Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയുടെ പാലും പശുവിന്റെ പാലും കുടിച്ചിട്ടുണ്ട്...രണ്ടും ഒരുപോലെയെന്ന്..! ദുരന്തം രാജേഷ്...!!

കോഴിക്കോട്: കശാപ്പ് ഇല്ലാതാക്കിയുള്ള ഗോസംരക്ഷണത്തിന് നിയമം പാസ്സാക്കി ബിജെപിയുടെ അജണ്ട നടപ്പാക്കുന്നതിനെതിരെ പ്രതിഷേധം കനക്കുകയാണ്. അതിനിടെ പരിഹാസ്യനാവുകയാണ് ബിജെപി നേതാവ് വിവി രാജേഷ്. കന്നുകാലി കശാപ്പ് വിഷയത്തില്‍ നടന്ന ടിവി ചര്‍ച്ചകളിലാണ് വിവി രാജേഷ് ആര്‍ക്കും ദഹിക്കാന്‍ സാധ്യതയില്ലാത്ത വാദം ഉന്നയിച്ച് സ്വയം നാണം കെട്ടത്.

പരിഹാസ്യനായി രാജേഷ്

പരിഹാസ്യനായി രാജേഷ്

ഏഷ്യാനെറ്റ് ന്യൂസ്, ന്യൂസ് 18 ചാനലുകളില്‍ നടന്ന ചര്‍ച്ചകളിലാണ് വിവി രാജേഷ് ഒരേ മണ്ടത്തരം തന്നെ ആവര്‍ത്തിച്ചത്. കാര്‍ഷികവൃത്തിക്കല്ലാതെ ഭക്ഷണാവശ്യത്തിന് പശുക്കളെ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുതെന്ന നിയമത്തിന്റെ പ്രായോഗികതയായിരുന്നു ഇരുചര്‍ച്ചകളും ചോദ്യം ചെയ്തത്.

കറവ വറ്റിയതിനെ എന്തു ചെയ്യണം

കേരളത്തില്‍ എവിടെയാണ് കന്നുപൂട്ടുള്ളത്, കാര്‍ഷിക വൃത്തിക്ക് കന്നുകാലികളെ ഉപയോഗിക്കുന്നത്, ഇവിടെ കറവ വറ്റിയ പശുക്കളെ കര്‍ഷകര്‍ എന്തുചെയ്യണമെന്നായിരുന്നു ന്യൂസ് 18നിലെ അവതാരകന്‍ ശരത് ചന്ദ്രന്‍ രാജേഷിനോട് ഉന്നയിച്ച ചോദ്യം. ഇതിന് നേതാവ് നല്‍കിയ മറുപടിയാണ് രസകരം.

അമ്മയുടെ പാലും പശുവിൻ പാലും

മറ്റു ചാനലുകളില്‍ പറഞ്ഞതാണ് എന്ന മുഖവുരയോടെ രാജേഷ് പറഞ്ഞ മറുപടി അവതാരകനേയും ചര്‍ച്ചയിലെ മററ് അംഗങ്ങളേയും ഞെട്ടിച്ചുകളഞ്ഞു. തന്റെ അമ്മയാണ് തനിക്ക് പാല് തന്നത്. വളര്‍ന്നതിന് ശേഷം അമ്മയുടെ കറവ വറ്റി, അല്ലെങ്കില്‍ ശേഷി പോയി എന്നത് കൊണ്ട് അമ്മയെ ഉപേക്ഷിക്കുമോ എന്നായിരുന്നു നേതാവിന്റെ ചോദ്യം.

അപാര താരതമ്യം തന്നെ

എന്തായാലും വല്ലാത്തൊരു താരതമ്യം ആയിപ്പോയി ബിജെപി നേതാവിന്റേത്. ഒരു തരത്തിലും സാധിക്കാത്ത താരതമ്യമാണ് രാജേഷിന്റേത് എന്ന് അവതാരകന്റെ മറുപടി. മാത്രമല്ല കറവ വറ്റിയ പശുവിനെ അമ്മയെപ്പോലെ നോക്കണം എന്നാണോ പറയുന്നത് എന്നും ശരത് ചന്ദ്രന്‍ ചോദിക്കുന്നു.

മൊത്തം മണ്ടത്തരം

മൊത്തം മണ്ടത്തരം

ആ ചോദ്യത്തിനുള്ള ഉത്തരവും കോമഡിയാണ്. അല്ല എന്ന് പറഞ്ഞ രാജേഷ് അവതാരകന്‍ ഒരു കര്‍ഷകന്‍ ആയിരുന്നെങ്കില്‍ വളരെക്കാലം ഉപകാരപ്പെട്ട കാലിയെ ആവശ്യം കഴിയുമ്പോള്‍ ഒഴിവാക്കുകയാണോ ചെയ്യുക എന്ന മണ്ടന്‍ ചോദ്യവും തിരിച്ച് ചോദിക്കുന്നു.

കാലികൾക്ക് വൃദ്ധസദനം

കാലികൾക്ക് വൃദ്ധസദനം

അതൊരു പുതിയ കാര്യമല്ലെന്ന് രാജേഷിനെ ഓര്‍മ്മിപ്പിച്ച അവതാരകന്‍ അങ്ങനെയെങ്കില്‍ ഇത്തരം കന്നുകാലികള്‍ക്കുള്ള വൃദ്ധസദനങ്ങളും നിങ്ങള്‍ നിയമത്തില്‍ എഴുതിവെക്കണമെന്നും പറയുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജേഷിന്റെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ചു.

അമ്മയെവിടെ..കാലിയെവിടെ

അമ്മയെവിടെ..കാലിയെവിടെ

അമ്മയേയും കാലിയേയും എങ്ങനെ ഉപമിക്കാന്‍ സാധിക്കുന്നുവെന്ന് മേഴ്‌സി്കകുട്ടിയമ്മ ചോദിച്ചു. അമ്മ എവിടെ നില്‍ക്കുന്നു, കാലി എവിടെ നില്‍ക്കുന്നുവെന്നും മന്ത്രി ചോദിച്ചു. ആ ഉപമ വല്ലാതെ കടന്നു പോയെന്ന് അവതാരകനും. എന്തായാലും രാജേഷിന്റെ ഉപമ ട്രോളന്മാര്‍ ഏറ്റെടുത്തിട്ടുണ്ട്.

വീഡിയോ

ന്യൂസ് 18 ചർച്ചയിലെ പ്രധാനഭാഗം കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+