കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി മത്സരിച്ചാലും വിഎസ് മത്സരിക്കും; മാധ്യമ വാര്‍ത്തകള്‍ വിഎസ് തള്ളി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മത്സരിക്കുകയാണെങ്കില്‍ താന്‍ മത്സരിക്കില്ലെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഇത്തരം വാര്‍ത്തകള്‍ പാര്‍ട്ടി ശത്രുക്കളെ സഹായിക്കാന്‍ വേണ്ടി ബോധപൂര്‍വം പുറത്തുവിടുന്നതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് വിഎസ് പറഞ്ഞു.

ഇത്തരം വാര്‍ത്തകള്‍ക്ക് ഇപ്പോള്‍ യാതൊരു പ്രസക്തിയുമില്ല. പാര്‍ട്ടിയും ഇടതുമുന്നണിയും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുകയും വന്‍ ഭൂരിപക്ഷത്തോടെ ഇടതുപക്ഷം അധികാരത്തിലെത്തുമെന്നും വിഎസ് പറഞ്ഞു. ചില മാധ്യമങ്ങളിലാണ് വിഎസ് മത്സരിക്കില്ലെന്ന് പറഞ്ഞതായുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

vs-pinarayi

പിണറായി വിജയനും വിഎസ് അച്യുതാനന്ദനും തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ പോരുതുടങ്ങിയെന്നു വരുത്തിത്തീര്‍ക്കാനായാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നാണ് സൂചന. എന്നാല്‍, പിണറായിയുമായോ പാര്‍ട്ടിയുമായോ നിലവില്‍ യാതൊരു പിണക്കവുമില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നില്‍ നിന്നും നയിക്കുമെന്നുമാണ് വിഎസ് വ്യക്തമാക്കിയിരിക്കുന്നത്.

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെ വീണ്ടും കേസ് വരികയാണെങ്കില്‍ വിഎസ് അച്യുതാനന്ദന്‍ പിണറായിക്കെതിരെ പ്രതികരിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് കരുതിയിരുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിക്കെതിരെ പരസ്യമായി നിലപാടെടുക്കില്ലെന്ന് വിഎസ് പറഞ്ഞതോടെ സിപിഎമ്മിനും ആശങ്ക ഒഴിഞ്ഞിരിക്കുകയാണ്.

English summary
VS Achuthanandan will contest assembly election 2016
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X