കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാരാട്ട് നേരിട്ട് വിളിച്ചു; വിഎസ് രാജിവയ്ക്കില്ല

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് വിഎസ് അച്യുതാനന്ദന്‍ പിന്‍മാറി. ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വിഎസിനെ നേരിട്ട് വിളിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്.

എന്നാല്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തില്‍ അദ്ദേഹം പങ്കെടുക്കാനിടയില്ലെന്നാണ് സൂചന. കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിഎസ് തിങ്കളാഴ്ച മാധ്യമങ്ങളെ കാണും.

VS

തനിക്കെതിരെയുള്ള പ്രമേയം പിന്‍വലിക്കണം എന്നടക്കമുള്ള വിഎസിന്റെ ആവശ്യങ്ങളെല്ലാം അവൈലബിള്‍ പോളിറ്റ് ബ്യൂറോ യോഗം തള്ളിയതിനെ തുടര്‍ന്നായിരുന്നു വിഎസ് രാജിവയ്ക്കാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച രാജിക്കത്ത് നല്‍കുമെന്നായിരുന്നു വാര്‍ത്തകള്‍.

വിഎസ് ഉന്നയിച്ച വിഷയങ്ങള്‍ സമ്പൂര്‍ണ പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും പരിശോധിക്കാമെന്ന് പ്രകാശ് കാരാട്ട് ഉറപ്പ് നല്‍കിയതോടെയാണ് വിഎസിന്റെ പിന്‍മാറ്റം. എന്നാല്‍ എന്തുകൊണ്ടാണ് താന്‍ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോന്നതെന്ന് കാര്യം ജനങ്ങളോട് വാര്‍ത്താസമ്മേളനം വിളിച്ച് വിശദീകരിക്കുമെന്ന തീരുമാനത്തിന് മാറ്റമില്ലെന്നും വിഎസ് അറിയിച്ചിട്ടുണ്ട്.

വിഎസ് അച്യുതാന്ദന്റെ വിലപേശലിന് പാര്‍ട്ടി വഴങ്ങില്ലെന്നാണ് പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. വിഎസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തയ്യാറുണ്ടോ എന്നതാണ് പ്രശ്‌നമെന്നും കോടിയേരി പറഞ്ഞു. വിഎസ് വന്നതിന് ശേഷം അദ്ദേഹം ഉന്നയിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

അതിനിടെ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഒരു ഭാഗം മരവിപ്പിച്ചുകൊണ്ടാണ് പിണറായി വിജയന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. വിഎസിനെ വ്യക്തിപരമായി വിമര്‍ശിക്കുന്ന ഭാഗം ഒഴിവാക്കിയാണ് പിണറായി മറുപടി പ്രസംഗം നടത്തിയത്.

English summary
VS Achuthanandan will not resign from Opposition Leader post. But he will tell the developments to the media through press conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X