വിഎസ് അച്യുതാനന്ദന് പ്രായത്തിന്റെ കുഴപ്പമെന്ന് വെള്ളാപ്പള്ളി നടേശന്‍....
ആലപ്പുഴ: വിഎസ് അച്യുതാനന്ദനെതിരെ പരിഹാസവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിഎസിന് പ്രായം കൂടിയതിന്റെ കുഴപ്പമാണെന്നാണ് വെള്ളാപ്പള്ളി പരിഹസിച്ചത്. മൈക്രോ ഫിനാന്‍സ് കേസില്‍ എസ്എന്‍ഡിപി യോഗത്തിനെതിരെ ഉള്ള കേസിനെ പ്രതിരോധിക്കാന്‍ വേണ്ട നടപടികള്‍ ആലോചിക്കുന്നതിന് ആലപ്പുഴയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് വെള്ളാപ്പള്ളിയുടെ പരിഹാസം.
വിഎസിന് പ്രായമാകും തോറും എന്തോ കുഴപ്പം സംഭവിക്കുകയാണ്. ലാവ്‌ലിന്‍ ഐസ്‌ക്രീം കേസുകളുടെ പുറകെ എത്രകാലമായി വിഎസ് നടക്കുന്നു. കോടതി പോലും വിഎസിനെ തള്ളിപ്പറഞ്ഞു. എന്നിട്ടും വിഎസ് പിന്നാലെ നടക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മൈക്രോ പിനാന്‍സിന്റെ പേരില്‍ വെള്ളാപ്പള്ളിക്കതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിഎസ് ആണ് പരാതി നല്‍കിയിരുന്നത്.

എസ്എന്‍ഡിപിക്കെതിരെ എന്ത് കേട്ടാലും ആയുധമാക്കുകയാണ് ചിലരെന്ന് വെള്ളാപ്പള്ളി ആരോപിക്കുന്നു. മൈക്രോ ഫിനാന്‍സ് കേസില്‍ എന്തെങ്കിലും പരാതി ആരെങ്കിലും പറഞ്ഞാല്‍ ജനറല്‍ സെക്രട്ടറിയായ തന്നെ വിളിച്ച് ചോദിക്കാമായിരുന്നു. അത് ചെയ്യാതെ നിജസ്ഥിതി മനസിലാക്കതെ വാദി ഭാഗം മാത്രം കേട്ട് വിധി പറയുന്നത് പോലെയാണ് വിഎസ് തന്നെ ആക്രമിക്കുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിക്കാനും വെള്ളാപ്പള്ളി മറന്നില്ല. മുഖ്യമന്ത്രിയായതോടെ പക്വതയും മാന്യതയും ചിട്ടയുമായ പ്രവര്‍ത്തനമാണ് പിണറായി കാവ്ച വയ്ക്കുന്നതെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. പ്രതിപക്ഷം എന്നൊരു പക്ഷമിപ്പോഴില്ല. എല്‍ഡിഎഫിന്റെ സുവര്‍ണകാലമാണിതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കണമമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. ഒരു കേസിന്റെ അവധിക്ക് കോടതിയില്‍ പോകേണ്ടി വന്നതിനാല്‍ അതിന് കഴിഞ്ഞില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മൈക്രോ ഫിനാന്‍സ് കേസില്‍ വെള്ളപ്പള്ളിയെ പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതോടെയാണ് വെള്ളാപ്പള്ളി പിണറായി വിജയനെ പ്രശംസിച്ചും വിഎസിനെ പരിഹസിച്ചും രംഗത്തെത്തിയത്. എസ്എന്‍ഡിപി ഒരു പാര്‍ട്ടിയുടെയും ഭാഗമല്ല. രാഷ്ട്രീയത്തില്‍ കക്ഷികള്‍ തമ്മില്‍ എപ്പോള്‍ വേണമെങ്കിലും ബന്ധമുണ്ടാക്കാമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
ആലപ്പുഴയില്‍ നടക്കുന്ന പ്രവര്‍ത്തക സമിതിയില്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ സംഘടനപരമായും നിയമപരമായും സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. എല്ലാ ജില്ലകളിലെയും യൂണിയന്‍ ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications