കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറ്റാത്ത പൈപ്പുകള്‍ വില്ലനായി; കുടിവെള്ളം മുട്ടി വെള്ളറാട്മല ജലസേചനപദ്ധതി

  • By Sreejith Kk
Google Oneindia Malayalam News

വടകര: തിരുവള്ളൂര്‍, വില്യാപ്പള്ളി പഞ്ചായത്തുകളിലെ 123 കുടുംബങ്ങള്‍ ആശ്രയിക്കുന്ന വെള്ളറാട് മല ജലസേചനപദ്ധതി പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് ആറുമാസമായി പ്രവര്‍ത്തനരഹിതം. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്, തിരുവള്ളൂര്‍, വില്യാപ്പള്ളി ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവ ചേര്‍ന്ന് ആരംഭിച്ച പദ്ധതിയാണിത്.2001-ലാണ് 16 ലക്ഷം രൂപ ചെലവില്‍ പദ്ധതി പൂര്‍ത്തിയാക്കിയത്. തിരുവള്ളൂര്‍ പഞ്ചായത്തിലെ 71 കുടുംബങ്ങളും വില്യാപ്പള്ളി പഞ്ചായത്തിലെ 52 കുടുംബങ്ങളുമാണ് ഗുണഭോക്താക്കള്‍. തോടന്നൂര്‍ ബ്ലോക്ക് ഓഫീസിനുസമീപം കിണര്‍ കുഴിച്ച് വെള്ളം വെള്ളറാട് മലയില്‍ വിദ്യപ്രകാശ് സ്‌കൂളിനു സമീപത്തായി നിര്‍മിച്ച ടാങ്കിലെത്തിച്ച് വിതരണം ചെയ്യാനായിരുന്നു പദ്ധതി. 25,000 ലിറ്ററാണ് ടാങ്കിന്റെ സംഭരണശേഷി.

ഇതുപ്രകാരം ജലവിതരണം തുടങ്ങിയെങ്കിലും താമസിയാതെതന്നെ പൈപ്പ്‌പൊട്ടല്‍ പ്രശ്‌നമായി. കട്ടികുറഞ്ഞ ആറ് എം.എം. പൈപ്പാണ് അന്ന് സ്ഥാപിച്ചത്. ജലവിതരണം മുടങ്ങിയതോടെ അഴിമതി ആരോപണം ഉയര്‍ന്നു. പരാതി വിജിലന്‍സിലും എത്തി. ഇതേത്തുടര്‍ന്ന് വര്‍ഷങ്ങളോളം പദ്ധതി നോക്കുകുത്തിയായിക്കിടന്നു. ഏറ്റവുമൊടുവില്‍ അഴിമതി.ആരോപണം വിജിലന്‍സ് തള്ളുകയും സാങ്കേതികമായ പരിജ്ഞാനത്തിന്റെ അഭാവമാണ് പ്രശ്‌നമെന്ന് കണ്ടെത്തുകയുംചെയ്തു. ഇതേത്തുടര്‍ന്ന് പദ്ധതി വീണ്ടും പുനരുജ്ജീവിപ്പിക്കാന്‍ ബ്ലോക്ക് പഞ്ചായത്തും ഗ്രാമപ്പഞ്ചായത്തുകളും ശ്രമം തുടങ്ങി. ഇതുപ്രകാരം 10 എം.എം. വ്യാസമുള്ള പൈപ്പ് സ്ഥാപിക്കാന്‍ പദ്ധതിപദ്ധതി തയ്യാറാക്കി.

water plan vadakara

ജലസേചനപദ്ധതിയാണെങ്കിലും ജനം ഇതിനെ കുടിവെള്ളപദ്ധതിയായി ഏറ്റെടുത്തതോടെ പൊതുടാപ്പുകള്‍ക്കുപകരം എല്ലാ .വീടുകളിലും ടാപ്പുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. 35 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതിയുടെ അപാകം പരിഹരിച്ചശേഷം 2015 സെപ്റ്റംബര്‍ 17-ന് ഉദ്ഘാടനം ചെയ്തു. എന്നാല്‍, നേരത്തേയുണ്ടായിരുന്ന ആറ് എം.എം. വ്യാസമുള്ള പൈപ്പുകള്‍ എല്ലാം മാറ്റിയില്ലെന്ന വിവരം പിന്നീടാണ് നാട്ടുകാര്‍ അറിയുന്നത്. എട്ട് ലെങ്ത് പൈപ്പുകള്‍ പഴയതുതന്നെ നിലനിര്‍ത്തുകയാണ് ചെയ്തത്.

ഇത് പദ്ധതിക്ക് വീണ്ടും തിരിച്ചടിയായി. ആറ് എം.എം. വ്യാസമുള്ള പൈപ്പുകള്‍ ഇടയ്ക്കിടെ പൊട്ടാന്‍ തുടങ്ങി. ഇത് നന്നാക്കുക എന്നത് ജനകീയകമ്മിറ്റിക്ക് ബാധ്യതയായി. ഇതോടെ അറ്റകുറ്റപ്പണിയും നിലച്ചു. ഓരോ ഗുണഭോക്താക്കളും 1600 രൂപ വീതം തുടക്കത്തില്‍ ഗുണഭോക്തൃവിഹിതം നല്‍കിയിരുന്നു. കൂടാതെ, വൈദ്യുതിബില്‍ അടയ്ക്കാനും മാസംതോറും നൂറുരൂപ നല്‍കി. പൊതുവേ ജലക്ഷാമമുള്ള മേഖലയാണ്വെള്ളറാട് മലയും പരിസരവും. ഈ വേനലില്‍ കടുത്ത ജലക്ഷാമമാണ് ഇവര്‍ നേരിടുന്നത്.

English summary
water distribution in vadakara thriruvalloor panchayath stoped over six months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X