Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇതാണ് മോഡിഫൈഡ് ഇന്ത്യ, യഥാര്‍ഥ ഭീരുവിന് ഇന്ത്യ എന്താണെന്ന് മനസ്സിലായിട്ടില്ല' - വിടി ബല്‍റാം

കൊച്ചി: കോൺഗ്രസ് നേതാവും എം എൽ എയുമായ ജിഗ്‌നേഷ് മേവാനിയുടെ അറസ്റ്റിൽ പ്രതികരണവുമായി കെ പി സി സി വൈസ് പ്രസിഡന്റ് വിടി ബല്‍റാം. ഇന്ത്യയിൽ നിലവിൽ ഉളളത് ആരും എവിടെ വെച്ചും അറസ്റ്റ് ചെയ്യപ്പെടാവുന്ന സാഹചര്യമാണെന്ന് വി.ടി ബല്‍റാം പറഞ്ഞു.

ഏത് അര്‍ദ്ധ രാത്രിയിലും ആരായാലും തുറുങ്കിൽ അടക്കപ്പെടാം. ശേഷം, കോടതി ജാമ്യം അനുവദിച്ചാൽ മാത്രം പുതിയ കേസുകള്‍ വീണ്ടും ചാര്‍ത്തപ്പെടാം. ഇത്തരം പ്രതിഭാസത്തിന്റെ പേരാണ് ഇന്നത്തെ മോഡിഫൈഡ് ഇന്ത്യ എന്നും അദ്ദേഹം വിമര്‍ശിച്ചു.

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് വഴിയായിരുന്നു ജിഗ്‌നേഷ് മേവാനിയ്ക്ക് നേരെ വിമർശനം ഉണ്ടായത്. നാട് അടക്കി വാഴുന്ന ഒരു ഭീരുവിന് യഥാര്‍ത്ഥ ഇന്ത്യ എന്താണ് എന്ന് ഇനിയും മനസ്സിലായിട്ടില്ലെന്ന് വി.ടി ബല്‍റാം വിമർശിച്ചു.

1

കോടതിയിൽ നിന്നും ജിഗ്നേഷ് മേവാനിക്ക് ജാമ്യം ലഭിച്ചതിന് ശേഷം, വീണ്ടും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലായിരുന്നു വിമര്‍ശനം ഉണ്ടായത്. ഇദ്ദേഹത്തെ കഴിഞ്ഞ വ്യാഴാഴ്ച്ച ആയിരുന്നു അസം പൊലീസ് ഗുജറാത്തിലെ പാലന്‍പൂരിൽ എത്തി അറസ്റ്റ് ചെയ്ത് കൊണ്ടു പോയത്. അസമിലെ കൊക്രജാറിലെ ഒരു പ്രാദേശിക ബി ജെ പി നേതാവ് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ഇത്. പിന്നാലെ, അസമിലെ കോടതിയില്‍ നിന്നും ജിഗ്‌നേഷ് മേവാനിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.

2

എന്നാൽ, ഉടനെ ഇദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യുകയാണ് ചെയ്തത്. അതേസമയം മേവാനിയെ അറസ്റ്റ് ചെയ്ത പൊലീസ് അദ്ദേഹത്തിന്റെ രണ്ടാമത്തെ അറസ്റ്റിന്റെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ ട്വീറ്റിന്റെ പേരിൽ എടുത്ത ആദ്യത്തെ കേസില്‍ ഇദ്ദേഹത്തിന് ജാമ്യം കിട്ടിയിരുന്നു. എന്നാൽ, മണിക്കൂര്‍ തികയും മുന്‍പ് തന്നെ വീണ്ടും അറസ്റ്റ് ചെയ്യുകയാണ് ചെയ്തത്. ഇത് ദേശീയ തലത്തില്‍ വലിയ ചര്‍ച്ച ആകുകയാണ്. അറസ്റ്റിന് പിന്നാലെ ഈ അറസ്റ്റ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വൈര നിര്യാതന രാഷ്ട്രീയത്തിന്റെ ഫലം ആണെന്ന് ജിഗ്‌നേഷ് പ്രതികരിച്ചിരുന്നു.

3

'ബി ജെ പിയുടേയും ആർ എസ് എസിന്റേയും ഗൂഢാലോചന ആണിത്. അവര്‍ എന്റെ രാഷ്ട്രീയ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ വേണ്ടി ചെയ്യുന്നതാണ്. ഇത് ഘട്ടം ഘട്ടമായി നടപ്പാക്കുകയാണ്. രോഹിത് വെമുലയോടും ചന്ദ്രശേഖര്‍ ആസാദിനോടും അവർ ഇത് തന്നെ ആണ് ചെയ്തത്. എന്നാൽ, ഇപ്പോള്‍ എന്നെ ലക്ഷ്യമിടുകയാണ്'. ജിഗ്‌നേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി. ഈ സംഭവങ്ങൾക്ക് പിന്നാലെ ആണ് കെ പി സി സി വൈസ് പ്രസിഡന്റ് വിടി ബല്‍റാം പ്രതികരിച്ച് രംഗത്ത് എത്തിയത്.

സാരി ലുക്കിൽ; അതും നല്ല നാടൻ പെൺ ലുക്കിൽ; കനിഹ അല്ലേ? ആരാധകർക്ക് ഇപ്പോൾ സംശയം

4

വിടി ബല്‍റാമിന്റെ കുറിപ്പ് : - 'ആരും എവിടെ വെച്ചും അറസ്റ്റ് ചെയ്യപ്പെടാം, ഏതര്‍ദ്ധരാത്രിയും തുറുങ്കിലടക്കപ്പെടാം, കോടതികള്‍ ജാമ്യം നല്‍കിയാലും പുതിയ കേസുകള്‍ ചാര്‍ത്തപ്പെടാം, വീണ്ടും ഇരുമ്പഴിക്കുള്ളില്‍ തളയ്ക്കപ്പെടാം, ഇതിന്റെ പേരാണ് ഇന്നത്തെ മോഡിഫൈഡ് ഇന്‍ഡ്യ പക്ഷേ, നാടടക്കി വാഴുന്ന ഭീരുവിന് ഇനിയും മനസ്സിലായിട്ടില്ല യഥാര്‍ത്ഥ ഇന്‍ഡ്യ എന്താണെന്ന്, എങ്ങനെയാണത് ഇന്‍ഡ്യ ആയതെന്ന്. We Shall Overcome??'

5

അതേസമയം, കോൺഗ്രസ് നേതാവും എം എൽ എയുമായ ജിഗ്‌നേഷ് മേവാനിയുടെ അറസ്റ്റിൽ പ്രതികരണവുമായി കെ പി സി സി പ്രസിഡന്റ് കെ. സുധാകരനും രംഗത്ത് എത്തിയിരുന്നു. അറസ്റ്റ് സൂചിപ്പിക്കുന്നത് രാജ്യം എത്തി നിൽക്കുന്ന ഏറ്റവും അപകടകരമായ അവസ്ഥയാണെന്ന് സുധാകരൻ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെറ്റായ നയങ്ങളെ വിമർശിച്ചതിന്റെ പേരിൽ ജനപ്രതിനിധിയെ നിരന്തരം വേട്ടയാടുകയാണ് ഇവിടെ. ഇത്തരം നടപടികളിലേക്ക് സംഘ പരിവാർ ഭരണകൂടം കടക്കുന്നത് തെരഞ്ഞെടുപ്പിലെ തിരിച്ചടി മുന്നിൽ കണ്ടാണ് എന്നും അദ്ദേഹം ആരോപിച്ചു.

6

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങൾ ബി ജെ പിക്ക് വലിയ രീതിയിൽ ഉള്ള തിരിച്ചടി നൽകും. ഈ ഭയം ബി ജെ പി മുന്നിൽ കാണുന്നു എന്നും സുധാകരൻ വ്യക്തമാക്കി. ജിഗ്‌നേഷ് മേവാനിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുധാകരൻ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്തി. ബ്രിട്ടീഷ് ജയിലറകൾ ഭേദിച്ച് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന പ്രസ്ഥാനത്തിന്റെ അമരക്കാരെ കാണിച്ച് ഭയപ്പെടുത്താൻ ശ്രമിക്കരുതെന്നും സുധാകരൻ വിമർശിച്ചു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് വഴിയായിരുന്നു സുധാകരന്റെ വിമർശനം.

Recommended Video

cmsvideo
    'കാര്‍ഷിക നിയമം വീണ്ടും വന്നില്ലേല്‍ മോദിയെ കര്‍ഷകര്‍ പറഞ്ഞയക്കും' | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+