കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് വീണ്ടും പണി തുടങ്ങി, നേതൃത്വത്തിന് വിമര്‍ശം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വിഎസ് അച്യുതാനന്ദന്‍ വീണ്ടും സംസ്ഥാന നേതൃത്വത്തിനെതിരെ. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഎമ്മില്‍ ഉരുത്തിരിഞ്ഞ സമവായ നീക്കങ്ങള്‍ അവസാനിക്കുന്നതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തല്‍.

പാര്‍ട്ടിക്ക് സംസ്ഥാനത്തേറ്റ തിരിച്ചടികള്‍ക്ക് കാരണം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളാണെന്നാണ് വിഎസിന്റെ ആരോപണം. ആര്‍എസ്പി ഇടതുമുന്നണി വിട്ട് പോയതിന്റെ ഉത്തരവാദിത്തവും വിഎസ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ തലയില്‍ വക്കുന്നു.

VS Achuthanandan

തിരഞ്ഞെടുപ്പിന്റെ സമയത്ത് ദേശീയ നേതൃത്വം ഇടപെട്ടാണ് വിഎസിനെ അനുനനയിപ്പിച്ചത്. തുടര്‍ന്ന് ടിപി കേസിലും മറ്റും വിസ് പാര്‍ട്ടിക്ക് അനുകൂലമായി നിലപാടെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി എല്ലായിടത്തും ഓടിയെത്തി.

തിരഞ്ഞെടുപ്പില്‍ കൂടെ നിന്നാല്‍ തിരിച്ച് പോളിറ്റ് ബ്യൂറോയില്‍ എടുക്കാമെന്നായിരുന്നു വിഎസിന് മുന്നിലുള്ള വാഗ്ദാനമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വിചാരിച്ചത്ര മുന്നേറ്റം ഉണ്ടാക്കാന്‍ പറ്റിയില്ല. ദേശീയ തലത്തില്‍ പാര്‍ട്ടി വന്‍ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.

ഈ സംഭവങ്ങളോടെ വിഎസ് വീണ്ടും നിലപാട് മാറ്റുകയാണോ എന്നാണ് ഏവരും സംശയിക്കുന്നത്. പാര്‍ട്ടി നേതാക്കള്‍ക്ക് പിടിപ്പുകേടാണെന്നും ഇടതുമുന്നണി തന്നെ ദുര്‍ബലപ്പെട്ടുവെന്നും വിഎസ് കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പറഞ്ഞു.

English summary
VS against state leadership in CPM Central Committe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X