കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎംഎംഎല്ലിന്റെ മലിനീകരണത്തില്‍ നടുങ്ങുന്ന നാട്

  • By Soorya Chandran
Google Oneindia Malayalam News

കൊല്ലം: കേരള മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ലിമിറ്റഡ്(കെഎംഎംഎല്‍) പുറത്തുവിടുന്ന മാലിന്യങ്ങള്‍ ഒരു നാടിന്റെ തന്നെ സ്വാഭാവിക പരിസ്ഥിതിയെ മാറ്റി മറിച്ചതായി റിപ്പോര്‍ട്ട്. ഫാക്ടറിക്കടുത്തുള്ള അരകിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന 300 ഓളം കുടുംബങ്ങളാണ് ഇതിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്നത്.

എന്‍ഡിടിവി ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. പ്രദേശത്തെ കിണറുകളില്‍ അമ്ലാംശം കലര്‍ന്ന വെള്ളമാണ് ലഭിക്കുന്നതെന്നും പാടശേഖരങ്ങള്‍ ഉപയോഗ ശൂന്യമായിത്തീര്‍ന്നെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

KMML

കമ്പനിയില്‍ നിന്നുള്ള രാസമാലിന്യങ്ങള്‍ ഇവിചടെ ജനജീവിതം തന്നെ ദു:സ്സഹമാക്കിയിരിക്കുകയാണ്. പലര്‍ക്കും ത്വക് രോഗങ്ങളും കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങളും ബാധിച്ചിരിക്കുകയാണ്. എല്ലാവരും ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന രീതിയില്‍ രോഗ ബാധിതരാണെന്നാണ് ഇവിടത്തുകാര്‍ പറയുന്നത്.

ഫാക്ടറിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഭൂഗര്‍ഭ ജലത്തെപ്പോലും മലിനമാക്കിയതോടെ കുടിവെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ് നാട്ടുകാര്‍. ടാങ്കറുകളിലാണ് ഇപ്പോള്‍ വെള്ളം എത്തിക്കുന്നത്. അതും ആഴ്ചയില്‍ ഒരു ദിവസം മാത്രമേ ലഭിക്കുന്നുള്ളൂ എന്നും ഇവര്‍ പരാതി പറയുന്നു.

മെര്‍ക്കുറിയും, ലെഡും കലര്‍ന്ന മാലിന്യങ്ങള്‍ പ്രദേശ വാസികളില്‍ ക്യാന്‍സര്‍ ബാധക്കുള്ള സാധ്യതയേറ്റുന്നതായാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. രക്തക്കുഴലുകളേയും ഇത്തരം രാസവസ്തുക്കള്‍ ബാധിക്കും.

ഏറ്റവും ഒടുവില്‍ പുറത്തുവന്ന മലിനീകരണ നിയന്ത്രണ റിപ്പോര്‍ട്ടിലും കെംഎംഎല്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അടിയന്തരമായി പ്രതിവിധികള്‍ കൈക്കൊള്ളേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ നടപടിയെടുക്കാന്‍ മാത്രം ഇതുവരെ ആരും തയ്യാറായിട്ടില്ല.

English summary
Nearly 300 families living within a radius of 500 metres of a metals industry in Kerala's Kollam district have been suffering for almost a decade because of toxic waste from the plant contaminating their groundwater.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X