കുരിശായാലും ഒഴിപ്പിക്കണം!! നേതാവായാല്‍ ഇങ്ങനെ വേണം!! പിണറായിക്കിട്ട് പണിഞ്ഞ് വിഎസ്!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മൂന്നാര്‍ കൈയ്യേറ്റ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. ഇടതു മുന്നണി യോഗത്തിന് എത്തിയപ്പോഴാണ് വിഎസ് ഇക്കാര്യം പറഞ്ഞത്.

മൂന്നാറിലെ കുരിശ് പൊളിച്ച് നീക്കിയതിനെ അനുകൂലിച്ചാണ് ഇത്തവണ വിഎസ് രംഗത്തെത്തിയിരിക്കുന്നത്. കുരിശായാലും കൈയ്യേറ്റമാണെങ്കില്‍ ഒഴിപ്പിക്കണമെന്ന് വിഎസ് പറയുന്നു. ഏത് രൂപത്തിലുള്ള കൈയ്യേറ്റവും ഒഴിപ്പിക്കണമെന്നും കുടിയേറ്റങ്ങള്‍ക്കെതിരെ കര്‍ശന നിലപാട് തന്നെ സ്വീകരിക്കണമെന്നും വിഎസ്.

vs achuthanandan

പാപ്പാത്തി ചോലയില്‍ സര്‍ക്കാര്‍ കൈയ്യേറി സ്ഥാപിച്ച ഭീമന്‍കുരിശും കെട്ടിടങ്ങളും റവന്യൂ സംഘം പൊളിച്ചു മാറ്റിയത് വന്‍ വിവാദമായിരിക്കവെയാണ് നിലപാട് വ്യക്തമാക്കി വിഎസ് രംഗത്തെത്തിയിരിക്കുന്നത്. റവന്യൂ സംഘത്തിന്റെ നിലപാടിനെ പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ആരോട് ചോദിച്ചിട്ടാണ് കുരിശില്‍ തൊട്ടതെന്നും സര്‍ക്കാരുള്ള കാര്യം ഓര്‍ക്കാതിരുന്നത് എന്തുകൊണ്ടെന്നും പിണറായി ചോദിച്ചതിനെതിരെ കടുത്ത പ്രതിഷേധം തന്നെ ഉയര്‍ന്നിരിക്കുകയാണ്. ഇതിനിടെയാണ് വിഎസ് നിലപാട് വ്യക്തമാക്കിയത്.

ഇതാദ്യമായിട്ടല്ല മൂന്നാര്‍ വിഷയത്തില്‍ പിണറായി പരസ്യമായി തള്ളി വിഎസ് എത്തുന്നത്. നേരത്തെ സിപിഎം എംഎല്‍എ രാജേന്ദ്രന്‍ ഭൂമി കൈയ്യേറിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സബ് കളക്ടറുടെ നടപടികളിലും പിണറായിയെ പരസ്യമായി തള്ളിയിരുന്നു.

ഇന്ന് നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യ വിഷയം പാപ്പാത്തി ചോലയിലെ കുരിശ് നീക്കിയതും ഇതിനു പിന്നാലെ ഉണ്ടായ വിവാദങ്ങളുമായിരിക്കും.

English summary
vs achuthanandan against pinarayi vijayan on munnar cross issue.
Please Wait while comments are loading...