സുന്നി തര്‍ക്കങ്ങളില്‍ ഇടപെട്ട് സര്‍ക്കാര്‍; ഏപ്രിലില്‍ ഇരുവിഭാഗത്തെയും ഒരുമിച്ചിരുത്തി വഖഫ് അദാലത്ത്

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: കാലങ്ങളായിട്ടും തീരാത്ത സുന്നി സ്ഥാപന തര്‍ക്കങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. കേരളത്തിലെ സുന്നി വഖ്ഫ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വഖ്ഫ് ആദാലത്തു നടത്താന്‍ വഖ്ഫ് മന്ത്രി കെടി ജലീല്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ധാരണ. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടേയും കാന്തപുരം വിഭാഗത്തിന്റേയും പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് അദാലത്ത് നടത്താന്‍ തീരുമാനമായത്. ഏപ്രില്‍ മാസം ആദ്യവാരം കോഴിക്കോട്ട് നടക്കു അദാലത്തില്‍ വഖ്ഫ് മന്ത്രി, ബോര്‍ഡ് ചെയര്‍മാന്‍, വഖ്ഫ് ബോര്‍ഡ് മെമ്പര്‍മാര്‍, നിയമ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കും. ഈ അദാലത്തില്‍ വച്ച് നിലവില്‍ വഖ്ഫ് ബോഡില്‍ വന്നിട്ടുള്ള കേസുകള്‍ പരിഗണിക്കാനാണ് തീരുമാനം.

ആദാലത്തിനു മാനദണ്ഡം നിശ്ചയിക്കാന്‍ ഇരു വിഭാഗത്തില്‍ നിന്നും പ്രതിനിധികളെ ഉള്‍പെടുത്തി ഒരു സബ് കമ്മിറ്റിയേയും നിയോഗിച്ചു. ഉമര്‍ ഫൈസി മുക്കം, പി.എ ജബ്ബാര്‍ ഹാജി, പ്രൊഫ. കെ.എം.എ റഹീം, യഅ്കൂബ് ഫൈസി എിവരാണ് മെമ്പര്‍മാര്‍. ഇവര്‍ അദാലത്തിനു സ്വീകരിക്കേണ്ട പൊതു മാനദണ്ഡം രൂപീകരിക്കുകയും വഖ്ബ് ബോര്‍ഡ് സി.ഇ.ഒയുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ അന്തിമ രൂപം നല്‍കുകയും ചെയ്യും. ഈ പൊതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വഖ്ഫ് ആദാലത്ത് നടക്കുക.

samastha

വഖ്ഫ് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സ്ഥിരമായ സബ് കമ്മറ്റി രൂപീകരിക്കുമെന്നും എല്ലാ മാസവും ഇതിനായി തീര്‍പ്പാക്കല്‍ യോഗം ചേരുമെന്നും കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തിനു ശേഷം മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. പള്ളി, മദ്റസ തുടങ്ങിയ വഖ്ഫ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കം കാരണം വഖ്ഫ് ബോര്‍ഡിന്റെ സ്ഥാപിത ലക്ഷ്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്നും കൂടുതല്‍ സമയം തര്‍ക്ക പരിഹാരത്തിനായി നീക്കി വെക്കേണ്ടിവരികയാണെന്നും മന്ത്രി പറഞ്ഞു.

markaz3

യോഗത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ പ്രതിനിധീകരിച്ച് മുശാവറ മെമ്പര്‍മാരായ കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, സമസ്ത ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍, സമസ്ത ലീഗല്‍ സെല്‍ ചെയര്‍മാന്‍ പി.എ ജബ്ബാര്‍ ഹാജി, കാന്തപുരം വിഭാഗത്തെ പ്രതിനിധീകരിച്ചു മര്‍കസ് മാനേജര്‍ സി. മുഹമ്മദ് ഫൈസി, സുന്നി മാനേജ്മെന്റ് അസോസിയേഷന്‍ സ്റ്റേറ്റ് സെക്രട്ടറി പ്രൊഫ. കെ.എം.എ റഹീം, സുന്നി മാനേജ്മെന്റ് അസോസിയേഷന്‍ സ്റ്റേറ്റ് സെക്രട്ടറി യഅ്കൂബ് ഫൈസി എന്നിവര്‍ പങ്കെടുത്തു.

പനങ്ങാട് ചന്തയ്ക്കും ചിന്ത്രമംഗലം ക്ഷേത്രോത്സവത്തിനും ഗ്രീന്‍ പ്രൊട്ടോക്കോള്‍

English summary
wakaf adalath; Government interfered in Sunni disputes

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്