കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയുടെ കൂട്ടുപ്രതി ഫിറോസിനെ തിരിച്ചെടുക്കുന്നതിനെതിരെ വിഎസ്

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ പിആര്‍ഡി ഡയറക്ടര്‍ എ ഫിറോസിനെ സര്‍വീസില്‍ തിരിച്ചെടുക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍. സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിതയ്‌ക്കൊപ്പം എഡിബി വായ്പാ തട്ടിപ്പില്‍ പ്രതിയായ ഫിറോസിനെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് എതിര്‍പ്പുമായി വിഎസ് രംഗത്തെത്തിയത്.

ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഫിറോസിനെ തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. ഫിറോസിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് വിഎസ് ആവശ്യപ്പെട്ടു. സോളാര്‍ കേസില്‍ സരിത അറസ്റ്റിലായതിനെ തുടര്‍ന്ന് 2013 ജൂണ്‍ 19നായിരുന്നു ഫിറോസിനെ സസ്‌പെന്‍ഡ് ചെയ്തത്.

vs-achuthanandan

സരിത, ബിജു രാധാകൃഷ്ണന്‍, ഫിറോസ് എന്നിവര്‍ ചേര്‍ന്ന് തിരുവനന്തപുരത്തെ വ്യവസായിയായ സലീംകബീറില്‍ നിന്നും 40.9 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിലായിരുന്നു സസ്‌പെന്‍ഷന്‍. ടൂറിസം വികസനത്തിനായി സലീം കബീറിന് 25 കോടി രൂപ വായ്പ തരപ്പെടുത്തിത്തരാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഫിറോസ് ആണ് സലിംകബീറിനെ ബിജു രാധാകൃഷ്ണന് പരിചയപ്പെടുത്തിക്കൊടുക്കുന്നത്.

തട്ടിപ്പ് നടന്നെന്ന് ബോധ്യമായതോടെ സലിംകബീര്‍ പോലീസില്‍ പരാതി നല്‍കുകയും സരിതയും ബിജു രാധാകൃഷ്ണനും അറസ്റ്റിലാവുകയും ചെയ്തിരുന്നു. എന്നാല്‍ ഫിറോസിനെതിരെ നടപടിയുണ്ടായിരുന്നില്ല. പിന്നീട് സോളാര്‍ കേസില്‍ സരിത അറസ്റ്റിലായതോടെയാണ് ഫിറോസിനെതിരെ ആരോപണം ഉയര്‍ന്നത്. ഇതോടെ ഒളിവില്‍പ്പോയ ഫിറോസ് പിന്നീട് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

English summary
VS against revoking suspension of Former PRD director Firoz
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X