കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏകീകൃത സിവില്‍ കോഡ്; മുസ്ലീം ലീഗിനെതിരെ പരോക്ഷ വിമര്‍ശനവുമായി വിടി ബല്‍റാം

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതികരിച്ച മുസ്ലീം ലീഗിന് പരോക്ഷ വിമര്‍ശനവുമായി വിടി ബല്‍റാം എംഎല്‍എ. തന്റെ ഫേസ്ബുക്കിലൂടെ നടത്തിയ അഭിപ്രായ പ്രകടനത്തില്‍ വ്യക്തി നിയമത്തില്‍ കാലോചിത പരിഷ്‌കാരം വരുത്തണമെന്നാണ് ബല്‍റാം ആവശ്യപ്പെട്ടിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റില്‍ ബല്‍റാം പറയുന്നത് ഇങ്ങനെയാണ്. വ്യക്തിനിയമങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കേണ്ടത് തന്നെയാണ്. ലിംഗനീതിയും സമത്വവുമടക്കമുള്ള ഭരണഘടനാസങ്കല്‍പ്പങ്ങള്‍ പ്രയോഗവല്‍ക്കരിക്കുന്നതിനായി ഇത്തരം പരിഷ്‌ക്കാരങ്ങള്‍ അനിവാര്യമാണ്. മതാടിസ്ഥാനത്തിലുള്ള ചില നിയമങ്ങള്‍ ഉടലെടുത്ത കാലത്ത് എത്രമാത്രം പുരോഗമനപരമായിരുന്നെങ്കിലും ആധുനിക നീതിസങ്കല്‍പ്പങ്ങളനുസരിച്ച് അവയില്‍ പലതും കാലാനുസൃതമല്ല എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

vt-balram-9

ആയതിനാല്‍ പുതിയ ലോകവീക്ഷണത്തെക്കൂടി ഉള്‍ക്കൊള്ളുന്ന തരത്തില്‍ വ്യക്തി നിയമങ്ങളെ പരിഷ്‌ക്കരിക്കാന്‍ അതത് മത, സമുദായിക വിഭാഗങ്ങള്‍ സ്വമേധയാ കടന്നുവന്നില്ലെങ്കില്‍ അത് ഏകീകരിക്കപ്പെട്ട ഏതെങ്കിലും നിയമം മുകളില്‍നിന്ന് അടിച്ചേല്‍പ്പിക്കണമെന്ന് വാദിക്കുന്നവര്‍ക്ക് അനുകൂലമായ തരത്തില്‍ ചിന്തിക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനേ ഇടവരുത്തൂ. വിടി പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡിനായി നിയമ വിദഗ്ധരില്‍ നിന്നും അഭിപ്രായം തേടിയിട്ടുണ്ട്. എന്നാല്‍, അത് സാമുദായിക ധ്രുവീകരണത്തിന് ലക്ഷ്യം വെച്ചുള്ളതാണെന്നും അത്തരമൊരു ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തിയാല്‍ വലിയ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നുമാണ് മുസ്ലീം ലീഗ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നത്.

English summary
VT Balram facebook post over uniform civil code
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X