കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ടുകാലി മമ്മൂഞ്ഞ്, സംഘി... വിടി ബല്‍റാം ഇപ്പോള്‍ ഇതൊക്കെയാണ്...

  • By Kishor
Google Oneindia Malayalam News

തൃത്താല എം എല്‍ എ വി ടി ബല്‍റാമിനെ ഓണ്‍ലൈനിലുള്ള ഇടതുപക്ഷ അനുഭാവികള്‍ ഇപ്പോള്‍ വിളിക്കുന്നത് ഇങ്ങനെയൊക്കെയാണ്. എട്ടുകാലി മമ്മൂഞ്ഞ്, സംഘി, ആനയുടെ ഗര്‍ഭം ഏറ്റെടുക്കുന്നവന്‍ ഇങ്ങനെ പോകുന്നു വിളികള്‍. ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നത് ആര്‍ ശങ്കറിന്റെ കോണ്‍ഗ്രസ് സര്‍ക്കാരാണ് എന്നൊരു മറുപടി ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ വി ടി ബല്‍റാം പറഞ്ഞതിനാണ് ഈ കളിയാക്കലുകള്‍.

ഈ ഭീമാബദ്ധം പറഞ്ഞത് മാത്രമല്ല, ഭൂപരിഷ്‌കരണത്തെ പ്രശംസിച്ച വി ടി ബല്‍റാമിനെ കളിയാക്കിയ ആളെ സുഡാപ്പി സഖാവ് എന്ന് വിളിച്ചതും വി ടി ബല്‍റാമിനെതിരെ ആളുകള്‍ തിരിയാന്‍ കാരണമായിട്ടുണ്ട്. മുസ്ലിം പേര് കാണുമ്പോള്‍ സുഡാപ്പി എന്നും എതിരഭിപ്രായം കേള്‍ക്കുമ്പോള്‍ സഖാവ് എന്നും വിളിക്കുന്നത് ഫേസ്ബുക്കിലെ സംഘികളുടെ രീതിയാണ് അതെങ്ങനെ വി ടി ബല്‍റാം ചെയ്യുന്നു എന്നതാണ് ചോദ്യം.

 ആകെ പറഞ്ഞത് ഇതാണ്

ആകെ പറഞ്ഞത് ഇതാണ്

ഭൂപരിഷ്‌കരണം നടപ്പിലാക്കിയ 57ലെ ഇഎംഎസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിമോചന സമരം നയിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിന്മുറക്കാരന്‍ ഭൂപരിഷ്‌കരണത്തെ പറ്റി അഭിമാനം കൊള്ളുന്നതിനെയാണ് സലിം കാപ്പൂര്‍ എന്നയാള്‍ വി ടി ബല്‍റാമിന്റെ പോസ്റ്റില്‍ കളിയാക്കിയത്. അതിന് കിട്ടിയ മറുപടി നോക്കൂ...

വി ടി ബല്‍റാമിന്റെ മറുപടി

വി ടി ബല്‍റാമിന്റെ മറുപടി

കേരളത്തില്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കിയത് 1962 ല്‍ ആര്‍ ശങ്കറിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് എന്ന് ഈ സുഡാപ്പി സഖാവിനോട് ആരെങ്കിലും പറഞ്ഞുകൊടുക്കൂ എന്നായിരുന്നു വി ടി ബല്‍റാമിന്റെ മറുപടി. കമന്റിട്ടയാളെ പാഴ്ജന്മമെന്ന് വിളിക്കുകയും ചെയ്യുന്നു എം എല്‍ എ.

വര്‍ഗീയതയാണോ

വര്‍ഗീയതയാണോ

എന്തിനാണ് ഒരു മുസ്ലിം പേര് കണ്ടപ്പോള്‍ എം എല്‍ എയ്ക്ക് അതെഴുതിയ ആളെ സുഡാപ്പി എന്ന് വിളിക്കാന്‍ തോന്നിയത്. ബലരാമാാ, മതേതരനാണെന്നു കാണിക്കാന്‍ നീ നിന്റെ മനസ്സിന്റെ അടി തട്ടില്‍ ഒളിപ്പിച്ചു വെച്ചിരുന്ന വര്‍ഗീയതയാണ് ഇന്നു നീ പോലുമറിയാതെ ഛര്‍ദിച്ചത് - എം എല്‍ എയുടെ മറുപടിയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഷെയര്‍ ചെയ്ത് ആളുകള്‍ പറയുന്നത് ഇങ്ങനെ

ബല്‍റാമിനെക്കുറിച്ച്

ബല്‍റാമിനെക്കുറിച്ച്

മുസ്ലിം സമുദായത്തിലുള്ളവര്‍ സുഡാപ്പിക്കളും ഹിന്ദുക്കളെല്ലാം സംഘികളും എന്ന് കരുതുന്ന ആളാണ് വി ടി ബല്‍റാമെന്നും പറയുന്നവരുണ്ട്. വി ടി ബല്‍റാമിന്റെ ഭാഷ ഒരു ജനപ്രതിനിധിക്ക് ചേര്‍ന്നതല്ല എന്നും ഇയാളുടെ സോഷ്യല്‍ മീഡിയയിലൂടെയുള്ള വികസനം കാണുമ്പോള്‍ പുച്ഛമാണ് തോന്നുന്നതെന്നും കമന്റുകള്‍ വരുന്നു

ഗര്‍ഭവും ഏറ്റെടുക്കും

ഗര്‍ഭവും ഏറ്റെടുക്കും

അതിനിടയില്‍ ഇങ്ങനെ ചിലര്‍ മനയ്കലെ ആനയുടെ ഗര്‍ഭവും ഏറ്റെട്ക്കുന്നുണ്ട് - വി ടി ബല്‍റാമിന്റെ ഭൂപരിഷ്‌കരണ അവകാശവാദത്തിനെ കളിയാക്കുന്ന ഒരു കമന്റ് ഫേസ്ബുക്കില്‍ കണ്ടത്.

ഭൂപരിഷ്‌കരണം വന്ന വഴി

ഭൂപരിഷ്‌കരണം വന്ന വഴി

ഇ എം എസ് സര്‍ക്കാരില്‍ ഗൗരിയമ്മ റവന്യൂ മന്ത്രിയായിരിക്കേയാണ് ഭൂപരിഷ്‌കരണ ബില്ല് കൊണ്ടുവന്നത്. ഇത്രപോലും പൊതുവിജ്ഞാനം എം എല്‍ എയ്ക്ക് ഇല്ലേ എന്നാണ് ആളുകളുടെ ചോദ്യം

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
VT Balram MLA faces criticism over his Sudappi remark in a Facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X