Get Updates
Get notified of breaking news, exclusive insights, and must-see stories!

വിടി ബല്‍റാം - ചിത്തരഞ്ജന്‍ പോര് മുറുകുന്നു; പോസ്റ്റിന് വീണ്ടും മറുപടി, സോഷ്യല്‍ മീഡിയയില്‍ വൈറല്‍

തിരുവനന്തപുരം: മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനെ പുകഴ്ത്തിയും ആലപ്പുഴ എംഎല്‍എ പി പി ചിത്തരഞ്ജനെ ഇകഴ്ത്തിയും കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പൂട്ടടിച്ച് പൊളിച്ച് കുരുന്നുകള്‍ക്ക് വീട് തിരിച്ചുനല്‍കുന്ന കോണ്‍ഗ്രസ് ജനപ്രതിനിധി, പുട്ടടിച്ച് മുട്ട റോസ്റ്റിന്റെ പൈസ അണ്ണന്‍ തരുമെന്ന് പറഞ്ഞ് മുങ്ങുന്ന കമ്മ്യൂണിസ്റ്റ് ജനപ്രതിനിധി എന്നായിരുന്നു ആ പോസ്റ്റ്. ഹോട്ടലിലെ വിലകൂടുതലിനെ ചോദ്യം ചെയ്ത ചിത്തരജ്ഞന്‍ എംഎല്‍എയുടെ വാദത്തെ പരിഹസിച്ചായിരുന്നു ബല്‍റാമിന്റെ പ്രതികരണം.

1

എന്നാല്‍ ബല്‍റാമിന്റെ പ്രതികരണത്തെ വിമര്‍ശിച്ച് എംഎല്‍എ അല്‍പസമയത്തിന് മുമ്പ് രംഗത്തെത്തിയിരുന്നു. കെ പി സി സി വൈസ് പ്രസിഡന്റും മുന്‍ എം എല്‍ എയുമായ വി ടി ബലറാം ഇത്ര അധഃപതിക്കാമോയെന്നാണ് ചിത്തരഞ്ജന്‍ ചോദിച്ചത്. തന്റെ ഫോട്ടോ സഹിതം വില കുറഞ്ഞ നിലയിലാണ് ബല്‍റാം പ്രതികരിച്ചത്. ഒരു സാധാരണ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഇതിലും എത്രയോ നിലവാരമുണ്ടാവും. എകെജിയെ അടക്കം ഏറ്റവും മ്ലേച്ഛമായ നിലയില്‍ അധിക്ഷേപിച്ച ബല്‍റാമിന്റെ മുന്നില്‍ താന്‍ വെറുമൊരു പുഴു മാത്രമാണെന്നും ചിത്തരഞ്ജന്‍ പറഞ്ഞു.

2

എന്നാല്‍ ചിത്തരഞ്ജന്‍ എംഎല്‍എയുടെ പ്രതികരണത്തിന് മറുപടിയുമായി വിടി ബല്‍റാം വീണ്ടും ഒരു പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ്. ഒരു പത്രത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ താന്‍ ആദ്യ പ്രതികരണം നടത്തിയതെന്നാണ് ബല്‍റാം പറയുന്നത്. ആ വാര്‍ത്ത എംഎല്‍എ നിഷേധിച്ചില്ലെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

3

ഉത്തരവാദപ്പെട്ട ഒരു പത്രത്തില്‍ ഇന്ന് രാവിലെ ഒരു എംഎല്‍എയുടെ പേരും ഫോട്ടോയും സഹിതം പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്തയാണിത്. എംഎല്‍എ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ട് പണം നല്‍കാതെ പോയി എന്ന് ഹോട്ടലുടമ പേരുസഹിതം ആരോപണം ഉന്നയിക്കുന്നതാണ് വാര്‍ത്ത.

4

എംഎല്‍എയോട് രാഷ്ട്രീയ വിരോധമുള്ള ഏതെങ്കിലും എതിര്‍ രാഷ്ട്രീയപാര്‍ട്ടി പത്രത്തിലല്ല, നിഷ്പക്ഷമെന്നതിലപ്പുറം പൊതുവേ ഇടതുപക്ഷ അനുകൂലമെന്ന് വിലയിരുത്തപ്പെടുന്ന ഒരു പത്രത്തിലാണ് വാര്‍ത്ത വന്നിട്ടുള്ളത്. രാവിലെത്തൊട്ട് ഈ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

5

ആരോപണ വിധേയനായ എംഎല്‍എ യുടെ ഫേസ്ബുക്ക് പേജ് ഞാന്‍ അല്‍പം മുന്‍പ് പരിശോധിച്ചു. ഈ പത്രവാര്‍ത്ത നിഷേധിച്ച് അദ്ദേഹം ഒരു വരി പോലും എഴുതിയിട്ടില്ല. വ്യാജ വാര്‍ത്തയാണെങ്കില്‍ അതിനെതിരെ ഒരു പ്രതിഷേധവും അദ്ദേഹം രേഖപ്പെടുത്തിയതായി കാണുന്നില്ല.
എന്നിരുന്നാലും ആ വാര്‍ത്തയെ അധികരിച്ച് ഞാനൊരു ഒറ്റവരി പ്രതികരണം നടത്തിയത് അദ്ദേഹം പെട്ടെന്ന് തന്നെ ശ്രദ്ധിക്കുകയും അതിന്റെ പേരില്‍ എന്നെ ഭര്‍ത്സിച്ച് പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്.

6

എന്തൊരു ശുഷ്‌ക്കാന്തി! മാത്രമല്ല, എന്നെ തെറിവിളിക്കാന്‍ സ്വന്തം അണികള്‍ക്ക് ചില വൈകാരിക ലീഡുകളും പോസ്റ്റിലൂടെ എംഎല്‍എ ഇട്ടുകൊടുക്കുന്നുണ്ട്. പൊന്നു എംഎല്‍എ, നിങ്ങളുടെ പേരും ഫോട്ടോയും വച്ചുള്ള വാര്‍ത്ത ആദ്യം വന്നത് എന്റെ ഫേസ്ബുക്ക് പേജിലല്ല, ആ പത്രത്തിന്റെ പേജിലാണ്. ധൈര്യമുണ്ടെങ്കില്‍ ആ പത്രത്തിനെതിരെ കേസ് കൊടുത്ത് വാര്‍ത്ത പിന്‍വലിപ്പിക്കൂ.

7

അതല്ലെങ്കില്‍ ഏഷ്യാനെറ്റിനും വിനു വി ജോണിനുമെതിരെ എന്നപോലെ ആ പത്രമാഫീസിലേക്ക് പാര്‍ട്ടി സഖാക്കളെക്കൊണ്ട് പ്രതിഷേധ പരിപാടി സംഘടിപ്പിക്കൂ. എന്നിട്ടാകാം മറ്റുള്ളവരുടെ മേല്‍ കുതിരകയറല്‍. ഏതായാലും നിങ്ങള്‍ ഭക്ഷണം കഴിച്ച് കാശ് കൊടുക്കാതെ മുങ്ങിയതിനും ഞാന്‍ തെറി കേള്‍ക്കണം എന്ന് പറഞ്ഞാല്‍ അത് കുറച്ച് കഷ്ടമാണ്- ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+