കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓപ്പറേഷന്‍ ജയിച്ചു, രോഗി മരിച്ചു, സര്‍ക്കാരിനെക്കുറിച്ച് വിഎസ് പറഞ്ഞതിങ്ങനെ

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനുമെത്തി. മദ്യനയം സുപ്രീംകോടതി ശരിവെച്ചതോടെ ഓപ്പറേഷന്‍ വിജയിച്ചു, രോഗി മരിച്ചുവെന്ന അവസ്ഥയിലാണ് സര്‍ക്കാരെന്നും വിഎസ് പറയുന്നു. മദ്യ നിരോധനമല്ല, മദ്യവര്‍ജനമാണ് ശരിയെന്നു തെളിയുകയാണ് ചെയ്തതെന്നും വിഎസ് വ്യക്തമാക്കുന്നു.

ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം തട്ടിപ്പാണെന്നും വിഎസ് ആരോപിക്കുന്നു. മദ്യനിരോധനം കൊണ്ട് ബിവറേജുകള്‍ക്ക് മുന്നിലെ ക്യൂ നീളുകയേ ചെയ്യുവെന്നും വിഎസ് പരിഹസിക്കുന്നു. വ്യക്തമായ പഠനം നടത്താതെയുള്ള സര്‍ക്കാരിന്റെ വിളിച്ചു കൂവല്‍ മണ്ടത്തരമെന്നും വിഎസ് പറയുന്നു.

vs-achuthanandan

ആവശ്യമായ പഠനം നടത്താതെയാണ് മദ്യനയം സര്‍ക്കാര്‍ നടപ്പാക്കിയത്. ബാറുകള്‍ പൂട്ടുമ്പോള്‍ അതിനെ ആശ്രയിച്ചു ജീവിക്കുന്ന ഒരുപറ്റം തൊഴിലാളികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചില്ലെന്നും വിഎസ് പറയുന്നു. അവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും അവരുടെ ജീവിതവും ആദ്യം നോക്കണമായിരുന്നുവെന്നും വിഎസ് വ്യക്തമാക്കി.

ബാറുകള്‍ പൂട്ടുന്നതുമൂലം ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതമാണ് തല്ലിക്കെടുത്തുന്നത്. സര്‍ക്കാര്‍ അവര്‍ക്ക് മറ്റൊരു തൊഴില്‍ ഏര്‍പ്പെടുത്തുകയോ, അവര്‍ക്കു വേണ്ട മറ്റു സഹായങ്ങള്‍ ചെയ്തു കൊടുക്കുകയോ ഇതുവരെ ചെയ്തിട്ടില്ലെന്നും വിഎസ് ആരോപിക്കുന്നു.

English summary
CPM veteran V S Achuthanandan reacts bar case supreme court verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X