'അമ്മയെ വരെ തെറിവിളിച്ചു, പക്ഷേ പേടിച്ചോടില്ല' തൃത്താലയിലെ പ്രതിഷേധ യോഗത്തിൽ വിടി ബൽറാം...

  • By: Desk
Subscribe to Oneindia Malayalam

പട്ടാമ്പി: സിപിഎമ്മിനെതിരെ വീണ്ടും ആഞ്ഞടിച്ച് വിടി ബൽറാം എംഎൽഎ. ചില വിഗ്രഹങ്ങൾ ഉടഞ്ഞുവീഴുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് സ്വാഭാവികമാണെന്നും, എന്തുവന്നാലും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

മാപ്പ് പറയാതെ വിടി ബൽറാം! മുഖ്യമന്ത്രിക്ക് മറുപടി, നിർഗുണ സഖാക്കൾ അതെല്ലാം ഓർക്കുന്നത് നന്ന്....

സച്ചിന്റെ മകളോട് അശ്ലീലച്ചുവയോടെ സംസാരം, വിവാഹാഭ്യർത്ഥനയും; ബംഗാളിയായ മധ്യവയസ്ക്കൻ പിടിയിൽ...

തൃത്താലയിൽ ഇറങ്ങിനടക്കാൻ പോലീസിന്റെ ആവശ്യമില്ല. തനിക്ക് ജനപിന്തുണയുണ്ട്. ആ കരുത്തിലാണ് മുന്നോട്ടുപോകുന്നതെന്നും, വാക്കിൽ തിരുത്താൻ പാർട്ടിക്ക് ഉത്തരവാദിത്തമുണ്ടെന്നും വിടി ബൽറാം പറഞ്ഞു. എംഎൽഎ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൃത്താലയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

vtbalram

തൃത്താലയിൽ സിപിഎമ്മിന് 20 വർഷം കൊണ്ട് ഉണ്ടാക്കാൻ കഴിയാത്ത എംഎൽഎ ഓഫീസാണ് അവർ തകർത്തതെന്നും വിടി ബൽറാം പറഞ്ഞു. അഭിപ്രായം പറയുക എന്നത് ഭരണഘടന നൽകുന്ന അവകാശമാണ്, അത് ഇല്ലാതാക്കാൻ ശ്രമിച്ചാൽ ജനങ്ങളുടെ കൊടിക്കൂറ ഉയർന്നു നിൽക്കും.

വാക്കുകളിൽ വന്ന പിശക് ആവർത്തിക്കേണ്ടെന്നാണ് തീരുമാനം. പക്ഷേ, ആ തിരുത്ത് സിപിഎം പറയേണ്ട, എനിക്ക് എന്റെ പാർട്ടിയും ജനങ്ങളുമുണ്ട്- വിടി ബൽറാം പറഞ്ഞു. മരിച്ചുപോയ തന്റെ അമ്മയെ ഫേസ്ബുക്കിൽ അടക്കം തെറിവിളിക്കുകയാണെന്നും, എന്നാൽ തെറിവിളിയിൽ പേടിച്ച് തിരിച്ചോടില്ലെന്നും വിടി ബൽറാം തൃത്താലയിലെ പൊതുയോഗത്തിൽ വ്യക്തമാക്കി.

English summary
vt balram response to cpim in public meeting in trithala.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്