Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലരമാ എന്ന് വിളി.. പോസ്റ്റിട്ടവന്റെ തന്തയ്ക്ക് തിരികെ വിളിച്ച് വിടി ബൽറാം.. എങ്ങും ബാലരമ തരംഗം!

കോഴിക്കോട്: നരേന്ദ്ര മോദി കേന്ദ്രമന്ത്രിസഭ പുന: സംഘടിപ്പിച്ചപ്പോള്‍ പണി കിട്ടിയിരിക്കുന്നത് വിടി ബല്‍റാം എംഎല്‍എയ്ക്കാണ്. സോഷ്യല്‍ മീഡിയ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി വിടിയെ വലിച്ച് കീറി ചുമരിലൊട്ടിച്ച് കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിന്നും കേന്ദ്ര മന്ത്രിസഭയിലേക്ക് പ്രാതിനിധ്യം നേടിയ അല്‍ഫോണ്‍സ് കണ്ണന്താനമാണ് തൃത്താല എംഎൽഎയുടെ ഈ കഥയിലെ വില്ലന്‍. സംഭവം എന്താണെന്നല്ലേ.

ട്രോളൽ ശീലമാണ്

ട്രോളൽ ശീലമാണ്

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്ന യുവ എംഎല്‍എമാരില്‍ ഒരാളാണ് കോണ്‍ഗ്രസ്സുകാരനായ വിടി ബല്‍റാം. എതിര്‍പാര്‍ട്ടിക്കാരനും മുഖ്യമന്ത്രിയുമായ പിണറായി വിജയനെ ഇടയ്‌ക്കൊക്കെ ട്രോളുന്നത് വിടിയുടെ ശീലമാണ്.

കണ്ണന്താനത്തെ അഭിനന്ദിച്ചത് പിടിച്ചില്ല

കണ്ണന്താനത്തെ അഭിനന്ദിച്ചത് പിടിച്ചില്ല

കേന്ദ്രമന്ത്രിസഭയിലെത്തിയ ബിജെപി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതാണ് വിടി ബല്‍റാമിന് അത്ര രസിക്കാതെ പോയത്.

സിപിഎമ്മിന് പരിഹാസം

സിപിഎമ്മിന് പരിഹാസം

ഇപ്പോള്‍ ബിജെപിക്കാരനായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പഴയ ഇടത്പക്ഷ ബന്ധം ഓര്‍മ്മിപ്പിച്ച് കൊണ്ടുള്ളതായിരുന്നു വിടി ബല്‍റാമിന്റെ പോസ്റ്റ്. പിണറായി വിജയന്റെ ദീര്‍ഘകാല സുഹൃത്തും എല്‍ഡിഎഫ് എംഎല്‍എയുടെ ബിജെപി സര്‍ക്കാരിലെ പുതിയ കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് അഭിന്ദനങ്ങള്‍ എന്നായിരുന്നു പരിഹാസരൂപേണെയുള്ള പോസ്റ്റ്.

കോൺഗ്രസിന്റെ സംഭാവന

കോൺഗ്രസിന്റെ സംഭാവന

ഇതോടെ ബല്‍റാമിന് വിമര്‍ശനവുമായും യോജിച്ചും നിരവധി പേര്‍ കമന്റുകളുമായി പ്രത്യക്ഷപ്പെട്ടു. കൂട്ടത്തിലൊരാള്‍ കോണ്‍ഗ്രസ് മോദി മന്ത്രിസഭയിലേക്ക് സംഭാവന ചെയ്ത എംപിമാരുടെ എണ്ണം ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് കമന്റ് ചെയ്തത്.

എന്തൊരു ദുരന്തമാടോ ബാലരമാ

എന്തൊരു ദുരന്തമാടോ ബാലരമാ

പോസ്റ്റിനൊടുവില്‍ എന്തൊരു ദുരന്തമാടോ ബാലരമാ എന്നും പോസ്റ്റ് ഇട്ടയാള്‍ കുറിച്ചിരുന്നു. തൊട്ട് താഴെ കടപ്പാട് വാട്‌സ്ആപ്പ് എന്നും. ഇതാകട്ടെ തൃത്താല എംഎല്‍എയെ തികച്ചും പ്രകോപിതനാക്കി.

മറുപടി കനത്തിൽ

മറുപടി കനത്തിൽ

പോസ്റ്റിട്ടയാള്‍ക്ക് എംഎല്‍എ നല്‍കിയ മറുപടിയാകട്ടെ കുറച്ച് കടുത്തും പോയി. ബാലരമ അന്റെ വാപ്പ എന്നായിരുന്നു എംഎല്‍എയുടെ മറുപടി. ഒപ്പം കടപ്പാട് വാട്‌സ്ആപ്പ് എന്നും എംഎല്‍എ കുറിച്ചു.

പൊതുഇടത്തിലെ തെറിവിളി

പൊതുഇടത്തിലെ തെറിവിളി

ഒരു പൊതുഇടത്തില്‍ ഒരാളുടെ തന്തയ്ക്ക് വിളിച്ച ജനപ്രതിനിധിയുടെ നടപടി സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമായിരിക്കുകയാണ്. ഉന്നയിക്കപ്പെട്ട വിഷയത്തിന് മറുപടി ഇല്ലാത്തതിനാലാണ് തെറിവിളിയുമായി ബല്‍റാം രംഗത്ത് വന്നതെന്ന ആരോപണമാണ് ഉയരുന്നത്.

ബാലരമ തരംഗം

ബാലരമ തരംഗം

അതേസമയം എംഎല്‍എയെ പ്രകോപിപ്പിച്ച് തെറി ചോദിച്ച് വാങ്ങിയതാണ് എന്ന് പറയുന്നവരും ഉണ്ട്. എന്തായാലും സംഭവം എംഎല്‍എയ്ക്ക് അല്‍പം ക്ഷീണമുണ്ടാക്കിയെന്ന് പറയാതെ വയ്യ. കാരണം സോഷ്യല്‍ മീഡിയയില്‍ പുതിയ പ്രൊഫൈല്‍ പ്രതിഷേധം പരക്കുകയാണ്.

ബാലരമ പ്രൊഫൈൽ പ്രതിഷേധം

ബാലരമ പ്രൊഫൈൽ പ്രതിഷേധം

ബാലരമയുടെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കി മാറ്റിയാണ് പ്രതിഷേധം തകര്‍ക്കുന്നത്. നേരത്തെ തന്നെ തൃത്താല പ്രധാനമന്ത്രിയെന്നൊരു വിളിപ്പേര് ബല്‍റാമിന് സോഷ്യല്‍ മീഡിയ നല്‍കിയിട്ടുണ്ട്. അക്കൂട്ടത്തിലേക്കാണ് ബാലരമയും ട്രെന്‍ഡ് ആയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+