കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിസന്ധി അയയുന്നു; വിഎസ് സമ്മേളനത്ത് എത്തിയേക്കും

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുണ്ടായ പ്രതിസന്ധി അയയുന്നു. സമ്മേളനം ബഹിഷ്‌കരിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങിയ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനുമായി സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നടത്തിയ ഫോണ്‍ ചര്‍ച്ചയെ തുടര്‍ന്ന് വിഎസ് കടുത്തു തീരുമാനത്തില്‍ നിന്നും പിന്മാറി.

പ്രതിപക്ഷ നേതൃസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെച്ചേക്കുമെന്ന അഭ്യൂഹമുണ്ടായെങ്കിലും പാര്‍ട്ടിയുടെ ഉന്നത നേതൃത്വം ഇടപെട്ടതോടെ വിഎസ് വഴങ്ങുകയായിരുന്നു. വിഎസ് നേരത്തെ ഉന്നയിച്ച കാര്യങ്ങളില്‍ കേന്ദ്രകമ്മറ്റി വിശദമായ ചര്‍ച്ച ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്. വി.എസ്സിനെതിരെ രൂക്ഷവിമര്‍ശനളുള്ള പി. കരുണാകരന്‍ കമ്മീഷന്റെ നിഗമനങ്ങള്‍ സംസ്ഥാന കമ്മറ്റി റിപ്പോര്‍ട്ടില്‍ നിന്നും ഒഴിവാക്കും.

vs-achuthanandan-meet

പിബി പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാലാണ് ചില ഭാഗങ്ങള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു. പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും വിഎസ് വിട്ടു നില്‍ക്കുന്ന കാര്യം അദ്ദേഹം തന്നെ മാധ്യമങ്ങളെ അറിയിക്കും. കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കാത്തവിധം പാര്‍ട്ടിക്കു വിഎസ് പാര്‍ട്ടിക്കു വിധേയനാകുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍.

നേരത്തെ തനിക്കെതിരായ പ്രമേയം റദ്ദാക്കണമെന്ന് വിഎസ്സിന്റെ ആവശ്യം അവയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ യോഗം തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് രാജി തീരുമാനം അടക്കമുള്ള കാര്യങ്ങളിലേക്ക് വിഎസ് കടക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതോടെ ഞായറാഴ്ച രാത്രി പ്രകാശ് കാരാട്ട് വിഎസ്സുമായി ചര്‍ച്ച നടത്തുകയായിരുന്നു.

English summary
VS Achuthanandan CPM Kerala meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X