പോലീസിനെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് കൺവീനർ; സംസ്ഥാന സർക്കാർ പരിശോധിക്കണം!

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: പോലീസിനെതിരെ രൂക്ഷ വിമർസനവുമായി എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ. പാര്‍ട്ടി ഓഫീസുകള്‍ ആക്രമിച്ചപ്പോള്‍ പോലീസ് നോക്കി നിന്നത് വീഴ്ച പറ്റിയെന്നതിന്റെ പ്രകടമായ തെളിവാണ്. പോലീസ് തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷയെന്നും വൈക്കം വിശ്വന്‍ . തിരുവന്തപുരത്ത് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സിപിഐഎം ബിജെപി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് വൈക്കം വിശ്വന്‍ പൊലീസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് കലാപങ്ങള്‍ നടത്തി അരാജകത്വം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നും സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എൽഡിഎഫ് കൺവീനർ വൈക്കം വിശ്വന്റെതായ പ്രസ്താവന മാധ്യമങ്ങള്‍ പുറത്തുവിട്ടത്.

തിരുവനന്തപുരം നഗരസഭാ മേയറെ ആക്രമിച്ചകേസില്‍ പ്രതികളെ പിടികൂടാന്‍ ഇതുവരെ സാധിക്കാത്തതും പൊലീസിന്റെ വീഴ്ചയാണെന്നും വൈക്കം വിശ്വന്‍ കുറ്റപ്പെടുത്തി. അക്രമ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സാധിക്കാത്തത് പൊലീസിന്റെ വീഴ്ചയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും ആരോപിച്ചിരുന്നു. മേയറെ വധിക്കാന്‍ ശ്രമിച്ചതിനുപിന്നാലെ സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെയും പ്രവര്‍ത്തകര്‍ക്കുനേരെയും ആര്‍എസ്എസ്- ബിജെപി ആക്രമണം നടത്തിയിരുന്നു. ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി ശ്രീധര്‍ മന്ദിരത്തിനുമുന്നിലുള്ള പി കൃഷ്ണപിള്ളയുടെ സ്മാരകസ്തൂപത്തിന്റെ ചില്ലുകള്‍ തകര്‍ത്തിരുന്നു.

ബിജെപി നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം

ബിജെപി നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം

അതേസമയം ബിജെപി കൗൺസിലർമാരെയും നേതാക്കളേയും കള്ളക്കേസിൽ കുടുക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കണമമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം പൊലീസ് മേധാവി ലോകനാഥ് ബഹറയെ സന്ദർശിച്ച് നിവേദനം നൽകി. സംസ്ഥാന വക്താവ് എം എസ് കുമാർ, അഡ്വ ജെ ആർ പത്മകുമാർ, ജില്ലാ അദ്ധ്യക്ഷൻ അഡ്വ എസ് സുരേഷ് എന്നിവരാണ് ‍ഡിജിപിയെ കണ്ടത്. കോർപ്പറേഷനിൽ നടന്ന സംഭവങ്ങളുടെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് നിഷ്പക്ഷമായി തീരുമാനമെടുക്കണം. മർദ്ദിച്ച കൗൺസിലറുടെ പേരുൾപ്പടെ പട്ടികജാതി വിഭാഗത്തിൽ പെട്ട വനിതാ കൗൺസിലർ പോലീസിന് മൊഴി നൽകിയിട്ടും കേസെടുക്കാൻ പോലീസ് തയ്യാറായിട്ടില്ലെന്ന് ബിജെപി നേതാക്കൾ ആരോപിക്കുന്നു.

കേട്ടുകേൾവിയില്ലാത്ത കാര്യം

കേട്ടുകേൾവിയില്ലാത്ത കാര്യം

മേയറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബിജെപി കൗൺസിലർമാർക്കെതിരെ കേസെടുത്ത പോലീസ് ബിജെപി കൗൺസിലർമാരുടെ പരാതിയിൽ കേസെടുക്കാൻ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്ന് നേതാക്കൾ പറഞ്ഞു. കൗൺസിൽ ഹാളിനുള്ളിൽ നടന്ന സംഭവത്തിൽ കൊലപാതക ശ്രമത്തിന് കേസെടുത്തത് കേട്ടുകേൾവി ഇല്ലാത്തതാണെന്നും ബിജെപി നേതാക്കൾ ആരോപിക്കുന്നു. മേയർക്ക് കഴുത്തിന് മുകളിൽ പരുക്കില്ല. മാത്രമല്ല ആയുധം ഉപയോഗിച്ചിട്ടുമില്ല. എന്നിട്ടും ജാമ്യമില്ലാ വകുപ്പ് ഉപയോഗിച്ച് കേസെടുത്തത് അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ പറയുന്നു.

മേയറെ ആരും മർദ്ദിച്ചിട്ടില്ല

മേയറെ ആരും മർദ്ദിച്ചിട്ടില്ല

മേയറെ ഒരു ബിജെപി കൗൺസിലർമാരും മർദ്ദിച്ചിട്ടില്ല. ഉന്തിലും തള്ളിലും പെട്ട് മറിഞ്ഞു വീണ മേയറെ ആരും മർദ്ദിക്കുന്നതായി ദൃശ്യങ്ങളിലില്ല. അതേസമയം സിപിഎം കൗൺസിലർമാർ പ്രതിപക്ഷ നേതാവ് വി ഗിരികുമാറിനെ താഴെയിട്ട് ചവിട്ടുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. സിപിഎം കൗൺസിർമാരുടെ മർദ്ദനത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിജെപി കൗൺസിലർമാരെ സന്ദർശിച്ച ശേഷം ബിജെപി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൗൺസിൽ യോഗത്തിന് ശേഷം ബഹളം കേട്ട് ഓടിക്കൂടിയവര്‍ക്കെതിരെയും പോലീസ് കേസെടുക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

സിപിഎം നാട്ടിൽ കാലാപം അഴിച്ചുവിടുന്നു

സിപിഎം നാട്ടിൽ കാലാപം അഴിച്ചുവിടുന്നു

തിരുവനന്തപുരം കോർപ്പറേഷൻ മേയറെ മർദ്ദിച്ചു എന്ന കള്ളക്കഥ പ്രചരിപ്പിച്ച് നാട്ടിൽ കലാപം അഴിച്ചു വിടാനാണ് സിപിഎം നീക്കംഇടതുമുന്നണിയിലെ അന്തഛിദ്രം മറയ്ക്കാനാണ് സിപിഎം ഇതിന് ശ്രമിക്കുന്നത്. രാഷ്ട്രീയമായി സിപിഎം അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയിൽ നിന്ന് കരകയറാനും ജനശ്രദ്ധ തിരിക്കാനുമാണ് സിപിഎം അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയിൽ നിന്നും കരകയറാനും ജനശ്രദ്ധ തിരിക്കാനുമാണ് സിപിഎം അക്രമം അഴിച്ചുവിടുന്നത്, ഇത് മാർക്സിസ്റ്റഅ പാർട്ടിയുടെ പതിവ് ശൈാലിയാണെന്നും കാനം രാജേന്ദ്രൻ ആരോപിച്ചു.

സിപിഎം നേതാക്കൾക്ക് അഴിഞ്ഞാടാൻ അവസരമുണ്ടാക്കുന്നു

സിപിഎം നേതാക്കൾക്ക് അഴിഞ്ഞാടാൻ അവസരമുണ്ടാക്കുന്നു

സിപിഎം നേതാക്കള്‍ വ്യക്തിവൈരാഗ്യത്തിന്‍റെ പേരിൽ പറഞ്ഞു കൊടുക്കുന്ന പട്ടിക അനുസരിച്ച് പോലീസ് കേസെടുക്കുന്നത് അംഗീകരിക്കില്ല. അക്രമികളായ സിപിഎം നേതാക്കൾക്ക് അഴിഞ്ഞാടാൻ പോലീസ് അവസരം ഒരുക്കുകയാണ്. സംസ്ഥാനത്ത് നടന്നിട്ടുള്ള എല്ലാ അക്രമ സംഭവങ്ങളുടേയും ഒരു ഭാഗത്ത് സിപിഎം പ്രവർത്തകരാണ്. രാഷ്ട്രീയ അക്രമങ്ങളുടെ പട്ടിക പരിശോധിച്ചാൽ കലാപത്തിന് ശ്രമിക്കുന്നത് ആരാണെന്ന് എല്ലാവർക്കും മനസ്സിലാകുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ബിജെപി പ്രവർത്തകരെ വേട്ടയാടാനുള്ള നീക്കം ഒരു രീതിയിലും അംഗീകരിക്കില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

English summary
Vykom Viswan against Kerala police

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്