'ആ ആർജവം വിജയന് ഇല്ലാതെ പോയത് കോൺഗ്രസിന്റെ കുറ്റമല്ല'! സൈബർ സിപിഎമ്മുകാർക്ക് ബൽറാമിന്റെ മറുപടി!

  • Posted By:
Subscribe to Oneindia Malayalam

തലസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണർ മുഖ്യമന്ത്രി പിണറായി വിജയനെ വിളിപ്പിച്ചതിലുള്ള പ്രതിഷേധം അടങ്ങുന്നില്ല. ഇക്കാര്യത്തിൽ കോണ്‍ഗ്രസ് വേണ്ടത്ര പ്രതികരിച്ചില്ലെന്നാണ് ഒരു വിഭാഗം സൈബർ സിപിഎമ്മുകാരുടെ ആക്ഷേപം അത്തരക്കാർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിടിബൽറാം എംഎൽഎ.

ഇങ്ങനെ കലിപ്പ് തീർത്താൽ പിണറായിക്ക് കേന്ദ്രം മൂക്കു കയറിടും!! അനാവശ്യമായിരുന്നുവെന്ന്!!

ഗവർണർ മുഖ്യമന്ത്രിയെ വിളിപ്പിച്ചതിൽ പാർട്ടിക്കോ മുഖ്യമന്ത്രിക്കോ ഇല്ലാത്ത പരാതി കോൺഗ്രസിനുണ്ടാവണമെന്നും അതല്ലെങ്കിൽ കോൺഗ്രസ് ഗവർണറുടെ അമിതാധികാര പ്രവണതയ്ക്ക് കുടപിടിക്കുകയാണെന്ന് വിധിച്ചുകളയുമെന്ന ടോൺ വിലപ്പോവില്ലെന്ന് വിടി ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

vt balram

ഗവർണ്ണർ സംസ്ഥാനത്തെ പ്രഥമ പൗരനാണ്‌. സാങ്കേതികമായാണെങ്കിലും സംസ്ഥാന ഭരണാധികാരി ആണ്‌. ക്രമസമാധാനനില ഉൾപ്പെടെയുള്ള കാര്യങ്ങൾ നിരീക്ഷിക്കാനും കേന്ദ്രത്തെ അറിയിക്കാനും ഉത്തരവാദിത്തവുമുണ്ട്‌. അക്കാര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാൻ ഗവർണ്ണർ ആഗ്രഹിക്കുന്നുവെങ്കിൽ

അതിന്‌ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്‌ അങ്ങോട്ട്‌ പോവാൻ ഗവർണർക്ക്‌ സാധിക്കില്ല. മുഖ്യമന്ത്രിയെ തന്റെ ഔദ്യോഗിക വസതി/ഓഫീസ്‌ ആയ രാജ്‌ഭവനിലേക്ക്‌ വിളിപ്പിക്കാനേ പറ്റൂ- ബൽറാം വ്യക്തമാക്കുന്നു.

ഗവർണർ അങ്ങനെ വിളിപ്പിക്കുമ്പോഴേക്കും വിനീതവിധേയനായി മുഖ്യമന്ത്രി നേരിൽപ്പോയി ഹാജരാകണോ എന്നതാണ് വിഷയമെന്നും അതിനുത്തരം പറയേണ്ടത്‌ പിണറായിയാണെന്നും ബൽറാം. വേണമെങ്കിൽ ഒരു റിപ്പോർട്ട്‌ തയ്യാറാക്കി ചീഫ്‌ സെക്രട്ടറി വഴി ഗവർണർക്ക്‌ കൊടുത്തുവിടാവുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്.

അത്‌ പിണറായി വിജയൻ ചെയ്തില്ലെന്നും അതിനർത്ഥം അദ്ദേഹത്തിന്‌ ഗവർണർ വിളിപ്പച്ചതിൽ പരാതി ഇല്ലെന്നുമാണെന്നും ബലാ‍റാം കുറിക്കുന്നു. "ഞാൻ ഗവർണ്ണറുടെ അടിമയല്ല, എന്നെ വിരട്ടാൻ നോക്കണ്ട" എന്ന് മുഖത്തടിച്ച്‌ പറഞ്ഞ മമത ബാനർജിയും ഇതേപോലൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്‌. ആ ആർജ്ജവം പിണറായി വിജയനില്ലാത്തതിന്‌ കോൺഗ്രസിനാണോ കുറ്റം എന്ന് ബൽറാം ചോദിക്കുന്നു.

ഇക്കാര്യത്തിൽ ഗവർണ്ണർക്കെതിരെ നട്ടെല്ല് നിവർത്തി നാല്‌ വാക്ക്‌ പറയാൻ ആദ്യം മുഖ്യമന്ത്രി വിജയൻ തയ്യാറാവട്ടെയെന്നും അതല്ലെങ്കിൽ അദ്ദേഹത്തിന്റെ പാർട്ടി ഔദ്യോഗികമായ പ്രതിഷേധം രേഖപ്പെടുത്തട്ടെയെന്നും ബൽറാം പറയുന്നു. അങ്ങനെയാണെങ്കിൽ പ്രതിപക്ഷം തീർച്ചയായും പിന്തുണക്കുമെന്നും ബൽറാം.

VT Balram's Son Begins Academic Year In A Government School

English summary
vt balram fb post about governor calls cm pinarayi vijayan.
Please Wait while comments are loading...