കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് സെക്രട്ടറിയോ... അഴിമതിയുടെ ചീഫോ?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായപ്പോള്‍ പുറത്ത് വരുന്നത് ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ ഞെട്ടിപ്പിക്കുന്ന കഥകള്‍. ഇവയില്‍ എത്രത്തോളം സത്യമുണ്ടെന്നത് അന്വേഷിച്ച് കണ്ടുപിടിക്കുക തന്നെ വേണം.

ചീഫ് സെക്രട്ടറി ഭരത് ഭൂഷണെതിരെയാണ് ആരോപണങ്ങള്‍ അധികവും. ഐഎഎസ് കിടമത്സരത്തിന് ശക്തി പകരാന്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും രംഗത്തെത്തിയിട്ടുണ്ട്.

VS and Bhooshan

കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളില്‍ ചീഫ് സെക്രട്ടറി കൃത്രിമം കാണിച്ചിട്ടുണ്ടെന്നാണ് ഒരു ആരോപണം. മകളെ അമേരിക്കയില്‍ വിട്ട് പഠിപ്പിക്കാനുള്ള കോടികള്‍ എവിടെ നിന്ന് കിട്ടി എന്ന ചോദ്യവും ഉയരുന്നുണ്ട്.

നോയ്ഡയിലെ ഫ്‌ലാറ്റിന്റെ വിവരം സ്വത്ത് വിവരത്തില്‍ മറച്ചുവെച്ചുവെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദനം എന്ന ആരോപണവും ഇദ്ദേഹത്തിനെതിരെ ഉണ്ട്. ഇത് സംബന്ധിച്ച് അന്വേഷണങ്ങള്‍ നടക്കുന്നതായാണ് വിവരം.

ഭരത് ഭൂഷണിന്റെ മകളുടെ അമേരിക്കയിലെ വിദ്യാഭ്യാസത്തിനുള്ള ചെലവും വിവാദ വിഷയമാണ്. വര്‍ഷം തോറും നാല്‍പത് ലക്ഷത്തോളം രൂപ ഫീസ് അടക്കേണ്ടതുണ്ടെന്നാണ് പറയപ്പെടുന്നത്. സര്‍ക്കാര്‍ ശമ്പളം മാത്രം പറ്റുന്ന ചീഫ് സെക്രട്ടറിക്ക് ഇത്രയും പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്നും ചോദ്യം ഉയരുന്നു.കേന്ദ്ര വ്യോമയാന വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറി ആയിരിക്കെയാണ് ഈ ആരോപണം വന്നത്. ഇത് സംബന്ധിച്ച് വ്യോമയാന വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.

ഭരത് ഭൂഷണെ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിക്കൊണ്ട് അന്വേഷണം പ്രഖ്യാപിക്കണം എന്നാണ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെടുന്നത്. വിഎസിന്റെ വിശ്വസ്തനായിരുന്ന എ സുരേഷ് കുമാറിനെതിരെ ഭരത് ഭൂഷണ്‍ മുമ്പ് നടത്തിയ നീക്കങ്ങള്‍ക്ക് ഇപ്പോള്‍ വിഎസ് തിരിച്ചടി നല്‍കുകയാണെന്നാണ് വിലയിരുത്തല്‍. വിഎസിന്റെ മൂന്നാര്‍ പൂച്ചകളില്‍ ഒരാളായിരുന്നു ഇപ്പോള്‍ ഭരത് ഭൂഷണെതിരെ പരാതി നല്‍കിയ രാജു നാരായണ സ്വാമി.

English summary
VS Achuthanandan raised allegations against Chief Secretary Bharath Bhooshan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X