Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം കൗണ്‍സിലര്‍ക്ക് ക്ലീന്‍ചിറ്റ്; വടക്കാഞ്ചേരി പീഡനക്കേസിന് തെളിവില്ല

സിപിഎം കൗണ്‍സിലര്‍ ആരോപണ വിധേയനായ വടക്കാഞ്ചേരി പീഡനക്കേസിന് തെളിവില്ലെന്ന് അന്വേഷണ സംഘം. പരാതിക്കാരിയുടെ മൊഴി അനുസരിച്ച് മാത്രം പ്രതികള്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് പോലീസ്‌.

തൃശ്ശൂര്‍: ഏറെ വിവാദം സൃഷ്ടിച്ച വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിക്കാന്‍ നീക്കം. പീഡനം നടന്ന സ്ഥലം കണ്ടെത്താനോ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാനോ സാധിച്ചിട്ടില്ലെന്ന് കേസന്വേഷിക്കുന്ന പോലീസ് സംഘം അറിയിച്ചു. ആരോപണ വിധേയനായ സിപിഎം കൗണ്‍സിലര്‍ക്കെതിരെ യാതൊരു വിധ തെളിവും ലഭിച്ചിട്ടില്ലാത്തതിനാല്‍ നടപടി എടുക്കാന്‍ സാധിക്കില്ല. പരാതിക്കാരിയുടെ മൊഴി മാത്രം അടിസ്ഥാനമാക്കി പ്രതിക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍വാഹമില്ല. യുവതി കോടതിയെ സമീപിച്ചാല്‍ മാത്രം പ്രതികളെ അറസ്റ്റ് ചെയ്താല്‍ മതിയെന്ന നിലപാടിലാണ് അന്വേഷണ സംഘം.

20 ദിവസം മുമ്പാണ് തൃശ്ശൂര്‍ സ്വദേശിയായ യുവതി വടക്കാഞ്ചേരി നഗരാസഭാ കൗണ്‍സിലര്‍ ജയന്തനടക്കം 4 പേര്‍ ചേര്‍ന്ന തന്നെ പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തിയത്. പീഡനം നടന്ന് 2 വര്‍ഷം പിന്നിട്ടതു കൊണ്ട് തെളിവുകള്‍ ശേഖരിക്കാനുള്ള സാധ്യത പോലുമില്ല. പീഡനം നടന്ന സ്ഥലം കണ്ടെത്താനായിട്ടില്ല. കേസില്‍ യാതൊരുവിധ ശാസ്ത്രീയ തെളിവുകളുമില്ല. പരാതിക്കാരി കോടതിയില്‍ പോകുകയാണെങ്കില്‍ മാത്രം തുടരന്വേഷണം മതിയെന്ന നിലപാടിലാണ് പോലീസ്. കോടതി നിര്‍ദേശം ഉണ്ടായാല്‍ മാത്രമേ വടക്കാഞ്ചേരി നഗരാസഭാ കൗണ്‍സിലര്‍ ഉള്‍പ്പടെയുള്ള പ്രതികളെ അറസ്റ്റ് ഉണ്ടാവുള്ളൂ.

PN jayanthan

സംഭവം നടന്നിട്ട് 2 വര്‍ഷത്തോളമായതിനാല്‍ ശാസ്ത്രീയമായ തെളിവുകള്‍ ലഭിക്കാത്തതിനാലാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കേണ്ടതില്ലെന്ന നലപാടിലേക്ക് ഉന്നത പോലീസ് നേതൃത്വം എത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്താലും കോടതിയില്‍ നിന്ന് പ്രതികള്‍ക്ക് അനുകൂലമായ ഉത്തരവ് ഉണ്ടാകുമെന്നതുമാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് പോലീസിനെ എത്തിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+