കേരളം വൻ പ്രതിസന്ധിയിൽ; വൈദ്യുതി നിരക്ക് കൂടും? ഡാമുകളിൽ വെള്ളമില്ല!!

  • Posted By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളം നീങ്ങുന്നത് കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ട്. കനത്ത മഴ ലഭിച്ചിരുന്നെങ്കിലും ഡാമുകളിൽ സംഭരണ ശേഷിയുടെ പകുതി വെള്ളം മാത്രമേ ഇപ്പോഴുള്ളൂവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. പ്രതിസന്ധി മറികടക്കാന്‍ പുറമെനിന്ന് വൈദ്യുതി വാങ്ങേണ്ടിവന്നാല്‍ നിരക്കുവര്‍ധനയ്ക്ക് കാരണമാകാനും സാധ്യതകളുണ്ട്.

കേരളത്തിനാവശ്യമായ വൈദ്യുതിയുടെ ഭൂരിഭാഗവും കണ്ടെത്തുന്നത് ഇടുക്കി അണക്കെട്ടില്‍ നിന്നാണ്. ശബരിഗിരിയില്‍ 51 ശതമാനവും ഇടമലയാറില്‍ 60 ശതമാനവും വെള്ളമുണ്ട്. ഷോളയാറില്‍ മാത്രമാണ് കൂടുതല്‍ വെള്ളമുള്ളതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. പ്രധാന ഡാമുകളിലാകെ 52 ശതമാനം വെള്ളമുണ്ടെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വകുപ്പിന്റെ കണക്ക്. നീരൊഴുക്കും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ്.

വളരെ കുറവ്

വളരെ കുറവ്

രൂക്ഷമായ വരള്‍ച്ചനേരിട്ട കഴിഞ്ഞവര്‍ഷം ഇതേസമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ കുറവാണ് ഇപ്പോള്‍ സംസ്ഥാനത്തെ ഡാമുകളില്‍ ഉള്ള വെള്ളത്തിന്റെ അളവ്.

1977 ദശലക്ഷം യൂണിറ്റ്

1977 ദശലക്ഷം യൂണിറ്റ്

സെപ്റ്റംബര്‍ ആദ്യ ദിവസങ്ങളിലെ കണക്കുകള്‍ പ്രകാരം 1977 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമെ ഡാമുകളിലുള്ളു.

ഇടുക്കിയിൽ 46 ശതമാനം മാത്രം

ഇടുക്കിയിൽ 46 ശതമാനം മാത്രം

കഴിഞ്ഞവര്‍ഷം ഇതേസമയം ഡാമുകളില്‍ 2300 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമുണ്ടായിരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇടുക്കിയില്‍ ആകെ സംഭരണ ശേഷിയുടെ 46 ശതമാനം മാത്രമെ ഉള്ളു.

ശരാശരി വൈദ്യുതി ഉപയോഗം

ശരാശരി വൈദ്യുതി ഉപയോഗം

ഓഗസ്റ്റ് മാസത്തിലെ ശരാശരി വൈദ്യുതി ഉപഭോഗം 64 ദശലക്ഷം യൂണിറ്റാണ്. മഴമാറുന്നതോടെ ഉപയോഗം 72 ദശലക്ഷം യൂണിറ്റ് കടക്കും.

ഇക്കൊല്ലം മഴ പെയ്തില്ല

ഇക്കൊല്ലം മഴ പെയ്തില്ല

പ്രധാനപ്പെട്ട ഡാമുകളിലെ വൃഷ്ടിപ്രദേശത്ത് ഇക്കൊല്ലം കാര്യമായി മഴ പെയ്തിട്ടില്ല എന്നതാണ് വൈദ്യുത പ്രതിസന്ധിക്ക് കാരണമായി പറയപ്പെടുന്നത്.

നിരക്ക് വർ‌ധനയ്ക്ക് കാരണമാകും

നിരക്ക് വർ‌ധനയ്ക്ക് കാരണമാകും

നിയന്ത്രണം ഒഴിവാക്കണമെന്നുണ്ടെങ്കില്‍ പുറമെ നിന്ന് കൂടിയ നിരക്കിന്‌ വൈദ്യുതി വാങ്ങേണ്ടിവരും. പുറമെ നിന്ന് വൈദ്യുതി വാങ്ങുകയാണെങ്കിൽ അത് നിരക്ക് വർധനയ്ക്ക് കാരണമാകും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Water shortage in dams; Kerala going to power crisis

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്