കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അത് നിയമിച്ചവര്‍ പറയട്ടെ'; പ്രതിഷേധം ഒറ്റവാക്കിലൊതുക്കി വിഎസ്

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ രൂപീകരിച്ചിട്ടും ചുമതലയേല്‍ക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രഖ്യാപിച്ചവരോട് തന്നെ ചോദിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍. മന്ത്രിസഭയോടുള്ള അതൃപ്തി ഉളവാക്കുന്നതായിരുന്നു സിപിഎം കേന്ദ്രകമ്മറ്റി അംഗം വിഎസ് അച്യുതാനന്ദന്റെ വാക്കുകള്‍.

സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഉല്‍പ്പെടുത്തുന്നതിലും ഔദ്യോഗിക വസതി, വാഹനം എന്നിവ അനുവദിക്കുന്നതിലെ കാലതാമസവും വിഎസിന് അതൃപ്തി ഉണ്ടാക്കുന്നെന്നാണ് വാക്കുകളില്‍ വ്യക്തമാകുന്നത്. ഭരണ കമ്മീഷന്‍ രൂപീകരിച്ച് കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

VS Achuthananthan

ഭരണപരിഷ്‌കരണ അധ്യക്ഷനായ വിഎസ് മുഖ്യമന്ത്രിക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. 31 ജീവനക്കാരെ നിയമിക്കാം. അതില്‍ 14 പേരെ അധ്യക്ഷന് നിയമിക്കാം. തുടങ്ങിയവയായിരുന്നു ഉത്തരവില്‍ പറഞ്ഞത്. മുന്‍ ചീഫ് സെക്രട്ടറിമാരായ സിപി നായര്‍, നീല ഗംഗാധരന് എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങള്‍.

അതേസമയം വിജിലന്‍സ് കേസ് നേരിടുന്ന മുന്‍ മന്ത്രി കെ ബാബുവിനെതിരെയും അദ്ദേഹം പ്രതികരിച്ചു. ബാബുവിനെതിരെ വിജിലന്‍സ് കണ്ടെത്തിയത് നഗ്നമായ അഴിമതിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തടിതപ്പാനായി കോണ്‍ഗ്രസ് വെറുതെ ന്യായങ്ങള്‍ നിരത്തുകയാണെന്നും വിഎസ് വ്യക്തമാക്കി.

English summary
VS Achuthananthan did not take charge for administrative reforms commission chairman post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X