• search

ദുരിത മുഖത്ത് രക്ഷകനായി വീണ്ടും വിഎസ്; ഇത് സിപിഎമ്മിനെ രക്ഷിക്കാനോ? പിണറായിയുടെ മാസ്റ്റർ സ്ട്രോക്ക്!

 • By
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  തിരുവനന്തപുരം: എതിർ രാഷ്ട്രീയ കക്ഷികൾക്ക് പോലും പ്രിയങ്കരനായ നേതാവാണ് സിപിഎമ്മിലെ തലമുതിർന്ന അംഗം വിഎസ് അച്യുതാനന്ദൻ. സാധാരണ ജനങ്ങളെ ബാധിക്കുന്ന ഏത് പ്രശ്നങ്ങൾക്കും അവിടെ എത്തുകയും പ്രസ്താവനകൾ ഇറക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് വിഎസിന്റെത്. കേരളത്തിൽ ഇത്രയധികം നാശ നഷ്ടങ്ങൾ വിതച്ച ഓഖി ചുഴലിക്കാറ്റ് വീശിയിട്ടും, ഓഖി 28 പേരുടെ ജീവൻ കവർന്നപ്പോഴും ഇതിനെതിരെ ഒരു പ്രസ്താവന ഇറക്കാനോ ദുരിതബാധിത പ്രദേശം സന്ദർശിക്കാനോ വിഎസ് തയ്യാറായിരുന്നില്ല. മുഖ്യമന്ത്രി ദുരിത ബാധിത സ്ഥലങ്ങൾ സന്ദർസിച്ചിട്ടില്ലെന്ന തരത്തിൽ സോഷ്യൽ മീഡിയയിലടക്കം ആരോപണങ്ങൾ വന്നപ്പോഴും വിഎസ് പ്രതികരിച്ചില്ല. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ കേൾക്കേണ്ടതെല്ലാം കേട്ടതിനു ശേഷം, വിഴിഞ്ഞത്ത് മുഖ്യമന്ത്രി പിണറായി വിജയനെ നാട്ടുകാർ തടഞ്ഞതിന് ശേഷം വിഎസ് പുറപ്പെട്ടു പൂന്തുറയിലേക്ക്.

  പാർട്ടിയുടെ എതിർപ്പ് വകവെക്കാതെപോലും ചില സമരങ്ങളും പ്രദേശങ്ങളും സന്ദർശിച്ച നേതാവ് എന്ന നിലയിൽ വിഎസിന്റെ മൗനം ആദ്യ ദിവസങ്ങളിലെ മൗനം അത്ഭുതം തന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ നേരിടുന്ന ആരോപണങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ വിഎസിന്റെ പ്രസ്താവനയോ, ദുരിത ബാധിത പ്രദേശങ്ങളിലുള്ള സന്ദർശനത്തിനോ സാധിക്കുമായിരുന്നു. മുഖ്യമന്ത്രിയോ മന്ത്രിമാരോ ഗ്രൗണ്ട് സീറോയിൽ ഇറങ്ങുമ്പോൾ അത് വാർത്ത മാത്രമല്ല, ദുരിതം അനുഭവിക്കുന്നവർക്ക് പല ആശ്വാസങ്ങളും പെട്ടെന്ന് ലഭിക്കാനുള്ള അവസരവും ഒരുങ്ങും. എത്ര വലിയ മഹാദുരന്തമുണ്ടായാലും ഉദ്യോഗസ്ഥർകോപ്പിബുക്ക് അനുസരിച്ച് മാത്രമേ കാര്യങ്ങൾ ചെയ്യു. അതിൽ അവരെ കുറ്റം പറയാനുമാവില്ല. പക്ഷേ, നേതാക്കൾ ഗ്രൗണ്ടിൽ ഉണ്ടെങ്കിലോ, ഉദ്യോഗസ്ഥർക്കും ഇരകൾക്കും അത് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഇത്തരത്തിലുള്ള ഇറങ്ങിചെല്ലലുകൾ തന്നെയാണ് വിഎസിനെ ജനനായകനാക്കിയതും.

  സിപിഎമ്മിനെ രക്ഷിക്കാൻ വിഎസ് ഇറങ്ങി

  സിപിഎമ്മിനെ രക്ഷിക്കാൻ വിഎസ് ഇറങ്ങി

  സിപിഎം എന്ത് പ്രതിസന്ധിയിൽപെട്ടാലും രക്ഷിക്കാൻ പലപ്പോഴും വിഎസിനെ രംഗത്തിറക്കാറുണ്ട്. പലഘട്ടങ്ങളിലും സിപിഎം നേരിടുന്ന പ്രതിസന്ധികളെ ഒരു പ്രസ്താവനകൊണ്ട് ഒതുക്കി തീർക്കാൻ വിഎസ് എന്ന ജനനായന് സാധിക്കാറുണ്ട്. അത്രത്തോളം ജനങ്ങൾ നെഞ്ചേറ്റിയ നേതാവ് വിഎസ് അച്യുതാനന്ദൻ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും മണ്ഡസലങ്ങളിൽ നിന്ന് മണ്ഡലങ്ങളിലേക്ക് പ്രായത്തെ പോലും വകവെക്കാതെയാണ് വിസ് സഞ്ചരിച്ചത്. ഇതിന്റെ അഫ്റ്റർ എഫക്ട് തന്നെയാണ് പിണറായി വിജയന്റെ മുഖ്യമന്ത്രി കസേര.

  പിണറായിക്ക് എത്താൻ പറ്റാത്തിടത്ത് വിഎസ്

  പിണറായിക്ക് എത്താൻ പറ്റാത്തിടത്ത് വിഎസ്

  ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതരെ കാണാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മൂന്ന് മിനിറ്റോളമാണ് തടഞ്ഞുവെച്ചത്. വിഴിഞ്ഞത്തുണ്ടായ പ്രതിഷേധം കാരണം മുഖ്യമന്ത്രിയുടെ പൂന്തുറ സന്ദര്‍ശനം പോലും റദ്ദാക്കേണ്ടി വന്നിരുന്നു. എന്നാൽ പിണറായിക്ക് പോകാൻ പറ്റാത്ത് പൂന്തുറയാണ് വിഎസ് സന്ദർശിച്ചത്. തീരപ്രദേശങ്ങളില്‍ മുഖ്യമന്ത്രിയെത്താന്‍ വൈകിയതായിരുന്നു പ്രതിഷേധത്തിന് ഇടയാക്കിയത്. അസഭ്യവര്‍ഷം ചൊരിഞ്ഞും ഔദ്യോഗിക വാഹനത്തില്‍ അടിച്ചുമാണ് പ്രതിഷേധക്കാര്‍ അരിശം തീര്‍ത്തത്. ഹാര്‍ബറിന് പുറത്തിറങ്ങിയ മുഖ്യമന്ത്രി പോലീസ് വലയത്തിന് ഇടയിലൂടെ നടന്നാണ് പഴയ പള്ളിയിലെത്തിയത്. ഈ പ്രശ്നങ്ങളിൽ നിന്നും സിഎമ്മിന്റെയും എൽഡിഎഫ് സർക്കാരിന്റെയും മുഖം രക്ഷിക്കാനാണ് വിഎസിനെ ഇപ്പോൾ രംഗത്തിറക്കിയിരിക്കുന്നത് എന്ന് സംശയമേതുമില്ലാതെ പറയാം.

  പാർട്ടിയെ എതിർത്തും കൂടംകുളത്ത്

  പാർട്ടിയെ എതിർത്തും കൂടംകുളത്ത്

  പാർട്ടിയുടെ എതിർപ്പ് അവഗണിച്ചും പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് വിഎസ് അച്യുതാനന്ദൻ കൂടംകുളത്ത് നടന്ന സമരം സന്ദർശിക്കാൻ പുറപ്പെട്ട ചരിത്രം നമ്മുടെ മുന്നിലുണ്ട്. ജനങ്ങളഉടെ പ്രശ്നങ്ങളിൽ ഇടപെട്ട് എവിടെയും പറന്നെത്തുന്ന വിഎസ് കേരളത്തിൽ ഇത്രയും നാശ നാഷശ്ടങ്ങൾഡ വിതച്ച, മരണങ്ങൾ ഉണ്ടായ ദുരിത ബാധിത പ്രദേശം സന്ദർശിക്കാനോ പ്രസ്താവന ഇറക്കാനോ ഇത്രയും വൈകി എന്നത് ആശ്ചര്യം തന്നെയാണ്.

  മുഖം രക്ഷിക്കാൻ വിഎസ്

  മുഖം രക്ഷിക്കാൻ വിഎസ്

  പാർട്ടി നിലപാടുകളെ ധിക്കരിച്ച് മൂന്നാറിൽ നടന്ന പെൺമ്പിളൈ ഒരുമൈ സമരത്തിനും പിന്തുണയുമായി വിഎസ് എത്തിയിരുന്നു. പെമ്പിളൈ ഒരുമൈ സമരത്തെ പരസ്യമായ തന്നെ സിപിഎം തള്ളി പറഞ്ഞിരുന്നു. ഇതിനിടയിലാണ് ഐക്യദാർഢ്യവുമായി വിഎസ് രംഗത്തെത്തിയിരുന്നത്. . പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സ്വാശ്രയ പ്രശ്നത്തിലടക്കം വിഎസ് എതിർ ശബ്ദമുയർത്തിയിരുന്നു. രാഷ്ട്രീയ ഇടപെടലുകളില്ലാതെ വിഎസ് ഇല്ല. എന്നിട്ടും മുഖ്യമന്ത്രിക്കെതിരെ ഇത്രയും ആരോപണങ്ങൾ‌ ഉയർന്നപ്പോഴും പ്രതികൂലിച്ചോ അനുകൂലിച്ചോ ഒരു പ്രസ്താവന ഇറക്കാൻ വിഎസ് തയ്യാറായിരുന്നില്ല. ജനങ്ങൾ മുഖ്യമന്ത്രിയെ തടയുന്ന ഘട്ടത്തിലെത്തിയപ്പോഴാണ് വിഎസ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങൾക്കിടയിലെ വിഎസിന്റെ സ്വീകാര്യത പ്രയോജനപ്പെടുത്തി രക്ഷപ്പെടാനുള്ള പിണറായിയുടെയും സിപിഎമ്മിന്റെയും ഒത്തുകളി മാതാരമാണെന്നേ ഇതിനെ കാണാനാകൂ.

  English summary
  VS Achuthananthan visited Poonthura

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more