുമോ എന്ന്!!!

ചോദിച്ചത് മറ്റാരുമല്ല, നമ്മുടെ പ്രതിപകഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ തന്നെ. വാടകക്ക് തന്നാല്‍ നന്നായി നടത്തിക്കാണിച്ച് തരാമെന്നാണ് വിഎസിന്റെ വെല്ലുവിളി.

VS Achuthanandan

നിയമസഭയില്‍ വച്ചായിരുന്നു സംഭവം. കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് എളമരം കരീം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭവിട്ട് പുറത്തിറങ്ങി.

സഭയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതിന് മുമ്പ് നടത്തിയ പ്രസംഗത്തിലായിരുന്നു വിഎസ് അച്യുതാനന്ദന്റെ പരാമര്‍ശം. ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരിഹസിക്കാനും വിഎസ് മറന്നില്ല. കെഎസ്ആര്‍ടിസിയെ പൂട്ടിക്കെട്ടിയ മന്ത്രിയെന്ന പേരില്‍ തിരുവഞ്ചൂര്‍ ചരിത്രത്തില്‍ ഇടം നേടുമെന്നായിരുന്നു വിഎസിന്റെ പരിഹാസം.

കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ കഴിഞ്ഞ ദിവസം കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചിരുന്നു. പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് വിരമിച്ച ജീവനക്കാരന്‍ നിയമസഭയിലെ സന്ദര്‍ശക ഗാലറിയില്‍ ബഹളം വച്ചത് വലിയ ചര്‍ച്ചയായിരുന്നു.

English summary
VS Achuthanandan challegnes government to to give KSRTC on lease
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X