Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെതിരെ ആഞ്ഞടിച്ച് വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോണ്‍ഗ്രസിലെ ഗ്രൂപ്പ് യുദ്ധത്തിനെതിരെ വിടി ബെല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തെരുവില്‍ ഏറ്റുമുട്ടിയ നേതാക്കള്‍ക്കെതിരെ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട് ഈ പോസ്റ്റ്.

തൃശൂര്‍: കോണ്‍ഗ്രസില്‍ മുറുകുന്ന ഗ്രൂപ്പ് പോരിനെതിരെ കോണ്‍ഗ്രസ് യുവ എംഎല്‍എ വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഗ്രൂപ്പ് യൂദ്ധം തെരുവിലേക്കും കൈയാംകളിയിലേക്കും എത്തിയ സാഹചര്യത്തിലാണ് ബല്‍റാമിന്റെ പോസ്റ്റ്. പരസ്പരം വിഴുപ്പലക്കുന്ന നേതാക്കള്‍ക്കെതിരായ കടുത്ത വിമര്‍ശനമാണ് പോസ്റ്റിലുട നീളം. ഉത്തരവാദിത്വമില്ലായ്മയും സ്വാര്‍ത്ഥ താല്പര്യങ്ങളും കൊണ്ട് കേരളത്തിലെ ചില നേതാക്കള്‍ പാര്‍ട്ടിയെ അപമാനത്തിന്റെ നിലിയില്ലാക്കയങ്ങളിലേക്ക് ചവിട്ടി താഴ്ത്തുകായണെന്നും ബല്‍റാം വിമര്‍ശിക്കുന്നു.

VT Balram

ഈയിടെ നടന്ന ഡിസിസി പ്രസിഡന്റ് നിയമനത്തോടെ ഒരു തലമുറമാറ്റത്തിന് തുടക്കം കുറിച്ച നിശബ്ദ വിപ്ലവം കോണ്‍ഗ്രസില്‍ സൃഷ്ടിച്ച അനുകൂല അന്തരീക്ഷം തകര്‍ക്കാന്‍ ആരേയും അനുവദിക്കരുതെന്നും ഓര്‍മിപ്പിക്കുന്നുണ്്ട തന്റെ പോസ്റ്റിലൂടെ ബല്‍റാം. നേതാക്കന്മാരുടെ ഗ്രൂപ്പ് പോരിന്റെ നേര്‍ച്ചക്കോഴികളായി നിന്നു തരാന്‍ പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകര്‍ക്ക് മനസില്ല എന്നു പറഞ്ഞാണ് പോസ്റ്റ് അക്കുന്നത്. ജനാധിപത്യത്തില്‍ വീട്ടുകാരനും കുശിനിക്കാരനും ഒരുപോലെയാണെന്ന് മുരളീധരനെ ഓര്‍മപ്പെടുത്ത ബല്‍റാം ഭാഷാ പ്രയോഗത്തില്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച ഉണ്ണിത്താനേയും വിമര്‍ശിക്കുന്നുണ്ട്.

VT fb Post

നിലവാരമില്ലാത്ത വാക്‌പോരിന് ശേഷം ഇപ്പോള്‍ യഥാര്‍ത്ഥ തെരുവു യുദ്ധത്തിലേക്കും കാര്യങ്ങള്‍ അധപതിക്കുമ്പോള്‍ മുറിവേല്‍ക്കപ്പെടുന്നത് ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ മനോവീര്യത്തിനാണെന്നും ബല്‍റാം കുറിക്കുന്നു. ഗ്രൂപ്പ് രാഷ്ട്രീയം കേരളത്തിലെ കോണ്‍ഗ്രസിനെ ശിഥിലീകരിക്കുമെന്ന് വിമര്‍ശിക്കുന്ന ബെല്‍റാമിനോടുള്ള നേതാക്കള്‍ എങ്ങനെ പ്രതികരിക്കുമെന്നു വരും ദിവസങ്ങളില്‍ അറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+